twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹം ഒരു വേഷം തന്നെന്ന് കരുതി അത് ചെയ്യാന്‍ ചാടി വീഴുകയൊന്നുമില്ല,മനസ് തുറന്ന് ബിനീഷ് ബാസ്റ്റിന്‍

    By Midhun Raj
    |

    ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്ന സമയം ആണിപ്പോള്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു.

    പിന്നീട് ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്തെത്തുകയും ചെയ്തു. സംവിധായകനെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സംഭവത്തെക്കുറിച്ച് ഫില്‍മീബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇനി അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദ്യത്തിന്, സ്വീകരിച്ചാല്‍ അത് താന്‍ ജനങ്ങളോട് കാണിക്കുന്ന മര്യാദകേടായിരിക്കുമെന്നാണ് നടന്‍ പറഞ്ഞത്.

    നമ്മളെ ഇങ്ങനത്തെ

    നമ്മളെ ഇങ്ങനത്തെ രീതിയില്‍ കാണുന്ന ഒരാള്, നമ്മുക്ക് റോളുണ്ടെന്ന് പറഞ്ഞാല്‍, അത് ഞാന്‍ സ്വീകരിച്ചാല്‍ ജനങ്ങളോട് കാണിക്കുന്ന ഒരു മര്യാദക്കേടായിരിക്കും അത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ജനങ്ങളോട് കൂടി എനിക്ക് ആലോചിക്കേണ്ടി വരും. ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ താങ്കള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ സത്യമുണ്ടെന്നും സത്യമുളള കാര്യത്തിനൊപ്പം ജനങ്ങളുണ്ടെന്നും നടന്‍ പറയുന്നു. സത്യം ഉണ്ട് നീതിയുണ്ട് അതില്‍ എല്ലാമുണ്ട്. ബിനീഷ് ബാസ്റ്റിന്‍ എന്ന വ്യക്തിയെ അല്ല അവര്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. സത്യത്തെയാണ് പിന്തുണയ്ക്കുന്നത്.

    ഇത് ഒരു ജാതീയ വര്‍ഗീയ പ്രശ്‌നമായി മാറുന്നുണ്ടോ

    ഇത് ഒരു ജാതീയ വര്‍ഗീയ പ്രശ്‌നമായി മാറുന്നുണ്ടോ

    ഇത് ഒരിക്കലും ജാതീയ വര്‍ഗീയ പ്രശ്‌നങ്ങളാണെന്ന് ഞാന്‍ പറയുന്നില്ല. എന്റെ മനസില്‍ ധരിച്ചു വേച്ചെക്കുന്ന കാര്യങ്ങളാണ്. അദ്ദേഹം ഒരു കാര്യത്തിലും എന്നോട് ജാതീയതയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാന്‍ ധരിച്ചു വെച്ചതാണ് ഞാന്‍ പറയുന്നത്. ഞാന്‍ അങ്ങനെയായിരിക്കും. അല്ലാതെ അദ്ദേഹം അങ്ങനെ പറഞ്ഞുവെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അനില്‍ രാധാകൃഷ്ണന്‍ സാറിന് ഇനി ഒരു പ്രസ്താവന ഇറക്കാം. ഇത് താന്‍ പറഞ്ഞിട്ടില്ലെന്ന്. ഒരിക്കലും താന്‍ പറഞ്ഞിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. ആ വീഡിയോ പറയുന്നുണ്ട് എല്ലാം.

    മാപ്പ് പറഞ്ഞ് രംഗത്തെത്തി.

    മാപ്പ് പറഞ്ഞ് രംഗത്തെത്തി

    ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും മാപ്പ് പറയുന്നുവെന്നും ഒരു വേഷവും വെച്ചിട്ടുണ്ടെന്നും പറയുന്നു. എനിക്കതില്‍ പറയാനുളളത് ഒരു വേഷം വെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനതില്‍ ചാടിക്കയറി സന്തോഷിക്കുന്ന ഒരാളല്ല. ഞാന്‍ വിജയ് സാറിനൊപ്പം അഭിനയിച്ചൊരു വൃക്തിയാണ്. അതിലും വലിയ നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും, ഞാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി ഞാനാഗ്രഹിച്ച ഒരു വ്യക്തി വിജയ് സാറിന്റെ കൂടെ അഭിനയിച്ചിട്ട് സന്തോഷിച്ചിട്ടുളള ഒരാളാണ് ഞാന്‍. ഇനി ഇതിന്റെ അപ്പുറത്തേക്ക് ഒരാളുടെ കൂടെ അഭിനയിച്ച് സന്തോഷിക്കണമെന്ന് എനിക്കില്ല.

    സിനിമ എന്റെയൊരു ജോലിയാണ്

    സിനിമ എന്റെയൊരു ജോലിയാണ്. സിനിമയില്‍ ഒരു വേഷം കിട്ടി അത് നന്നായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഇപ്പോ അനില്‍ രാധാകൃഷ്ണ മേനോന്‍ സര്‍ ഒരു വേഷം തന്നെന്ന് കരുതി വേഷം ചെയ്യാനായി ഞാന്‍ ചാടി വീഴുകയൊന്നുമില്ല. ഞാന്‍ ആഗ്രഹിക്കുന്നത് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ നല്ല നല്ല വേഷങ്ങള്‍ ചെയ്യാനാണ്. തെറി എന്ന സിനിമയില്‍ അറ്റ്‌ലീ സര്‍ എന്നെകൊണ്ട് ചെയ്യിപ്പിച്ച മാസ് കുറെ സീനുകളുണ്ട്. വിജയ് സാറിനൊപ്പമുളളത്. അത്തരം സീനുകള്‍ പോലും നമ്മളുടെ ഇവിടെ ഡയറക്ടേഴ്‌സോ പ്രൊഡ്യൂസേഴ്‌സോ എനിക്ക് തന്നിട്ടില്ല.

    നമ്മള്‍ തമിഴില്‍ പോയി

    നമ്മള്‍ തമിഴില്‍ പോയി പെര്‍ഫോം ചെയ്തത് അവിടത്തെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടു. അത്രയും പോലും ഇവിടത്തെ വലിയ വലിയ പടങ്ങളിലൊന്നും എനിക്ക് അവസരങ്ങള്‍ തന്നിട്ടില്ല. ഇപ്പോഴും മലയാളത്തില്‍ ചെറിയ ആര്‍ട്ടിസ്റ്റ്, വലിയ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ഡയറക്ടേഴ്‌സോ നടന്‍മാരോ നമ്മളെ കാണുമ്പോള്‍ അവരൊന്നും ഒന്നു ചിരിക്കുക പോലും ചെയ്യാറില്ല. അവര്‍ക്ക് ചിരിക്കുന്നതിന് കാശൊന്നും കൊടുക്കൊന്നും വേണ്ട. സാധാരണക്കാര്‍ക്കും പൈസ ഉളളവനും ഇല്ലാത്തവനും ചിരിക്കാം. പക്ഷേ ചിരിക്ക പോലും ഇല്ലെന്നേ. നമ്മളുടെ കൂടെ 40-45 ദിവസം അഭിനയിക്കുന്ന ആള്‍ക്കാരുണ്ട്.

    ക്രിസ്മസിന് മമ്മൂട്ടി,മോഹന്‍ലാല്‍ താരപോരാട്ടം ഇല്ല! റിലീസ് മാറ്റി ബിഗ് ബ്രദര്‍ക്രിസ്മസിന് മമ്മൂട്ടി,മോഹന്‍ലാല്‍ താരപോരാട്ടം ഇല്ല! റിലീസ് മാറ്റി ബിഗ് ബ്രദര്‍

    എനിക്ക് സങ്കടമുണ്ട്

    എനിക്ക് സങ്കടമുണ്ട്. എന്നെ പോലെത്തെ എന്റെ പേരിന്റെ കൂട്ടത്തില്‍ മേനോന്‍ ഇല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് വിന്നറല്ല. ഞാന്‍ ജാതിയുടെ കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹം ജാതിയുടെ കാര്യം ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നെ മനസിലാക്കിയ, ഞാന്‍ മനസിലാക്കിയ കാര്യമാണ് പറഞ്ഞത്. അദ്ദേഹം ജാതിയുടെ കാര്യമൊന്നും എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഒരു പ്രശ്‌നത്തിലും കൊണ്ടു നടത്താനോ ഇതൊരു വലിയ പബ്ലിസ്റ്റിയാക്കി എടുക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇതാണ് സത്യം. ബിനീഷ് ബാസ്റ്റിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

    സത്യാവസ്ഥ അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന പരിപാടി നിര്‍ത്തണം! നിര്‍മ്മല്‍ പാലാഴിസത്യാവസ്ഥ അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന പരിപാടി നിര്‍ത്തണം! നിര്‍മ്മല്‍ പാലാഴി

    English summary
    Bineesh Bastin Says About The Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X