»   » അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

Posted By:
Subscribe to Filmibeat Malayalam

ഇങ്ങനെ ഒരു ചോദ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് ഷാഫിയോട് ചോദിച്ചതായിരുന്നു. ബസിന് അന്നത്തെ മിനിമം ചാര്‍ജ്ജ് കൊടുക്കാനില്ലാത്ത സമയം. എന്നിട്ടും ഷാഫിയുടെയുടെയും റാഫിയുടെയും മനസില്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയങ്കിലും ഒരു സിനിമ ചെയ്യണം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ടു കണ്‍ട്രീസ് പോലെ ഒരു ചിത്രം വിജയമായപ്പോള്‍ ഷാഫി തന്റെ സുഹൃത്ത് പറഞ്ഞ കാര്യം പറയുകയായിരുന്നു.

എന്നും കഷ്ടപാടും ദാരിദ്രവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പട്ടിണിയായിരുന്നുവെങ്കിലും ഞങ്ങളുടെ ആ ചെറിയ വീട്ടില്‍ സന്തോഷം ഉണ്ടായിരുന്നു. വിശപ്പ് മറക്കാന്‍ ഞങ്ങളുടെ തമാശകളുമുണ്ടായിരുന്നു. അങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച തമാശകളാണ് പലപ്പോഴും ഞങ്ങളുടെ സിനിമയിലും വന്നിട്ടുള്ളത്. സംവിധായകന്‍ ഷാഫി പറയുന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

കുടുംബത്തില്‍ സിദ്ദിഖിന്റെ ബാപ്പയായിരുന്നു നല്ല തമാശകള്‍ പറയുന്നത്. ഒരു ദിവസം ബാത്ത് റൂമിന്റെ ലോക്ക് പൊട്ടി പോയി. കുറേ നാളുകള്‍ കഴിഞ്ഞിട്ടും ലോക്ക് നന്നാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഉമ്മച്ചി ചോദിച്ചു നിങ്ങള്‍ക്ക് ആ ലോക്ക് ഒന്ന് നന്നാക്കി കൂടെ, എത്ര നാളായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്. പെട്ടന്ന് തന്നെ സിദ്ദിഖിന്റെ ബാപ്പ ഇസ്മയിലിക്കയുടെ മറുപടി. താക്കോലും താഴുമിട്ട് പൂട്ടാന്‍ ഇത് ഖജനാവൊന്നുമല്ലല്ലോ. ഈ തമാശ പിന്നീട് സിദ്ദിഖിന്റെ റാംജി റാവു സ്പീക്കിങില്‍ ഉപയോഗിക്കുകയും ചെയ്തു.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളായതുക്കൊണ്ടാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. ഷാഫി പറയുന്നു.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അതിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും തയ്യാറാണെങ്കില്‍ നമ്മുടെ എന്ത് കാര്യവും സാധിച്ചെടുക്കാം.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

അമ്പത് പൈസയായിരുന്നു അന്നത്തെ ബസിന്റെ ചാര്‍ജ്ജ്. അതും പോലും എടുക്കാനുണ്ടാകില്ല. എന്നിട്ട് കിലോമീറ്ററുകള്‍ നടക്കും. എന്നാലും മനസില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയങ്കിലും ഒരു സിനിമ പിടിക്കണം. ഷാഫി പറയുന്നു.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

തനിക്ക് സംവിധാന മോഹം ഉണ്ടായപ്പോള്‍ റാഫിയ്ക്ക് എഴുത്തിനോടായിരുന്നു താല്പര്യം.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

എന്റെ സുഹൃത്ത് നേരത്തെ എന്നോട് ചോദിച്ച ഒരു കാര്യമായിരുന്നു. അമ്പത് പൈസ പോലും ബസിന് കാശില്ലാത്ത നീ എങ്ങനെ സിനിമ പിടിക്കും. പക്ഷേ അതിന്റെ ഒക്കെ മറുപടിയാണ് ഇപ്പോഴത്തെ ഞങ്ങളുടെ വിജയം.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

സിദ്ദിഖും ലാലേട്ടനും ചേര്‍ന്ന് റാംജി റാവു സ്പീക്കിങ് ഒരുക്കിയപ്പോള്‍ തനിക്കും റാഫിയ്ക്കും ഒരു പ്രതീക്ഷയായിരുന്നു. റാംജി റാവു സ്പീക്കിങ് ഒരു മുപ്പത് പ്രാവശ്യമെങ്കിലും തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടാകും.

അമ്പത് പൈസ വണ്ടി കാശില്ലാത്ത നീയാണോ സിനിമ പിടിക്കാന്‍ പോകുന്നത്

സിദ്ദിഖും ലാലേട്ടനും ചേര്‍ന്ന് രണ്ടാമത്തെ സിനിമയായ ഇന്‍ ഹരിഹര്‍ നഗര്‍ ചെയ്തപ്പോള്‍ റാഫിയെ അസിസ്റ്റന്റായി കൂടെ കൂട്ടി. പിന്നീട് രാജസേനനൊപ്പം അനിയന്‍ ബാവ ചേട്ടന്‍ ബാവയുടെ തിരക്കഥ എഴുതി റാഫി സിനിമയില്‍ ചുടവടുറപ്പിച്ചു. പിന്നീട് രാജസേനനൊപ്പം ആദ്യത്തെ കണ്‍മണി ചെയ്തപ്പോള്‍ അസിസ്റ്റന്റായി എന്നെയും കൂട്ടി. ഷാഫി പറയുന്നു. ഇപ്പോള്‍ ടു കണ്‍ട്രീസ് വരെ എത്തി നില്‍ക്കുന്നു.

English summary
Director Shafi about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam