twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിലമതിക്കാനാവാത്ത വാക്കുകള്‍! മമ്മൂട്ടിയുടെ അഭിനന്ദനം ഓസ്‌കാറിന് തുല്യമായിരുന്നുവെന്ന് യുവനടന്‍!

    |

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ദീപക് പറമ്പില്‍. ചുരുങ്ങിയ പരിശ്രമങ്ങളൊന്നുമായിരുന്നില്ല ഈ താരം സിനിമയിലെത്തുന്നതിന് വേണ്ടി നടത്തിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം തന്റെ സിനിമാപ്രവേശത്തെക്കുറിച്ച് വാചാലനായത്. താരത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ രമേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ ചെറിയ വേഷമായിരുന്നു ലഭിച്ചിരുന്നതെങ്കിലും അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളാണ് പിന്നീട് താരത്തിന് ലഭിച്ചത്.

    തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദര്‍, ഒരേ മുഖം, രക്ഷാധികാരി ബൈജു, ഒറ്റമുറിവെളിച്ചം, ക്യാപറ്റന്‍, ബിടെക് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയമോഹം പണ്ടേ തലയ്ക്ക് പിടിച്ചിരുന്നു ഈ താരത്തിന്. എംസിഎ കഴിഞ്ഞായിരുന്നു സിനിമയിലേക്കെത്തിയത്. സിനിമയിലെത്തിയതിന് ശേഷമുള്ള രസകരമായ സംഭവങ്ങള്‍ താരം അഭിമുഖത്തിനിടയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സിനിമയില്‍ എത്തുന്നതിന് മുന്‍പ്

    സിനിമയില്‍ എത്തുന്നതിന് മുന്‍പ്

    സിനിമയില്‍ എത്തുന്നതിന് മുന്‍പ് താരങ്ങളെ അനുകരിക്കാറുണ്ടായിരുന്നു. മഗധീര, ദശാവതാരം, സിങ്കം തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളൊക്കെ താന്‍ അനുകരിക്കാറുണ്ടായിരുന്നു. ഇതൊക്കെയുള്ള സിഡിയുമായാണ് താന്‍ സംവിധായകരുടെ വീടുകളിലേക്ക് പോവാറുള്ളത്. സത്യന്‍ അന്തിക്കാടിന്റെ വീട്ടിലും പോയിരുന്നു. പോയ സമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. സിഡി ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചാണ് അവിടെ നിന്നും മടങ്ങിയത്. ലാന്‍ഡ് ഫോണ്‍ നമ്പര്‍ വാങ്ങിച്ചിരുന്നുവെന്നും താരം പറയുന്നു.

    സിനിമയിലെത്തുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു

    സിനിമയിലെത്തുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു

    എംസിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലും സിനിമാമോഹമായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്. ആദ്യ സെമസ്റ്ററില്‍ത്തന്നെ അഞ്ച് സപ്ലിയായിരുന്നു. രണ്ടാമത്തെ സെമസ്റ്ററിലും സപ്ലിയുണ്ടായിരുന്നു. സംവിധായകരെ കാണാന്‍ പോവുന്നതും ഓഡീഷനില്‍ പങ്കെടുക്കുന്നതുമൊക്കെയായിരുന്നു ആ സമയത്തെ പ്രധാന പരിപാടി. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സിനിമയിലെത്തുമെന്ന് മനസ്സിലുണ്ടായിരുന്നു. മലര്‍വാടിയുടെ ഓഡിഷന്‍ കഴിഞ്ഞതിന് ശേഷമാണ് പല കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായത്. ഇതോടെ സപ്ലിയുടെ എണ്ണം കുറയുകയും ചെയ്തു.

    മലര്‍വാടിയിലൂടെ തുടക്കമിട്ടു

    മലര്‍വാടിയിലൂടെ തുടക്കമിട്ടു

    ഒരു സംഘം പുതുമുഖങ്ങളെ അണിനിരത്തിയാണ് വിനീത് ശ്രീനിവാസന്‍ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് അണിയിച്ചൊരുക്കിയത്. ആ ചിത്രത്തില്‍ ദീപക്കുമുണ്ടായിരുന്നു. അതിന് ശേഷം വിനീതിന്റെ അടുത്ത ചിത്രമായ തട്ടത്തിന്‍ മറയത്തിലും ദീപക്കുണ്ടായിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ച് അത്യവശ്യം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയ സമയത്താണ് താന്‍ വീണ്ടും സപ്ലി എഴുതാനായി പോയത്. എല്ലാ പേപ്പറുകളും എഴുതിയെടുത്ത് എംസിഎ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റും മേടിച്ചാണ് പിന്നീട് താന്‍ പഠനം അവസാനിപ്പിച്ചതെന്നും താരം പറയുന്നു.

    മോഹന്‍ലാലിനെ വിളിച്ചു

    മോഹന്‍ലാലിനെ വിളിച്ചു

    എയര്‍ടെലില്‍ വര്‍ക്ക് ചെയ്യുന്ന സുഹൃത്ത് മുഖേനയാണ് തനിക്ക് സിനിമയിലെ കുറേ പേരുടെ നമ്പര്‍ ലഭിച്ചത്. മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്‍രെയുമൊക്കെ നമ്പര്‍ ലഭിച്ചിരുന്നു. എന്നും മോഹന്‍ലാലിനെ ഡയല്‍ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം എടുക്കില്ലെന്ന പ്രതീക്ഷയില്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ നിന്നും അദ്ദേഹത്തിന്‍രെ ശബ്ദം കേട്ടു. എന്ത് പറയുമെന്നറിയാതെ ആകെ സ്റ്റക്കായി പോയ സമയമായിരുന്നു അത്. ആ സമയത്തായിരുന്നു ഭ്രമരം പുറത്തിറങ്ങിയത്. ആ ചിത്രം കണ്ടിട്ടുണ്ടെന്നും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ താങ്ക് യൂ മോനെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് അധികം സംസാരിക്കാതെ കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ദീപക് പറയുന്നു.

    മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍

    മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍

    ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. തീവ്രത്തിന്‍രെ കാസ്റ്റിങ്ങിനിടയില്‍ മമ്മൂട്ടി തന്നെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് രൂപേഷ് പീതാംബരന്‍ പറഞ്ഞിരുന്നു. രണ്ട് ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ തന്‍രെ സിനിമ കണ്ടിട്ടുണ്ടെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.

    എഡിറ്റിങ്ങിനിടയില്‍ കണ്ടപ്പോള്‍

    എഡിറ്റിങ്ങിനിടയില്‍ കണ്ടപ്പോള്‍

    സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായി എഡിറ്റിങ്ങിനടയില്‍ കണ്ടപ്പോള്‍ താന്‍ ആ സീന്‍ മനോഹരമായി ചെയ്തിട്ടുണ്ടല്ലോ, ഡയലോഗൊക്കെ നന്നായി പറഞ്ഞിട്ടുണ്ടല്ലോ, കൊള്ളാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഓസ്്ക്കാര്‍ അവാര്‍ഡിനേക്കാള്‍ കൂടുതല്‍ വിലമതിക്കുന്നുണ്ട് ആ അനുഭവമെന്ന് ദീപക്ക് പറയുന്നു. പിന്നീട് അദ്ദേഹത്തിനൊപ്പം ഫോട്ടോയൊക്കെ എടുത്തു. നമ്മള്‍ ആരാധിക്കുന്നൊരാള്‍ നമ്മളുടെ സിനിമ കണ്ട് അഭിനന്ദിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമുണ്ടല്ലോ, അതാണ് അന്ന് അനുഭവിച്ചതെന്നും താരം പറയുന്നു.

    English summary
    Deepak Parambol talking about Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X