»   » മഞ്ജു വാര്യര്‍ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ധനുഷ് എത്തുന്നു

മഞ്ജു വാര്യര്‍ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ധനുഷ് എത്തുന്നു

Written By:
Subscribe to Filmibeat Malayalam


തമിഴകത്തെ യൂത്ത് സൂപ്പര്‍സ്റ്റാര്‍ ധനുഷ് വീണ്ടും അതിഥി വേഷവുമായി മലയാള സിനിമയില്‍ എത്തുന്നു. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ദീപു കരുമാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷ് വീണ്ടും മലയാളത്തിലേക്ക് വരുന്നത്.

ഈ മാസം അവസാനം ധനുഷ് അഭിനയിക്കുന്ന രംഗങ്ങള്‍ തിരുവനന്തപുരത്ത് വച്ച് ചിത്രീകരിയ്ക്കും. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാല്‍ മറ്റു തിരക്കുകള്‍ കാരണം പൃഥ്വിരാജിന് സഹകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ധനുഷിനെ സമീപിച്ചത്.

manju-dhanush

ധനുഷിനെ സമീപിച്ച അണിയറപ്രവര്‍ത്തകര്‍ കഥ വിവരിച്ചു. കഥ കേട്ട് ഇഷ്ടപ്പെട്ട ധനുഷ് ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു. നേരത്തെ ദിലീപും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലും ധനുഷ് അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് കരിങ്കുന്നം സക്‌സസ് എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്. രാജേഷ് പിള്ളയുടെ വേട്ടയ്ക്ക് തിരക്കഥ എഴുതിയ അരുണ്‍ലാല്‍ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.

English summary
Dhanush will do a guest role in Manju Warrier's upcoming film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam