twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവാസുരത്തില്‍ നെപ്പോളിയനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍! തുറന്നുപറഞ്ഞ് രഞ്ജിത്ത്‌

    By Midhun Raj
    |

    രഞ്ജിത്തിന്റെ തിരക്കഥയില്‍ 1993ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവാസുരം. മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്ന ചിത്രം കൂടിയായിരുന്നു ഇത് . പ്രേക്ഷക മനസുകളില്‍ നിന്ന് ഇന്നും മായാതെ നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതിരിപ്പിച്ചിരുന്നത്. മംഗലശ്ശേരി നീലകണ്ഠനെ ഇന്നും ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹം കേരളത്തിലുണ്ട്. പൗരുഷവും തന്റെടവും നിറഞ്ഞ ഒരു കഥാപാത്രത്തെ തന്റെ അഭിനയപ്രകടനം കൊണ്ട് ലാലേട്ടന്‍ മികവുറ്റതാക്കിയിരുന്നു.

    ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ട് ഇതോടെ നിന്റെ കാര്യം തീര്‍ന്നെന്ന് ബാല പറഞ്ഞു! മനസ് തുറന്ന് വിക്രംധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ട് ഇതോടെ നിന്റെ കാര്യം തീര്‍ന്നെന്ന് ബാല പറഞ്ഞു! മനസ് തുറന്ന് വിക്രം

    വലിയ കളക്ഷന്‍ നേടിയതിനൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചൊരു ചിത്രം കൂടിയായിരുന്നു ദേവാസുരം. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോള്‍ ഇപ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. മലയാളികളുടെ ഇഷ്ടചിത്രം റിലീസ് ചെയ്ത് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ വേളയില്‍ ചിത്രത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ തിരക്കഥാകൃത്തായ രഞ്ജിത്ത് പങ്കുവെച്ചിരുന്നു. മനോരമ ന്യൂസിന്റെ ദേവാസുരകാലം പരിപാടിയിലായിരുന്നു രഞ്ജിത്ത് ഇതേക്കുറിച്ച് പറഞ്ഞത്.

    മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട്

    മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട്

    മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ദേവാസുരം. രഞ്ജിത്തിന്റെ എഴുത്തില്‍ പിറന്ന മംഗലശ്ശേരി നീലകണ്ഠനെ മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്നു. തന്റെ പക്വതയാര്‍ന്ന പ്രകടനം കൊണ്ട് മോഹന്‍ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരു കഥാപാത്രം കൂടിയായിരുന്നു ഇത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം രഞ്ജിത്തിന്റെ തിരക്കഥയും ചിത്രത്തില്‍ മികച്ചുനിന്നവയായിരുന്നു

    ദേവാസുരത്തിന്റെ 25 വര്‍ഷങ്ങള്‍

    ദേവാസുരത്തിന്റെ 25 വര്‍ഷങ്ങള്‍

    ദേവാസുരം 25 വര്‍ഷം പിന്നിടുന്ന വേളയിലാണ്
    ചിത്രത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് പങ്കുവെച്ചത്. ചിത്രത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തെ നിര്‌ദ്ദേശിച്ചത് മോഹന്‍ലാലായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. തിരക്കഥ വായിച്ച ശേഷം ഞാനൊരാളെ നിര്‍ദ്ദേശിക്കാമെന്ന് ലാല്‍ തന്നോടു പറയുകയായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്.

    രഞ്ജിത്ത് പറഞ്ഞത്

    രഞ്ജിത്ത് പറഞ്ഞത്

    മുണ്ടക്കല്‍ ശേഖരന്‍ എന്ന വില്ലന്‍ കഥാപാത്രമായി നെപ്പോളിയനെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ലാല്‍ ഈ തിരക്കഥ പൂര്‍ണമായി വായിച്ച ശേഷം എന്നോട് ചോദിച്ചു. ആരായിരിക്കും ഈ ശേഖരന്‍ എന്ന്. കണ്ടു ശീലിച്ചിട്ടുളള മുഖങ്ങളില്‍ നിന്ന് മാറിചിന്തിക്കാമെന്ന് ഞാന്‍ ശശിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ലാലിനോട് പറഞ്ഞു. തുടര്‍ന്ന് അങ്ങനെയെങ്കില്‍ ഞാനൊരാളെ നിര്‍ദ്ദേശിക്കാമെന്ന് ലാല്‍ എന്നോട് പറയുകയായിരുന്നു, രഞ്ജിത്ത് പറയുന്നു.

    നെപ്പോളിയനിലേക്ക് എത്തിയത്

    നെപ്പോളിയനിലേക്ക് എത്തിയത്

    ദേവാസുരത്തിന്റെ പൂജ മദ്രാസില്‍ വെച്ചായിരുന്നു. അവിടെ വെച്ചാണ് നെപ്പോളിയനെ കാണുന്നത്. അപ്പോള്‍ എന്റെ മനസിലും അത് പൂര്‍ണമായി അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു. ദേവാസുരം ഇന്നെടുക്കുകയാണെങ്കില്‍ മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിനും രഞ്ജിത്തിന്റെ മറുപടി വന്നിരുന്നു,. മോഹന്‍ലാലിനെ റിപ്ലേസ് ചെയ്യാനാവില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇതിന്റെ ഇത്തരം തന്റെ കൈയ്യില്‍ ഇല്ലെന്നും കാരണം അങ്ങനെയൊരു കാര്യം എനിക്ക് ചിന്തിക്കാനേ കഴിയില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!

    അജു വര്‍ഗീസിന് ഇനി ആശ്വസിക്കാം! ഇരയുടെ പേര് വെളിപ്പെടുത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി!അജു വര്‍ഗീസിന് ഇനി ആശ്വസിക്കാം! ഇരയുടെ പേര് വെളിപ്പെടുത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി!

    English summary
    director ranjith recollects devasuram movie memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X