»   » ജയസൂര്യയ്‌ക്കൊപ്പമുള്ള ആദ്യ സിനിമ, ഫുക്രി തിയേറ്ററുകള്‍ കൈയ്യടക്കിയത് എങ്ങനെ, സംവിധായകന്‍ പറയുന്നു!

ജയസൂര്യയ്‌ക്കൊപ്പമുള്ള ആദ്യ സിനിമ, ഫുക്രി തിയേറ്ററുകള്‍ കൈയ്യടക്കിയത് എങ്ങനെ, സംവിധായകന്‍ പറയുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി ആദ്യമായാണ് സിദ്ദിഖ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഫുക്രിയ്ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിദ്ദിഖ് തന്റെ 22 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്.

ഒരു മുഴുനീള കോമഡി-ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. ആരാധകരെ സംതൃപ്തപ്പെടുത്തുന്നതാണേലും സിദ്ദിഖിന്റെ മുന്‍ ചിത്രങ്ങളെ പോലെയല്ല ഫുക്രി എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ചിത്രത്തിന്റെ ഇനീഷ്യല്‍ കളക്ഷന്‍ പുറത്ത് വിടുമ്പോള്‍ ഫുക്രി തിയേറ്ററുകള്‍ കൈയ്യടക്കി എന്നതിന്റെ തെളിവാണ്.


ഇപ്പോഴിതാ ചിത്രത്തിനെ ഒരു വന്‍ വിജയമാക്കിയതിന് നന്ദി പറഞ്ഞ് സംവിധായകന്‍ രംഗത്ത് എത്തിയിരിക്കുന്നു. എന്റെ മുന്‍കാല ചിത്രങ്ങള്‍ക്ക് നല്‍കിയ പിന്തുണ പുതിയ ചിത്രത്തിന് നല്‍കിയതിന് വലിയ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.


പഴയക്കാല ചിത്രങ്ങളെ പോലെ

തന്റെ പഴയക്കാലത്തെ റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ പോലെ തന്നെയാണ് പുതിയ ചിത്രം ഫുക്രി എന്നാണ് പലരും പറയുന്നുണ്ട്. പഴയ കാലഘട്ടത്തിലെ സിനിമ പോലെ പുതിയ സിനിമയ്ക്കും കാലാനുസൃതമായ മാറ്റം വരുത്തിയാണ് ഒരുക്കിയിരിക്കുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.


ഫോണ്‍ വിളിച്ചു

ചിത്രത്തിന്റെ ദൃശ്യഭംഗിയും ഗാനങ്ങളും വസ്ത്രാലങ്കാരവുമെല്ലാം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. ഇത് സന്തോഷം തരുന്ന കാര്യമാണ്. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.


കളക്ഷനിലേക്ക്

റിലീസ് ചെയ്ത ആദ്യ ദിവസത്തെ കളക്ഷന്‍ ഒരു കോടി അമ്പത്തിരണ്ട് ലക്ഷമാണ്. ജയസൂര്യയുടെ കരിയറില്‍ ഈ വിജയം ആദ്യമായാണെന്ന് സിനിമാലോകം വിലയിരുത്തുന്നു. എസ് ടാക്കീസ് വൈശാഖ സിനിമയുടെ ബാനറില്‍ സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


ഛായാഗ്രാഹണം, സംഗീതം

വിജയ് ഉദയാനന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിശ്വജിത്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.


കിങ് ലയറിന് ശേഷം

ദിലീപിനെ നായകനാക്കി ഒരുക്കിയ കിങ് ലയര്‍ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഫുക്രി. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സിദ്ദിഖാണ്.


English summary
Director Siddique about Malayalam film Fukri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam