For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷത്തോടെയാണ് അഭിനയിക്കുന്നത്, ആലാപനം കൂടുതല്‍ സംതൃപ്തി നല്‍കുന്നുവെന്ന് ദേവസൂര്യ!

  By Nimisha
  |

  നിമിഷ

  റിപ്പോര്‍ട്ടര്‍/ഫില്‍മിബീറ്റ്‌
  മികച്ചൊരു ഗായിക എന്നത് മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ് ദേവസൂര്യ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍-ദേവസൂര്യയുമായി ഫില്‍മി ബീറ്റ് ലേഖിക നിമിഷ സംസാരിക്കുന്നു

  പാട്ടിലൂടെയാണ് ദേവസൂര്യ തുടക്കം കുറിച്ചത്. സ്റ്റേജ് പരിപാടികളുമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സിനിമ കാണുമ്പോള്‍ ഏതൊരു പ്രേക്ഷകനെയും പോലെ അഭിനയ മോഹം ദേവസൂര്യയുടെ മനസ്സിലുമുണ്ടായിരുന്നു. അങ്ങനെയാണ് ട്രാഫിക്കില്‍ ആസിഫ് അലിയുടെ സുഹൃത്തായി താരമെത്തിയത്. പിന്നീട് കുറച്ച് സിനിമകളില്‍ക്കൂടി താരം മുഖം കാണിച്ചു. അതിന് ശേഷമാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ച് തുടങ്ങിയത്.

  പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

  സ്റ്റേജ് പരിപാടികളില്‍ പാട്ട് മാത്രമല്ല പെര്‍ഫോമന്‍സും കൂടി അത്യാവശ്യമായ ഇന്നത്തെ കാലഘട്ടത്തില്‍ മികച്ച പെര്‍ഫോമറായി മാറാന്‍ ചില്ലറ പ്രയത്‌നം പോര. ആലാപനത്തില്‍ മാത്രമല്ല പെര്‍ഫോമന്‍സിലും ഏറെ മുന്നിലാണ് ദേവസൂര്യ. വിവിധ വേദികളിലായി നിരവധി പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം തേടിയെത്തിയത്. ഇത്തവണ അഭിനയ പ്രധാന്യമുള്ള കഥാപാത്രമാണ് ദേവസൂര്യയെ തേടിയെത്തിയത്. അഭിനയ മോഹം ഉള്ളിലുള്ളതിനാല്‍ തന്നെ സന്തോഷത്തോടെയാണ് താരം സിനിമകള്‍ ഏറ്റെടുത്തത്. ഗായികയില്‍ നിന്നും അഭിനേത്രിയിലേക്കും കൂടി ചുവട് മാറുന്നതിനിടയില്‍ ദേവസൂര്യ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

  മൂന്നാംനിയമം റിലീസിന് തയ്യാറെടുക്കുന്നു

  മൂന്നാംനിയമം റിലീസിന് തയ്യാറെടുക്കുന്നു

  വിജീഷ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാം നിയമം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രീകരണവും അനുബന്ധ ജോലിയും പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ റിയാസ് ഖാന്‍ തിരിച്ചെത്തുകയാണ്.

  ഹൊറര്‍ ത്രില്ലര്‍ ചിത്രം

  ഹൊറര്‍ ത്രില്ലര്‍ ചിത്രം

  ഫുള്‍ ടീം സിനിമാസിന്റെ ബാനറില്‍ ഫിലിപ്‌സ് സാന്റി ഐസക്കും വിജീഷ് വാസുദേവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഹൊറര്‍ ത്രില്ലറാണ്. റിസോര്‍ട്ടില്‍ നടന്ന മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറായാണ് റിയാസ് ഖാന്‍ എത്തുന്നത്.

  ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണം

  ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണം

  ഒന്നും ഒന്നും മൂന്ന് എന്ന സിനിമയിലൂടെ സംഗീത സംവിധാനത്തില്‍ തുടക്കം കുറിച്ച ഷിജുവാണ് മൂന്നാം നിയമത്തിനും ഈണമൊരുക്കിയത്. ജ്യോത്സന, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. യൂട്യൂബിലൂടെ ഗാനം കണ്ടവര്‍ മികച്ച പ്രതികരണമാണ് നല്‍കിയതെന്നും ദേവസൂര്യ പറയുന്നു.

  സ്വന്തം ശബ്ദം ഉപയോഗിക്കുന്നു

  സ്വന്തം ശബ്ദം ഉപയോഗിക്കുന്നു

  ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം ശബ്ദമാണ് ദേവസൂര്യ ഉപയോഗിച്ചതെന്നത് മറ്റൊരു സവിശേഷതയാണ്. പഠിക്കുന്ന സമയം മുതല്‍ക്കെ കലാരംഗത്ത് സജീവമായിരുന്നു താരം.

  ജയ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമ്മമരത്തണലില്‍

  ജയ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമ്മമരത്തണലില്‍

  പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്ന ചിത്രമാണ് അമ്മമരത്തണലില്‍. ജയ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ ദേവസൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജിബിന്‍ ജോര്‍ജ് ജെയിംസും ജസ്റ്റിന്‍ ചാക്കോയുമാണ് ചിത്രത്തിന്റെ അമരക്കാര്‍.

  ക്രാബിലെ വേഷം

  ക്രാബിലെ വേഷം

  ശ്രീകുമാര്‍ മാരാത്തും ഭരതന്‍ ഞാറയ്ക്കലും ചേര്‍ന്നൊരുക്കിയ ദി ക്രാബിലും ദേവസൂര്യ അഭിനയിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ചാക്കോയ്‌ക്കൊപ്പമാണ് താരം ഈ സിനിമയില്‍ അഭിനയിച്ചത്.

  തമിഴില്‍ നിന്നും അവസരം ലഭിച്ചു

  തമിഴില്‍ നിന്നും അവസരം ലഭിച്ചു

  മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ദേവസൂര്യയെ തേടിയെത്തിയിരുന്നു. ഭാരതപുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

  ഗായികയെന്ന നിലയില്‍ പൂര്‍ണ്ണസംതൃപ്തി

  ഗായികയെന്ന നിലയില്‍ പൂര്‍ണ്ണസംതൃപ്തി

  ഗായികയായി സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴാണ് തനിക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിക്കുന്നതെന്ന് ദേവസൂര്യ പറയുന്നു. കാഴ്ചക്കാരുടെ താല്‍പര്യത്തിനനുസരിച്ച് പാടാനും അവരുടെ പ്രതികരണത്തെക്കുറിച്ച് അപ്പോള്‍ത്തന്നെ മനസ്സിലാക്കാനും കഴിയുന്നു. അത് കൊണ്ട് തന്നെ ഗായികയെന്ന നിലയില്‍ താന്‍ പൂര്‍ണ്ണസംതൃപ്തയാണെന്ന് താരം പറയുന്നു.

  പൂര്‍ണ്ണ പിന്തുണയുമായി കുടുംബം

  പൂര്‍ണ്ണ പിന്തുണയുമായി കുടുംബം

  ദേവസൂര്യയുടെ കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടെന്ന് താരം പറയുന്നു. അമ്മയും അനിയനുമാണ് പ്രധാന വിമര്‍ശകര്‍.

  English summary
  Devasurya shares about her experience in film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X