twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു പുരുഷ വിദ്വേഷിയല്ല! വിവാദങ്ങളിൽ പ്രതികരിച്ച് നടി ദിവ്യ ഗോപിനാഥ്

    |

    മാന്‍ഹോളി'ന് ശേഷം വിധു വിൻസെൻറ് സംവിധാനം ചെയ്‌ത ചിത്രമാണ് സ്റ്റാൻഡ് അപ്പ്. ഒരു സ്റ്റാൻഡ് അപ്പ് കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യ നേടി തിയേറ്ററുകളിൽ വിജയം കൊയ്യുകയാണ്. ബലാത്സംഗത്തിനു ശേഷം അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രി കടന്നു പോകുന്ന വെര്‍ബല്‍ റേപ്, മെഡിക്കല്‍ ചെക്കപ്പ് പോലുള്ള മലയാള സിനിമ അധികം കടന്നുചെല്ലാത്ത മേഖലകളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

    രജിഷ വിജയൻ, നിമിഷ സജയൻ, വെങ്കിടേഷ്, അർജുൻ ആശോകൻ, ദിവ്യ ഗോപിനാഥ് , സീമ , സജിത മഠത്തിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇപ്പേഴിത സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിനെ കുറിച്ച് നടി ദിവ്യ ഗോപിനാഥ്. ഫിൽമീ ബീറ്റിനോടാണ് തന്റ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ താരം പങ്കുവെച്ചത്.

    ആറ് സുഹൃത്തുക്കളുടെ കഥ

    ആറ് സുഹൃത്തുക്കളുടെ സൗഹൃത്തിന്റെ കഥ പറയുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്. പ്രണയം, സൗഹൃദം, ബ്രേക്കപ്പ് എന്നിങ്ങനെയുള്ള പല തരത്തിലുളള ഇമോഷൻസും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഈ ആറ് സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ കൂടാതെ ഇവരുമായി ബന്ധപ്പെട്ട ഒരുപാട് കഥാപാത്രങ്ങളും ഈ ചിത്രത്തിലെത്തുന്നുണ്ട്.

       സിനിമയിൽ  എത്തിയത്

    വൈറസ് എന്ന ചിത്രം കണ്ടതിനു ശേഷമാണ് സംവിധായിക വിധു വിൻസന്റാണ് തന്നെ ഈ ചിത്രത്തിലേയ്ക്ക് വിളിക്കുന്നത്. നേരത്തെ തന്നെ ഈ ചിത്രത്തിനെ കുറിച്ച് അറിയാമായിരുന്നു. രജീഷ, നിമിഷ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കോമൺ സുഹൃത്തായ തസ്നി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പരിചയ തനിയ്ക്ക് ഇല്ലെങ്കിൽ പോലും ഏറെ കോൺഫിടൻസോടേയും ഭയമില്ലാതേയും ചെയ്ത ചിത്രമാണ് ഇതെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.

     സംസ്ഥാന പുരസ്കാര ജേതാക്കാൾ

    സംവിധായിക വിധു വിൻസന്റെ രണ്ടാമത്തെ ചിത്രമാണ്. സംസ്ഥാനം പുരസ്കാര ജേതാവും കൂടിയാണിവർ . വളരെ കൂളായ ഒരു സംവിധായികയാണ് വിധു ചേച്ചി. കൂടാതെ ഒപ്പം അഭിനയിക്കുന്ന രജിഷയും നിമിഷയും സംസ്ഥാന പുരസ്കാര ജേതാക്കളാണ് . ഇവരോടൊപ്പം അഭിനയിക്കുമ്പോൾ തന്റെ കോൺഫിടൻസ് ലെവലും കൂടുകയായിരുന്നു. സമപ്രായക്കാരായതു കൊണ്ട് തന്നെ പേടി എന്നതിലുപരി, ഇവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും താരം പറഞ്ഞു

     രണ്ട് തരത്തിലുള്ള ആളുകൾ


    രജിഷയും നിമിഷയും രണ്ട് തരത്തിലുള്ള അഭിനേതാക്കളാണ്. രജിഷ വളരെ ഹാർഡ് വർക്കറാണ്. ഹോംവർക്ക് ക്യാരക്ടറുകളിൽ ചെയ്യുന്ന ഒരു ആളാണ്. ഒരുപാട് ഇമോഷൻ നിറഞ്ഞ രംഗങ്ങൾ രജിഷയുടെ കഥാപാത്രം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്ക വളരെ മനോഹരമായി ചെയ്യുന്നത് രജിഷയിൽ നിന്ന് മനസ്സിലാക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചു. നിമിഷയാണെങ്കിൽ , ഡയറക്ടർ എന്ത് വേണോ അത് കൃത്യമായി മനസ്സിലാക്കി, അത് നൽകുന്ന നടിയാണ്. രജിഷ,നിമിഷ ഇവരെ കൂടാതെ സീമ, സജിത മഠത്തിൽ തുടങ്ങിയ മുൻ നിരതാരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.

    പുരുഷ വിദ്വേഷിയല്ല

    വിവാദങ്ങളെ കുറിച്ചും താരം ഈ അവസരത്തിൽ പ്രതികരിച്ചു. തന്റെ വാക്കുകൾ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നു. പ്രശ്നങ്ങൾ തന്റെ കരിയറിനെ ബാധിക്കുമോ നല്ല സൗഹൃദങ്ങൾ തന്നെ ലഭിക്കുമോ എന്നു വരെ ഭയന്ന., എന്നാൽ അതിൻ നിന്നും വിപരീതമാണ് ഉണ്ടായത്. പിന്നീട് താൻ അഭിനയിച്ച സിനിമ സെറ്റുങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ ബഹുമാനം ലഭിച്ചു. താൻ ഒരിക്കലും ഒരു പുരുഷ വിരോധിയല്ല. ഒരിക്കലും ആർക്കും അങ്ങനെ ആകാനും സാധിക്കില്ല. ഒരാളിന്റെ അനുവാദം കൂടാതെ ജീവിതത്തിൽ ഇടപെടുന്നതു കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കില്ല. . ഒരുപാട് സുഹൃത്തുക്കൾ ഉളള വ്യക്തിയാണ താൻ. തന്നെ അറിയാവുന്ന ആരും താനൊരു പുരുഷ വിദ്വേഷിയാണെന്ന് പറയുകയുമില്ലെന്നും ദിവ്യ വ്യക്തമാക്കി.

    Read more about: divya gopinath
    English summary
    Divya Gopinath says about standup movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X