»   » തന്നേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍??? ബോബി, ഒരു ഫാമിലി ഫണ്‍ ചിത്രം!!!

തന്നേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍??? ബോബി, ഒരു ഫാമിലി ഫണ്‍ ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam

ഓണം മലയാള സിനിമയ്ക്ക് പ്രതീക്ഷകളുടേതാണ്. ഒരുപിടി താര ചിത്രങ്ങള്‍ ഓണത്തിന് തിയറ്ററിലെത്തും. ഓണത്തിന് മുന്നോടിയായി തിയറ്ററിലെത്താന്‍ കാത്തിരിക്കുന്നത് കുറച്ച് നല്ല ചെറു ചിത്രങ്ങളാണ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്, മിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബോബി. പ്ലസ് ടു, ടൂറിസ്റ്റ് ഹോം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി ഫണ്‍ എന്റര്‍ടെയിനറായി റിലീസിന് ഒരുങ്ങിയ ബോബിയേക്കുറിച്ച് ചിത്രത്തിന് സംഭാഷണമൊരുക്കിയത് വിആര്‍ ബാലഗോപാല്‍ ആണ്. യൂടൂബില്‍ ട്രെന്‍ഡിംഗായി മാറിയ തോര്‍ത്ത് എന്ന ഹൃസ്വ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ബാലഗോപാല്‍ ആയിരുന്നു. ബോബിയേക്കുറിച്ച് അദ്ദേഹം ഫിലിമി ബീറ്റിനോട് സംസാരിക്കുന്നു.

ബോബി എന്ന കഥയ്ക്ക് പിന്നില്‍

ബോബി യഥാര്‍ത്ഥ സംഭവ കഥയില്‍ നിന്നും പ്രചോദനം ലഭിച്ച് എഴുതിയ കഥയാണ്. സിനിമയുടെ സംവിധായകനായ ഷെബി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഭാഷണം എഴുതുകയാണ് ഞാന്‍ ചെയ്തത്. വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ അവന്റെ വീട്ടുകാര്‍ പിടിച്ചുകൊണ്ടു പോയി. പിന്നീട് അവനേക്കുറിച്ച് ഒരു വിവരവും അവള്‍ക്കില്ല. അവനെ തിരിച്ചു കിട്ടാന്‍ അവള്‍ നടത്തിയ പരിശ്രമങ്ങളില്‍ നിന്നായിരുന്നു ബോബിയുടെ ത്രെഡ് ലഭിക്കുന്നത്.

മണിയന്‍പിള്ള രാജുവിന്റെ മകന്‍

പുതുമുഖത്തെ നായകനാക്കാം എന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിന് അത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് നിരഞ്ജിലേക്ക് എത്തിയത്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസിന് ശേഷം നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു നിരഞ്ജ്. തിരക്കഥ വായിച്ചപ്പോള്‍ കഥ ഇഷ്ടമായി അങ്ങനെയാണ് നിരഞ്ജ് ബോബിയുടെ ഭാഗമായത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്നത് ചിത്രത്തിന്റെ പ്രമോഷനും ഗുണകരമാകും.

ഫണ്‍ ഫാമിലി എന്റര്‍ടെയിനര്‍

ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ബോബി ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തമാശകളാണ് ചിത്രത്തിലുള്ളത്. തമാശയ്‌ക്കൊപ്പം പ്രണയവും ഇടകലരുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഒരു സിനിമ ചെയ്താല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്താലെ അത് പൂര്‍ത്തിയാകു. വെള്ളിയാഴ്ച ചിത്രം തിയറ്ററിലേക്ക് എത്തുകയാണ്.

നൂറിലധികം സ്‌ക്രീനുകളില്‍

പതിനെട്ടാം തിയതി വെള്ളിയാഴ്ച്ച കേരളത്തില്‍ നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നാലോളം സിനിമകളും ബോബിക്കൊപ്പം തിയറ്ററിലെത്തുന്നുണ്ട്. എന്നാല്‍ വലിയ റിലീസുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ എല്ലാ ചിത്രങ്ങളും പരിഗണന ലഭിക്കും. നല്ല ചിത്രങ്ങളാണെങ്കില്‍ പ്രേക്ഷകര്‍ അതിനെ ഏറ്റെടുക്കും. അടുത്തിടെ റിലീസിനെത്തിയ ചിത്രങ്ങളുടെ വിജയം കാണിച്ചു തരുന്നത് അതാണ്.

ബണ്ടി ചോറിന് ശേഷം

ബണ്ടി ചോര്‍ എന്ന ചിത്രത്തിനായിരുന്നു ആദ്യമായി തിരക്കഥ ഒരുക്കിയത്. 2013ല്‍ തിയറ്ററിലെത്തിയ ചിത്രം ബണ്ടി ചോര്‍ എന്ന കള്ളനെ കേന്ദ്ര കഥാപാത്രമാക്കിയുള്ളതായിരുന്നു. ലോക്പാല്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഹാപ്പി ആന്‍ഡ് റൂബി സിനിമാസാണ് ചിത്രം നിര്‍മിച്ചത്. ഒരു ചെറിയ ചിത്രം നിര്‍മിക്കാമെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരന്നു ബണ്ടി ചോര്‍ ഒരുക്കിയത്. മാത്യൂസ് എബ്രഹാമായിരുന്നു ചിത്രത്തിന്റെ സംവിധയാകന്‍. ചിത്രം വേണ്ട വിധത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

വന്‍താര നിര

നിരഞ്ജ്, മിയ എന്നിവര്‍ക്കൊപ്പം വലിയ ഒരു താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെമിനാരി പഠനം പാതിയില്‍ ഉപേക്ഷിച്ച് ചാടിപ്പോന്ന കഥാപാത്രമാണ് നിരഞ്ജ് അവതരിപ്പിക്കുന്ന ബോബി. സെമിനാരിയിലെ ബോബിയുടെ സുഹൃത്തായി അജു വര്‍ഗീസ് വേഷമിടുന്നു. സാജു നവോദയ, സിനോജ് വര്‍ഗീസ്, ഹേമന്ദ്, സുധീര്‍ കരമന, ഷമ്മി തിലകന്‍, സുനില്‍ സുഗത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചി, വാഗമണ്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Bobby is fun, family entertainer, says VR Balagopal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam