»   » പ്രായം ചോദിക്കരുത്, രണ്ട് കുട്ടികളുടെ അമ്മയാണ്..; സറീന വഹാബ് ആ രഹസ്യം വെളിപ്പെടുത്തുന്നു

പ്രായം ചോദിക്കരുത്, രണ്ട് കുട്ടികളുടെ അമ്മയാണ്..; സറീന വഹാബ് ആ രഹസ്യം വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

1978 ല്‍ റിലീസ് ചെയ്ത മദനോത്സവം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് നായിക സറീന വഹാബ് മലയാള സിനിമയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളിത്തനിമയുള്ള ഒത്തിരി നാടന്‍ കഥാപാത്രങ്ങളുമായി സറീന മലയാളികള്‍ക്ക് മുന്‍പിലെത്തി. ചമരം, നായാട്ട്, സ്വത്ത്, അമ്മയ്‌ക്കൊരുമ്മ, ശര വര്‍ഷം, എന്തിനോ പൂക്കുന്ന പൂക്കള്‍, വീട്, മനസ്സറിയാതെ, ചൂടാത്ത പൂക്കള്‍ അങ്ങനെ ഒരുപിടി നല്ല സിനിമകളില്‍ സറീനയെ കണ്ടു.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന

വിശ്വാസപൂര്‍വ്വം മന്‍സൂറിലൂടെയാണ് മലയാളികള്‍ ഏറ്റവുമൊടുവില്‍ സറീന വഹാബിനെ കണ്ടത്. എഴുപതുകളില്‍ കണ്ട ആ സൗന്ദര്യം ഇപ്പോഴും സറീനയുടെ മുഖത്തുണ്ട്. അന്ന് നായികാ വേഷം ചെയ്തിരുന്ന നടി ഇന്ന് പക്വതയുള്ള അമ്മ വേഷങ്ങളിലെത്തുന്നു എന്ന് മാത്രം. എന്താണ് ഈ സൗന്ദര്യ രഹസ്യം എന്ന ചോദ്യത്തോട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സറീന പ്രതികരിക്കുകയുണ്ടായി.

എല്ലാ ഘട്ടവും ആസ്വദിച്ചു

എന്റെ പ്രായത്തിന്റെ എല്ലാ ഘട്ടവും ഞാന്‍ അംഗീകരിയ്ക്കുകയും ആസ്വദിയ്ക്കുകയും ചെയ്തു. ഞാനൊരിക്കലും എന്റെ പ്രായത്തെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല.. പക്ഷെ പ്രായം ചോദിക്കരുത് എന്നാണ് സറീന വഹാബ് പറയുന്നത്.

അമ്മ വേഷങ്ങള്‍

നായികയായി അഭിനയിച്ച ആ കാലം വേറെയാണ്.. ഈ കാലം വേറെയാണ്.. ഇന്ന് ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്.. അത് അംഗീകരിയ്ക്കുന്നു.. അതുകൊണ്ട് തന്നെ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്- സറീന വഹാബ് പറഞ്ഞു.

സൗന്ദര്യ രഹസ്യം

ഞാന്‍ വളരെ പോസിറ്റീവായ വ്യക്തിയാണ്. ഒരാളെ കുറിച്ചും മോശമായി ചിന്തിക്കാനോ പറയാനോ എനിക്കിഷ്ടമില്ല. അതില്‍ താത്പര്യവുമില്ല. ചിലപ്പോള്‍ ആ പോസീറ്റീവ് മനോഭാവം എന്റെ മുഖത്ത് പ്രതിഫലിക്കുന്നതാവാം എന്ന് സറീന വഹാബ്.

കേരളത്തെ കുറിച്ച്

ഞാന്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളം. ഇവിടെയുള്ള ആളുകള്‍ വളരെ ജനുവിനാണ്. മലയാളം എനിക്ക് കേട്ടാല്‍ കുറച്ചൊക്കെ മനസ്സിലാവും. പക്ഷെ ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും പറയാന്‍ അറിയില്ല. പഠിക്കാന്‍ ശ്രമിച്ചില്ല. അത് എന്റെ ഭാഗത്തുള്ള ഏറ്റവും വലിയ തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

മാറ്റം അനിവാര്യമാണ്

മലയാള സിനിമയില്‍ മാത്രം സ്ഥിരമായി നില്‍ക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് ആ മാറ്റം എനിക്ക് മനസ്സിലാവില്ല. അന്ന് ഞാന്‍ നായികയായി അഭിനയിച്ചു, ഇന്ന് സഹതാര വേഷങ്ങള്‍ ചെയ്യുന്നു. സഹതാര വേഷങ്ങളിലും ശക്തമായ കഥാപാത്രങ്ങളാണ് ലഭിയ്ക്കുന്നത്. പിന്നെ മാറ്റം അനിവാര്യമാണല്ലോ. മാറ്റമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. മാറ്റത്തെ കുറിച്ച് പരാതിപ്പെടാനും കഴിയില്ല- സറീന വഹാബ് പറഞ്ഞു

English summary
Don't ask my age says Zarina Wahab

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X