»   » ബിരിയാണിയ്‌ക്കൊപ്പം സാമ്പാറ് കഴിയ്ക്കുന്ന നടി; സിദ്ധിക്ക് കളിയാക്കിയ ആ പ്രശസ്ത നടി ആര്?

ബിരിയാണിയ്‌ക്കൊപ്പം സാമ്പാറ് കഴിയ്ക്കുന്ന നടി; സിദ്ധിക്ക് കളിയാക്കിയ ആ പ്രശസ്ത നടി ആര്?

By: Rohini
Subscribe to Filmibeat Malayalam

അലുവയും മത്തിക്കറിയും കഴിച്ചു എന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത് എന്തിനാണ്.. ബിരിയാണും സാമ്പാറും കോമ്പിനേഷന്‍ എങ്ങിനെയുണ്ടാവും എന്നറിയാമോ. അതറിയാന്‍ അന്‍സിബയോട് ചോദിച്ചാല്‍ മതി. നടിയുടെ ഇഷ്ട ഭക്ഷണമാണത്രെ ബിരിയാണിയും സാമ്പാറും.

കൈ ഒന്ന് തരുമോ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി എന്ന് അന്‍സിബ

ദൃശ്യത്തിന്റെ ലൊക്കേഷനില്‍ വച്ച് നടന്‍ സിദ്ദിഖ് ഇക്കാര്യവും പറഞ്ഞ് അന്‍സിബയെ ഒരുപാട് കളിയാക്കിയിട്ടുണ്ടത്രെ. ബിരിയാണിയുണ്ടാക്കിയാല്‍ ചിക്കനും ഗ്രേവിയും അന്‍സിബ കഴിക്കില്ല. അപ്പോള്‍ സാമ്പാറാണ് കോമ്പിനേഷന്‍. തന്റെ ഭക്ഷണ ക്രമത്തെ കുറിച്ചപം ശരീര ഭാരം കുറച്ചതിനെ കുറിച്ചും അന്‍സിബ പറയുന്നു

60 കിലോ അമ്പത് കിലോ ആയി

കുട്ടിക്കാലം മുതല്‍ വണ്ണമുള്ള ശരീരമായിരുന്നുവത്രെ അന്‍സിബയുടേത്. ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ നടിയ്ക്ക് 60 കിലോ ശരീര ഭാരമുണ്ടായിരുന്നുവത്രെ. സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ളതിലും കൂടുതല്‍ തോന്നിയ്ക്കും. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഇപ്പോള്‍ 50 കിലോ ശരീരഭാരമാക്കിയെടുത്തു

ഭക്ഷണരീതിയില്‍ വന്ന മാറ്റം

ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. മുമ്പ് ചോറ് നന്നായി കഴിയ്ക്കുന്ന അന്‍സിബ 50 കിലോ ശരീര ഭാരം ആകുന്നത് വരെ ചോറ് പൂര്‍ണമായും ഒഴിവാക്കിയത്രെ. ഇപ്പോള്‍ ഒരു നേരം മാത്രം കഴിക്കും. അരിഭക്ഷണം തീരെ കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറയുകയും നന്നായി ക്ഷീണിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുന്ന സാഹചര്യങ്ങളില്‍ ചപ്പാത്തി ശീലമാക്കി. വൈകിട്ട് എന്തെങ്കിലും സ്‌നാക്‌സ് മാത്രം. രാത്രി എട്ട് മണിക്ക് മുന്‍പ് ഭക്ഷണം നിര്‍ബന്ധമാണ്.

വീട്ടിലെ ഭക്ഷണത്തോടാണ് താത്പര്യം

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് പിന്നെ അന്‍സിബയ്ക്ക് താത്പര്യമത്രെ. വീട്ടില്‍ നിന്ന് എല്ലാവരും ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ മാത്രമാണ് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത്. അല്ലെങ്കില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് പ്രിയം. നാടന്‍ ഭക്ഷണത്തോടാണ് അന്‍സിബയ്ക്ക് ഇഷ്ടം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി പുറത്തെ ഭക്ഷണം ഒഴിവാക്കൂ എന്നാണ് അന്‍സിബയ്ക്ക് പറയാനുള്ളത്. ഹോട്ടല്‍ ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പുമൊക്കെ അമിതമായിരിക്കും

ഞാന്‍ വെജിറ്റേറിയനാണ്

ഞാന്‍ വെജിറ്റേറിയനാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. നോണ്‍ വെജ് കഴിച്ചിട്ടാണ് ഇങ്ങനെ തടിച്ചത് എന്ന് കരുതും. സത്യത്തില്‍ പത്താം ക്ലാസ് വരെ ഞാന്‍ പൂര്‍ണ്ണമായും വെജിറ്റേറിയനായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും നോണ്‍വെജ് കഴിക്കും. എനിക്ക് വെജിറ്റേറിയനോട് തന്നെയാണ് കൂടുതല്‍ ഇഷ്ടം. ചോറും തൈരും കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്. തൈരം പാലുമൊക്കെ കഴിച്ചാണ് തടിവച്ചത്.

ശരിയായ വ്യായാമം

ജിമ്മില്‍ പോകാറുണ്ട്. രാവിലെ സമയം കിട്ടാത്തപ്പോള്‍ വൈകിട്ട് പോകും. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയതോടെ വ്യത്യാസം കണ്ടു. അപ്പോള്‍ കൂടുതല്‍ താത്പര്യം തോന്നി. കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടിനൊപ്പം ഭക്ഷണ ക്രമീകരണവും ആയപ്പോള്‍ ശരീരം നമ്മുടെ നിയന്ത്രണത്തിലായി- അന്‍സിബ പറഞ്ഞു.

English summary
Do you know the actress who have Biryani with Sambar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam