»   » മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്, പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെ

മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്, പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam

ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍, മുക്കത്തെ ഒരു അനശ്വര പ്രണയത്തിന് സാക്ഷിയാകുകയായിരുന്നു കേരളക്കര. നാളുകള്‍ നീണ്ട ആര്‍ എസ് വിമലിന്റെ കഷ്ടപാടുകള്‍ക്കൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ അക്കാലമത്രയും ഒട്ടേറെ വിവാദങ്ങള്‍ ചിത്രത്തെ പിന്തുടര്‍ന്നിരുന്നു. ചിത്രം പുറത്തിറങ്ങി കഴിയുമ്പോഴും അതേ അവസ്ഥ തന്നെ. സംവിധായകനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ഉണ്ടാകാതിരിക്കാന്‍ ചിത്രീകരണത്തിന് മുമ്പ് ഒരുപാട് പേര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് കാഞ്ചനേടത്തിയുടെ പിന്തുണയുണ്ടല്ലോ എന്നൊരു സമാധാനമുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി വിജയമായപ്പോള്‍ കാഞ്ചനേടത്തി തന്നെ എനിക്ക് എതിരായി മാറി. പലരും കാഞ്ചനേടത്തിയെ വച്ച് കളിക്കുന്നതാണ് ഇതിന് പിന്നില്‍.


ഒരിക്കലും തന്റെ പ്രശ്‌സതിയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല എന്ന് നിന്റെ മൊയ്തീന്‍. കാഞ്ചനയുടെയും കുടുംബത്തെയും മോശമായ രീതിയില്‍ ബാധിക്കാതെ തന്നെയാണ് താന്‍ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇപ്പോഴും കാഞ്ചനമാല തന്നോട് ഒരു കരുണയില്ലാതെ പെരുമാറുന്നതെന്താണെന്ന് തനിയ്ക്ക് മനസിലാകുന്നില്ല. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നതിങ്ങനെ..തുടര്‍ന്ന് വായിക്കൂ..


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

ഒരു പക്ഷേ മുക്കം എന്ന സ്ഥലത്ത് മാത്രം ഒതുങ്ങി നിന്ന പ്രണയം, അതായിരുന്നു മൊയ്തീന്‍ കാഞ്ചനമാല പ്രണയം. പിന്നീട് എന്ന് നിന്റെ മൊയ്തീനിലൂടെ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ അതിനെ കേരളക്കര ഒന്നടങ്കം ഒരു അനശ്വര പ്രണയമെന്ന് വിളിച്ചു. മൊയ്തീന്‍ കാഞ്ചനമാലയുടെ ത്യാഗ ജീവിതമാണ് ആര്‍ എസ് വിമല്‍ വെള്ളിരയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ചിത്രം പുറത്തിറങ്ങി വിജയമായപ്പോള്‍, ചിത്രത്തിനും കാഞ്ചനമാലയ്ക്കും ഒരേ അംഗീകാരമാണ് ലഭിച്ചത് എന്നിട്ടും, അവര്‍ തന്നെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് സംവിധായകന്‍ വിമല്‍ പറയുന്നത്.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

എന്ന് നിന്റെ മൊയ്തീന്‍ പൂര്‍ത്തിയാക്കാന്‍ ആറ് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുന്നതിന് മുമ്പേ മൊയ്തീന്‍ സേവ മന്ദിരത്തിന് വേണ്ടി താന്‍ സാമ്പത്തിക സാഹായം നല്‍കിയിരുന്നു. രമേശ് നാരയണന്‍ വഴിയാണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്. ഇതായിരുന്നു മൊയ്തീന്‍ സേവാമന്ദിരത്തിന് ആദ്യമായി നല്‍കിയ സംഭാവന. എന്നാല്‍ ഇതൊന്നും ആരെയും അറിയിച്ച് ചെയ്യാന്‍ താലപര്യമില്ലാത്തതുക്കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ആര്‍ എസ് വിമല്‍ പറയുന്നു.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കാഞ്ചനമാല എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ പുറം ലോകം അറിയാന്‍ തുടങ്ങിയത്. അതിന് ശേഷം പലരും മൊയ്തീന്‍ സേവമന്ദിരത്തിനുള്ള സംഭാവനയുമായി എത്തിയിരുന്നു. ഈ ലഭിക്കുന്ന നന്മകള്‍ക്ക് മേല്‍ കാറി തുപ്പരുതെന്നാണ് താന്‍ പറയുന്നത്-ആര്‍ എസ് വിമല്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് വിമല്‍ ഇക്കാര്യം പറയുന്നത്.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

കാഞ്ചനമാലയുടെ കുടുംബത്തിന് കോടി കണക്കിന് ആസ്തിയുള്ളതാണല്ലോ. എന്നിട്ട് എന്താണ് ഇത്രയും വര്‍ഷമായി മൊയ്തീന്‍ സേവാ മന്ദിരത്തിന് അവര്‍ മുന്‍ കൈയ്യ് എടുത്തില്ല, പിന്നീട് എന്ന് നിന്റെ മൊയ്തീന്‍ പുറത്ത് വന്നപ്പോഴാണല്ലോ സേവാമന്ദിരത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്. അതൊന്നും ഒരിക്കലും പുറത്ത് പറയാന്‍ അവര്‍ തയ്യാറാകില്ല.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

വ്യക്തിപരമായി താന്‍ ഏറെ വിഷമം അനുഭവിക്കുന്നുണ്ടങ്കിലും കാഞ്ചനേടത്തി തന്റെ അമ്മയെ പോലെ തന്നെയാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവണം മോഹന്‍ലാല്‍ പുളുന്താനാണെന്നും മമ്മൂട്ടി വയസനാണെന്നും കാഞ്ചനമാല പറഞ്ഞത്. ഇതു പോലെയുള്ള ഓരോ കാര്യങ്ങളും. ആര്‍ എസ് വിമല്‍ പറയുന്നു.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

ഷൂട്ടിങ് നടക്കുന്നതിന് മുമ്പ് കാഞ്ചനേടത്തി എന്നെ വിളിച്ചിട്ട് ഇങ്ങനെ ചോദിച്ചിരുന്നു. തന്റെ അച്ഛനായി ആരാണ് അഭിനയിക്കുന്നതെന്ന്? ശശി കുമാര്‍ സാറാണ് ആ റോളിലെന്ന് പറഞ്ഞപ്പോള്‍ ആ കോന്തനാണോ എന്ന് അവര്‍ ചോദിക്കുകയുണ്ടായി. ഇതൊക്കെ അവരുടെ പ്രായത്തിന്റെ പ്രശ്‌നങ്ങളായി മാത്രമേ കാണുന്നുള്ളൂ.


പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവാം മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസ്സനെന്നും വിളിച്ചത്

ഈ സിനിമ അവരുടെ പ്രണയ ജീവിതമല്ലെന്ന് അവര്‍ തുറന്ന് പറയട്ടെ. അല്ലാതെ സിനിമയുടെ ഗുണഭോക്താവാകുകെയും തന്നെ തെറി വിളിക്കുകയെും ചെയ്യുന്നത് ഇരട്ടത്താപ്പാണ് ആര്‍ എസ് വിമല്‍ പറയുന്നു.


English summary
Director r svimal about ennu ninte moideen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam