twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    |

    മലയാള സിനിമ ഇപ്പോള്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2010ന് ശേഷമാണ് മലയാള സിനിമയ്ക്ക് ശരിക്കും മാറ്റം സംഭവിച്ചു തുടങ്ങുന്നത്. സിനിമാട്ടോഗ്രാഫിയടക്കം മലയാള സിനിമയുടെ ലുക്കില്‍ തന്നെയൊരു മാറ്റം വന്നിട്ടുണ്ട്- വിനീത് ശ്രീനിവാസന്‍. അതോടൊപ്പം സിനിമ ചെയ്യാനുള്ള കഥയുടെ ദാരിദ്രവും തീര്‍ന്നു കിട്ടിയിട്ടുണ്ട്.

    എന്നാല്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടന്മാരില്ല, എന്നതാണ് മറ്റൊരു പ്രശ്‌നം. വിനീത് പറയുന്നു. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. വിനീതിന്റെ പുതിയ ചിത്രമായ കുഞ്ഞിരാമായണത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയായിരുന്നു താരം. തുടര്‍ന്ന് വായിക്കൂ

    ന്യൂജനറേഷന്‍ സിനിമയില്‍ അപ്പനും അമ്മയും ഉണ്ടാകില്ല?

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    ന്യൂജനറേഷന്‍ സിനിമകളില്‍ അച്ഛനും അമ്മയും ഉണ്ടാകില്ല എന്നൊരു പരാതി ഉണ്ട്. പക്ഷേ താന്‍ ചെയ്യുന്ന സിനിമകളില്‍ അങ്ങനെയില്ല-വിനീത്. പക്ഷേ എന്റെ സിനിമകളില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്നന്നെയുള്ളു. എന്നാല്‍ തന്റെ അടുത്ത സിനിമ പക്കാ ഫാമിലി സിനിമയാണ്.

    മലയാളത്തില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല-വിനീത്

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    മലയാള സിനിമയുടെ ഒരു പ്രശ്‌നം എന്ന് പറയുന്നത്, ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇല്ലെന്നതാണ്. അടുത്തതായി മലയാളത്തിന് വേണ്ടതും അത് തന്നെയാണ്. 20 വയസ്സുള്ള ആര്‍ട്ടിസ്റ്റ് എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒന്നോ രണ്ടോ പേരെങ്കിലും വേണം. വിനീത് പറയുന്നു. ഏഷ്യാനെറ്റുമായി നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    യുവ താരങ്ങള്‍ക്ക് സ്‌പെയ്‌സ് കിട്ടി തുടങ്ങുന്നത്

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    അന്യഭാഷകളില്‍ യുവതാരങ്ങള്‍ വന്നത് പെട്ടന്നാണ്. എന്നാല്‍ മലയാള സിനിമയില്‍ പുതിയ ആളുകള്‍ക്ക് സ്‌പെയിസ് കിട്ടി തുടങ്ങിയത് ട്രാഫിക്, സോള്‍ട്ട് ആന്റ് പേപ്പര്‍ എന്നീ ചിത്രങ്ങളിലൂടെയാണ്. അതോടൊപ്പം മലയാള സിനിമയുടെ ലുക്കില്‍ തന്നെ വലിയൊരു മാറ്റം തന്നെയാണ് വന്നിരിക്കുന്നത്.

    സംവിധാനത്തില്‍ വിനീതിന്റെ പുതിയ സിനിമ

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    ഇപ്പോള്‍ തന്റേതായി റീലിസ് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ നേരത്തെ കമ്മിറ്റഡായതാണ്. വീണ്ടും പുതിയ സിനിമകള്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വിനീത് പറയുന്നു.

    കുഞ്ഞിരാമായണം

    മലയാള സിനിമയില്‍ ആവശ്യത്തിന് വ്യത്യസ്ത കഥാപാത്രങ്ങളില്ല, ഇനി വരേണ്ടതും അതുതന്നെ

    ബേസില്‍ ജോസഫുമായി നേരത്തെ തിര എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുക്കൊണ്ട് തന്നെ നന്നായി അറിയാം. നല്ലപോലെ ഹ്യൂമര്‍ സെന്‍സുള്ള ഒരാളാണ് ബേസില്‍. നേരത്തെ ഷോട്ട് ഫിലിം ചെയ്തതും കണ്ടിട്ടുണ്ട്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഇഷ്ടമായതുക്കൊണ്ടാണ് ചിത്രത്തില്‍ ചേര്‍ന്നത്.

    English summary
    Kunjiramayanam is an upcoming Malayalam language Indian comedy film directed by Basil Joseph starring Vineeth Sreenivasan, Aju Varghese and Dhyan Sreenivasan in the lead roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X