For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ പേടിച്ച് സ്വന്തം സിനിമ കാണാറില്ലെന്ന് ചിപ്പി! മമ്മൂട്ടിയുടെ മകളായി അഭിനയിച്ച താരമെവിടെ? കാണൂ!

  |

  മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് ചിപ്പിയുടേത്. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലും മോഹന്‍ലാലിന്റെ സഹോദരിയായി സ്ഫടികത്തിലും വേഷമിട്ട ഈ അഭിനേത്രിയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരം അഭിനയിച്ചിരുന്നു. കൃഷ്ണകുമാറിന്റെ നായികയായെത്തിയ കാറ്റുവന്ന് വിളിച്ചപ്പോള്‍, മനസ്സില്‍ ഒരു മഞ്ഞുതുള്ളി തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. സഹോദരിയായും കാമുകിയായും നിറഞ്ഞുനിന്ന അഭിനേത്രി പില്‍ക്കാലത്ത് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റുകയായിരുന്നു. രഞ്ജിത്തിനും മകള്‍ക്കുമൊപ്പം സുഖമായി കഴിയുന്നതിനിടയില്‍ സീരിയലുകളെയും താരം കൃത്യമായി മാനേജ് ചെയ്യുന്നുണ്ട്.

  ബിഗ് ബോസ് മാത്രമല്ല പേളിയും ഞെട്ടിച്ചു! ശ്രീനിയുടെ ജീവിതം രക്ഷപ്പെട്ടു! പ്രണയം ക്ലൈമാക്‌സിലേക്ക്?

  ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഈ അഭിനേത്രിയോട്. സീരിയലുകളിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. സീരിയലുകളിലൂടെ സാന്നിധ്യം കൃത്യമായി അറിയിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ് അനുഭവപ്പെടാറില്ല. കന്നഡയില്‍ 50 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 18 വര്‍ഷമായി താരം അഭിനയത്തില്‍ സജീവമാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. വാനമ്പാടി സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി പരമ്പര തുടങ്ങിയിട്ട്.

  മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു

  മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു

  ഭരതന്‍ സംവിധാനം ചെയ്ത പാഥേയമെന്ന സിനിമയില്‍ ഹരിത മേനോന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അഭിനയം തുടങ്ങി ഏറെ നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. ഇന്നും പാഥേയത്തിലെ കഥാപാത്രത്തെക്കുറിച്ച് പലരും പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്നും ഭരതന്‍ സാര്‍ ചെയ്യിപ്പിക്കുകയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. മമ്മൂട്ടിയെ കാണുന്നതായിരുന്ന ആ സമയത്തെ പ്രധാന സന്തോഷം

  യഥാര്‍ത്ഥ സ്വഭാവം കാണുന്നില്ലല്ലോ

  യഥാര്‍ത്ഥ സ്വഭാവം കാണുന്നില്ലല്ലോ

  സിനിമയിലും സീരിയലുകളിലൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. സീരിയലുകളിലായാലും സിനിമയിലായാലും പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താന്‍ അവതരിപ്പിച്ചത്. വീട്ടില്‍ വഴക്കുണ്ടാക്കുമ്പോഴാണ് ചേട്ടനും മോളും ഇതൊന്നുമല്ലല്ലോ സ്‌ക്രീനില്‍ കാണുന്നതെന്നും എന്തൊരു അഭിനയമാണ് അവിടയെന്നും പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്ന് താരം പറയുന്നു.

  വണ്ണം കൂടിയാല്‍ തിരിച്ചറിയും

  വണ്ണം കൂടിയാല്‍ തിരിച്ചറിയും

  ഇടയ്ക്ക് വ്യായാമം ചെയ്യാറുണ്ട്. പുറത്തെവിടെയെങ്കിലും പോവുമ്പോള്‍ ഇടയ്ക്ക് തനിക്ക് കോംപ്ലക്‌സ് അടിക്കാറുണ്ട്. സിനിമയുടെ ചടങ്ങിലൊക്കെ പോവുമ്പോളാണ് ഇത് തിരിച്ചറിയുന്നത്. പിന്നെ കാണുന്നവരെല്ലാം ഇതേക്കുറിച്ച് പറയാറുമുണ്ട്. എപ്പോഴും സ്‌ക്രീനില്‍ കാണുന്നതിനാല്‍ പ്രേക്ഷകരും തടി കൂടിയതായി പറയാറുണ്ട്. വണ്ണം വെച്ചുവെന്ന് തോന്നുമ്പോള്‍ അത് കുറയ്ക്കാറുണ്ടെന്ന് ചിപ്പി പറയുന്നു.

  ഒന്നുമറിയാതെ സിനിമയിലേക്കെത്തി

  ഒന്നുമറിയാതെ സിനിമയിലേക്കെത്തി

  സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത സമയത്താണ് അഭിനയത്തിലേക്കെത്തിയത്. തിയേറ്ററില്‍ പോയി സിനിമ കാണുമെന്നല്ലാതെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. ഭരതന്‍ സാറിന്റെ കഴിവാണ് പാഥേയത്തില്‍ പ്രകടമായത്. ഇന്നിപ്പോള്‍ തന്റെ മകള്‍ സിനിമയില്‍ വരികയാണെങ്കില്‍ അവള്‍ക്ക് കാര്യങ്ങളെല്ലാമറിയാം. പാഥേയം പോലൊരു ചിത്രം ഇന്ന് തേടിയെത്തിയാല്‍ സ്വീകരിക്കാന്‍ താന്‍ പേടിക്കുമെന്നും ചിപ്പി പറയുന്നു. അന്ന് ഭരതന്‍ സാറിനെക്കുറിച്ചോ ഭരത് ഗോപിയെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ അറിയുമായിരുന്നില്ലെന്ന് ചിപ്പി പറയുന്നു.

  മകളോടൊപ്പം സിനിമ കാണാറില്ല

  മകളോടൊപ്പം സിനിമ കാണാറില്ല

  തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവ്. അന്നത്തെ തന്റെ ലുക്കിനെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമൊക്കെ അവള്‍ കളിയാക്കാറുണ്ട്. അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തതെന്നും ചിപ്പി പറയുന്നു.

  രഞ്ജിത്തുമായുള്ള വിവാഹം

  രഞ്ജിത്തുമായുള്ള വിവാഹം

  കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇതിന് ശേഷമായിരുന്നു വിവാഹം. രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയുടെയും സീരിയലിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. സീരിയലിന്റെ കാര്യങ്ങളില്‍ ചേട്ടനെ സഹായിക്കാറുണ്ട്. സിനിമയുടെ കഥ കേട്ട് അഭിപ്രായം പറയാറുണ്ടെങ്കിലും ഒരുപാട് ഇടപെടാറില്ല. സീരിയലിന്റെ കാര്യങ്ങളാണ് കൂടുതലായും ശ്രദ്ധിക്കാറുള്ളത്. രണ്ട് കാര്യങ്ങളും അദ്ദേഹത്തിന് മാനേജ് ചെയ്യാന്‍ പറ്റാത്തതിനാല്‍ താനും കൃത്യമായി സഹായിക്കാറുണ്ട്.

  English summary
  Chippy talking about her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X