twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശുപത്രി തറയില്‍ നക്കാന്‍ വരെ തയ്യാറായ ജയസൂര്യ, നടനെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

    By Midhun Raj
    |

    കോവിഡിന് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യയുടെ വെളളം. ക്യാപ്റ്റന്‍ എന്ന വിജയചിത്രത്തിന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കിയ സിനിമ ജനുവരി 22നാണ് തിയ്യേറ്റുകളില്‍ എത്തുന്നത്. വെളളത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ജയസൂര്യയുടെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മികച്ചുനിന്നത്. നടന്റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് പ്രേക്ഷകര്‍ കരുതുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്.

    Recommended Video

    ഷൂട്ടിങ്ങിനിടെ ജയസൂര്യക്ക് ഉണ്ടായ അപകടത്തെക്കുറിച്ച്‌ സംവിധായകൻ | FilmiBeat Malayalam

    അതേസമയം വെളളം സിനിമയുടെ വിശേഷങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പ്രജേഷ് സെന്‍ പങ്കുവെച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ജയസൂര്യ നടത്തിയ സമര്‍പ്പണത്തെയും കഠിനാദ്ധ്വാനത്തെ കുറിച്ചും സംവിധായകന്‍ മനസുതുറന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം തിയ്യേറ്ററുകള്‍ തുറന്നപ്പോള്‍ സന്തോഷം തോന്നുന്നു എന്ന് സംവിധായകന്‍ പറയുന്നു. അത് സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

    നമ്മുടെ റിലീസിങ്ങിനൊരുങ്ങി നില്‍ക്കുന്നു

    നമ്മുടെ റിലീസിങ്ങിനൊരുങ്ങി നില്‍ക്കുന്നു. ഒപ്പം ആശങ്കയുമുണ്ട്. ഇത് ഏത് തരത്തില്‍ ആളുകള്‍ എടുക്കും, കാരണം എല്ലാവരും സിനിമ കാണാന്‍ ഇറങ്ങുമോ എന്നൊന്നും അറിയില്ലല്ലോ. നമ്മള് ശരിക്കും ഒരു പരീക്ഷണ ഘട്ടത്തിലാണുളളത്. അപ്പോള്‍ ആശങ്കയുമുണ്ട്. അതുപോലെ സന്തോഷവുമുണ്ട്. ചിത്രത്തില്‍ ജയസൂര്യ ഒരു മദ്യപാനിയുടെ കഥാപാത്രമായിട്ടാണ് വരുന്നത്. വെളളം മുരളി എന്നാണ് കഥാപാത്രത്തിന്റെ പേര്.

    മുഴുവന്‍ സമയവും മദ്യപിച്ച്

    മുഴുവന്‍ സമയവും മദ്യപിച്ച്. മദ്യപാനം മാത്രം ജീവിതത്തില് ലക്ഷ്യമായി കൊണ്ടുനടക്കുന്ന മനുഷ്യനാണ്. അയാളുടെ കഥയാണ് സിനിമ പറയുന്നത്. അപ്പോ അങ്ങനത്തെ ക്യാരക്ടറാണ് ജയസൂര്യയുടെടേത്. നമ്മള് നാട്ടിന്‍ പുറത്തുകണ്ടിട്ടുളള, പരിചയപ്പെട്ടിട്ടുളള, നമ്മുടെ ചുറ്റും ഉളള ഒരുപാട് മദ്യപാനികളുണ്ട്. അപ്പോ ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.

    ഇത് ശരിക്കും യഥാര്‍ത്ഥത്തിലുളള

    ഇത് ശരിക്കും യഥാര്‍ത്ഥത്തിലുളള ഒരാളുടെ ജീവിതത്തില്‍ നിന്നുളള കുറച്ച് ഭാഗമെടുത്തിട്ട് സിനിമയാക്കിയതാണ്. അപ്പോ ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയുളള ചിത്രമാണ് വെളളം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന കുറച്ചുസംഭവങ്ങള്‍ നമ്മള്‍ എടുത്തിട്ടുണ്ട്. അപ്പോ നമുക്ക് മനസിലാവുന്ന കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ കണ്ടിട്ടുളള പരിചിതരായ ഒരു മദ്യപാനി അയാളുടെ ചുറ്റുമാണ് സിനിമ കടന്നുപോവുന്നത്.

    കോവിഡിന് മുന്‍പ്

    കോവിഡിന് മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞ ചിത്രമായിരുന്നു വെളളം എന്ന് സംവിധായകന്‍ പറയുന്നു. ഞങ്ങള്‍ക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് മാത്രമാണ് ചെറിയ ഇടവേളയുണ്ടായത്. കാരണം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാനായി പ്ലാന്‍ ചെയ്തിരുന്നതാണ്. ക്യാപ്റ്റന് ശേഷം മറ്റൊരു പ്രോജക്ടായിരുന്നു ആലോചിച്ചിരുന്നതെന്നും സംവിധായകന്‍ പറയുന്നു. അതിനിടെയാണ് ഈ കഥ പറയുന്നത്.

    കഥ പറഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക്

    കഥ പറഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക് വളരെ കംഫര്‍ട്ടബിളായി, ആ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടു. അപ്പോ കഥയൊന്നും ഉണ്ടായിരുന്നില്ല. സിനിമയുടെ ചെറിയൊരു ഭാഗമാണ് ഉണ്ടായത്. ആ കഥാപാത്രം മാത്രം. പക്ഷേ പുളളിക്ക് നല്ലതാണന്ന് തോന്നി. അങ്ങനെയാണ് ഈ ചിത്രം ഉണ്ടായത്. പുളളി ചാടാന്‍ പറയുമ്പോ പറക്കുന്നൊരു മനുഷ്യനാണ്. കാരണം അദ്ദേഹം ഭയങ്കര ആക്ടീവാണ്.

    കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

    ഇതുവരെ കണ്ടിട്ടുളള ആര്‍ട്ടിസ്റ്റുകളില്‍

    ഇതുവരെ കണ്ടിട്ടുളള ആര്‍ട്ടിസ്റ്റുകളില്‍ ഭയങ്കരമായിട്ടാണ് കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റായി തോന്നി. നമ്മള് ഒരു കാര്യം പറഞ്ഞാല് ഒരിക്കലും നോ പറയില്ല. ഒരു കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌ക്കും എടുക്കുന്ന ഒരു ആക്ടറാണ് ജയസൂര്യ. അപ്പോ അതുകൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തിനെ ഇതിലേക്ക് കാസ്റ്റ് ചെയ്യാന്‍ കാരണം. ട്രെയിലറില്‍ കണ്ടാല്‍ മനസിലാവും. അതില് തറയില്‍ നക്കുന്നൊരു സീനുണ്ട്. ഒരു ഹോസ്പിറ്റലിന്റെ തറയില്. അത് എത്ര ക്ലീന്‍ ചെയ്‌തെന്ന് പറഞ്ഞാലും നാവുകൊണ്ട് ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രയാസമാണ്. അപ്പോ അത്തരമൊരു കണ്ടീഷനിലേക്ക് പുളളി എത്തി എന്നുളളതാണ്.

    അഭിമുഖം കാണാം

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: jayasurya prajesh sen
    English summary
    director prajesh sen talks about his upcoming directorial movie vellam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X