»   » ശ്രീനിവാസനെയും മക്കളെയും കാണാന്‍ വരുന്നവരെ തിരിച്ചയക്കാന്‍ ഭാര്യ വിമല പറയുന്ന പച്ചക്കള്ളം!!

ശ്രീനിവാസനെയും മക്കളെയും കാണാന്‍ വരുന്നവരെ തിരിച്ചയക്കാന്‍ ഭാര്യ വിമല പറയുന്ന പച്ചക്കള്ളം!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്ത് കുടുംബമാണ് ശ്രീനിവാസന്‍ കുടുംബം. മലയാളത്തില്‍ ഒത്തിരി കുടുംബ ചിത്രങ്ങള്‍ക്കും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയ ശ്രീനിവാസന്റെ മക്കളും അതേ പാത പിന്തുടര്‍ന്നെത്തി.

ഇത്രയും വിചിത്രമായ സെല്‍ഫി പോസ്റ്റ് ചെയ്യാനുള്ള ധൈര്യം അമല പോളിന് മാത്രമേ ഉണ്ടാവൂ... പേടി തോന്നും!!

ഇപ്പോള്‍ മൂവരും എഴുത്തോട് എഴുത്താണ്. ഗൂഢാലോചന എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റം. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കവെയാണ് വീട്ടിലെ രസകരമായ ചില സംഭവങ്ങളെ കുറിച്ച് ധ്യാന്‍ പങ്കുവച്ചത്.

എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, ദുരനുഭവത്തെ കുറിച്ച് മൃദുല

എഴുത്തോട് എഴുത്ത്

മൂന്ന് പേരും ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഇത് കണ്ട് അച്ഛന്‍ വീടിന്റെ പേര് മാറ്റാന്‍ പോലും തീരുമാനിച്ചിരുന്നു എന്ന് ധ്യാന്‍ പറയുന്നു. എഴുത്തുപുര എന്നാണത്രെ കണ്ടെത്തിയ പുതിയ പേര്.

അമ്മയുടെ ബില്‍ഡ് അപ്പ്

ഈ വിഷയത്തില്‍ അമ്മ വലിയ ബില്‍ഡപ് ഉണ്ടാക്കുമെന്ന് ധ്യാന്‍ പറഞ്ഞു. വീട്ടില്‍ അച്ഛനെയും ഞങ്ങളെയും കാണാന്‍ വരുന്നവരോട് അമ്മ പറയുന്ന ഒരു സ്ഥിരം മറുപടിയുണ്ട്.. ''ശ്രീനിയേട്ടന്‍ എഴുതുകയാണ്.. ധ്യാനും എഴുതുകയാ.. വിനീത് ഇവിടെയില്ല..'' എന്ന്. സത്യം പറഞ്ഞാല്‍ വീട്ടിലിരുന്ന് ഞങ്ങള്‍ എഴുതാറേ ഇല്ല എന്നാണ് ധ്യാന്‍ പറയുന്നത്. മുകളില്‍ വന്ന് ഞങ്ങളെ വിളിക്കാനുള്ള മടി കൊണ്ടാണ് അമ്മ അങ്ങനെ ഒരു കള്ളം പറയുന്നത് എന്ന് ധ്യാന്‍ പറഞ്ഞു

അച്ഛനോട് പറയുന്നത്

വീട്ടില്‍ അച്ഛന്‍ ഇരുന്ന് ടിവി കാണുകയാണെങ്കില്‍ അമ്മ പോയി പറയും, 'അവന്‍ അവിടെ ഇരുന്ന് എഴുതി കൊണ്ടിരിയ്ക്കുകയാണ്.. നിങ്ങള്‍ ടിവിയുടെ സൗണ്ട് കുറയ്ക്ക്' എന്ന്. മലയാളത്തില്‍ ഹിറ്റ് തിരക്കഥകള്‍ എഴുതിയ ആളോടാണ് അമ്മ ഇത് പറയുന്നത് എന്നോര്‍ക്കണം. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന് തിരക്കഥ എഴുതുകയാണത്രെ ഇപ്പോള്‍ ശ്രീനിവാസന്‍

എഴുതി എഴുതി എവിടെയെത്തി

ഗൂഡാലോചനയുടെ തിരക്കഥ പൂര്‍ണമായും എഴുതി സംവിധാനം ചെയ്യുന്നതല്ല. അതൊരു റീമേക്കാണ്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസമാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അതും അപൂര്‍ണമാണ്. ലൊക്കേഷനില്‍ വച്ചാണ് കറക്ഷന്‍സൊക്കെ തിരുത്തിയത്.

സംവിധാനം ചെയ്യുന്ന ചിത്രം

അതേ സമയം നയന്‍താരയെയും നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആദ്യമായി സ്വയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊക്കെ വൃത്തിയായി എഴുതി സൂക്ഷിച്ചിട്ടുണ്ട് എന്ന് ധ്യാന്‍ പറഞ്ഞു. നിവിന്‍ ഇപ്പോള്‍ കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയായാല്‍ ജനുവിരിയോടെ സിനിമയിടെ ഷൂട്ടിങ് തുടങ്ങും- ധ്യാന്‍ പറഞ്ഞു.

English summary
Dhyan Sreenivasan about his script writing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam