»   » ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് ടെലിവിഷന്‍ അവതാരകയും നടിയുമായ വിജെ രമ്യയുടെ വിവാഹ മോചനം വലിയ വാര്‍ത്തയായിരുന്നു. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷമാണ് നടി വിവാഹ മോചിതയാകുന്നതായി വാര്‍ത്തകള്‍ വന്നത്. പിന്നീട് നടി തന്നെ ട്വിറ്ററിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചു. അതെ ഞാന്‍ വിവാഹ മോചിതയാകുകയാണെന്ന്.

Also Read: മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

അതോടെ അതിനുള്ള കാരണം തേടി പോകലായി. രമ്യ സിനിമയില്‍ അഭിനയിച്ചത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്തതാണ് വിവാഹ മോചനത്തിന് കാരണമെന്നായി. എന്നാല്‍ അതൊന്നുമല്ല തങ്ങളുടെ വിവാഹ മോചനത്തിന് കാരണമെന്ന് പറഞ്ഞ് രമ്യ എത്തി. കാരണം വ്യക്തിപരമാണെന്നും അത് പുറത്തു പറയാന്‍ താത്പര്യപെടുന്നില്ലെന്നും പറഞ്ഞ രമ്യ വേറെ കുറേ സത്യങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വായിക്കാം...

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

എന്റെ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെയാണ് ഞാന്‍ ഫോളോവേഴ്‌സിനെ അറിയിച്ചത്. അതേ മര്യാദ വിവാഹ മോചനം നടക്കുമ്പോഴും അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണ് അക്കാര്യം ട്വിറ്ററിലൂടെ തന്നെ അറിയിച്ചത്.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

മലേഷ്യയില്‍ ജോഡി (റിയാലിറ്റി ഷോ) ഫിനാലെ നടക്കുമ്പോഴാണ് ഞാന്‍ വിവാഹ മോചനത്തിന്റെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന് എന്റെ ഫോളോവേഴ്‌സിനൊക്കെ കാരണം അറിയണമായിരുന്നെങ്കിലും ആരും അതിനെ വളച്ചൊടിക്കുകയോ മോശമായ രീതിയില്‍ കാണുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിനെ ആഘോഷമാക്കി. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ടാണ് ഞാന്‍ വിവാഹമോചിതയാകുന്നതെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ല എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

എന്നാല്‍ കാരണം അതല്ല. ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണ്. പക്ഷെ വിവാഹ മോചനത്തിന്റെ കാരണം ഞങ്ങളുടെ വ്യക്തിപരമാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതുകൊണ്ട് അക്കാര്യം ഇപ്പോഴും വെളിപ്പെടുത്താന്‍ കഴിയില്ല.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

2014 ഫെബ്രുവരി 21 നാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്പോഴേക്കും ഒരുമിച്ച് ജീവിക്കാന്‍ പ്രയാസമാണെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു. ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് തോന്നി. അത് മനസ്സിലാക്കിയ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് വന്നു.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

സെപ്റ്റംബറിലെ ആദ്യത്തെ ആഴ്ചയാണ് എനിക്ക് മണിസാറിന്റെ കോള്‍ വരുന്നത്. ഓകെ കണ്‍മണിയിലേക്ക്. നാലമത്തെ ആഴ്ച തന്നെ ഞാന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നിട്ട് അപ്പോഴേക്കും ഏഴ് മാസം കഴിഞ്ഞിരുന്നു.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

നിങ്ങള്‍ക്കെന്നോട് തീര്‍ച്ചയായും ചോദിക്കാം, എന്തുകൊണ്ട് വിവാഹ ശേഷം തന്നെ സിനിമയില്‍ വന്നു എന്ന്. ശരിയാണ് എന്റെ 19 ആം വയസ്സുമുതല്‍ ഞാന്‍ ടെലിവിഷന്‍ രംഗത്ത് വന്നതാണ്. ഇപ്പോള്‍ 28 വയസ്സായി. പല അവസരത്തിലും എനിക്ക് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ അപ്പോഴൊന്നും അഭിനയിക്കണം എന്ന് തോന്നിയില്ല. എന്റെ കുടുംബത്തിന് അതില്‍ താത്പര്യമില്ലായിരുന്നു. അവരുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിച്ചു. വിവാഹ മോചനം തീരുമാനിച്ച ശേഷം സിനിമയില്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് എനിക്ക് മറുപടിയില്ല.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

അഭിനയമാണോ എന്റെ വിവാഹ മോചനത്തിന് കാരണം എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. അഭിനയിക്കാന്‍ വേണ്ടിയല്ല ഞാന്‍ വിവാഹ മോചനം നേടിയത്. അങ്ങനെയെങ്കില്‍, ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം എനിക്ക് വേറെയും കുറേ ഓഫറുകള്‍ വന്നിരുന്നു. ഞാനതൊന്നും എടുത്തില്ല. അതുകൊണ്ട് അഭിനയിക്കണം എന്ന മോഹമാണ് വിവാഹമോചനത്തിന് കാരണം എന്ന് പറയാന്‍ കഴിയില്ല

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

ആരെയും വേദനിപ്പിക്കേണ്ടതില്ല എന്നുള്ളതുകൊണ്ടാണ് വിവാഹ മോചനം എന്ന തീരുമാനത്തിലെത്തിയത്. പ്രത്യേകിച്ച് ഞങ്ങള്‍ ഇരുവീട്ടുകാരെയും. അവരെ ഇപ്പോഴും ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. വിവാഹ മോചനം വേണമെന്ന് പറഞ്ഞ് യുദ്ധമൊന്നും നടന്നില്ല, ഞാന്‍ ജീവനാംശവും ചോദിച്ചില്ല. പരസ്പര സമ്മതത്തോടെ നിമയപരമായി അത് അവസാനിപ്പിച്ചു.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

ഞങ്ങളുടേത് പൂര്‍ണമായും ഒരു അറേഞ്ച് മാര്യേജാണ്. വിവാഹത്തിന് മുമ്പ് എനിക്കദ്ദേഹത്തെയോ അദ്ദേത്തിനെന്നയോ മനസ്സിലാക്കാന്‍ അവസരം കിട്ടിയിരുന്നില്ല. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ച ശേഷം ഒന്ന് രണ്ട് തവണ മാത്രമേ ഞങ്ങള്‍ പരസ്പരം കണ്ടിട്ടുള്ളൂ. അദ്ദേഹം ലണ്ടിനിലാണ്. വിവാഹ ശേഷമാണ് പരസ്പരം ഒത്തുപോകില്ല എന്ന് തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്കകം അത് ഞങ്ങളുടെ കുടുംബത്തിനും മനസ്സിലായി.

ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം അതൊന്നുമല്ല; രമ്യ പറയുന്നു

ഓ കാദല്‍ കണ്‍മണിയ്ക്ക് ശേഷം അവസരങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്. പക്ഷെ എനിക്ക് ചേരുന്ന വേഷങ്ങള്‍ മാത്രമേ ചെയ്യൂ. സിനിമ നന്നായി പഠിച്ച ശേഷമേ അഭിനയിക്കൂ. മുഴുവന്‍ സമയവും അഭിനയത്തിന് കൊടുക്കാനും താത്പര്യമില്ല- രമ്യ പറഞ്ഞു.

English summary
When actor and VJ Ramya, a popular face on television, recently announced on Twitter that she is getting a divorce from her husband, Aparajith Jayaraman, speculation as to the reason behind the separation began to do the rounds. Ramya clears the air, and tells us more

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam