»   » പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തെയും എന്ന് നിന്റെ മൊയ്തീന്‍ എന്ന തന്റെ ചിത്രത്തെയും താരതമ്യം ചെയ്യരുത് എന്ന് ആര്‍ എസ് വിമല്‍. പ്രേമത്തെയും എന്ന് നിന്റെ മൊയ്തീനെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

ഈ പ്രണയം അനശ്വര പ്രണയമാണ്. മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത പ്രണയം. കാഞ്ചനയും മൊയ്തീനും 25 വര്‍ഷം പ്രണയിച്ചു. അതില്‍ പത്ത് വര്‍ഷം അവര്‍ പരസ്പരം കണ്ടിട്ടു പോലുമില്ല. ഇന്നത്തെ പോലെ അന്ന് ഫോണും വാട്‌സ്ആപ്പും ഫേസ്ബുക്കുമൊന്നുമില്ല. കത്തുകള്‍ പിടിക്കപ്പെട്ടപ്പോള്‍ സ്വന്തമായി ഒരു ലിപിയുണ്ടാക്കി പ്രണയം മുന്നോട്ട് കൊണ്ടു പോയി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമല്‍ സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

കാഞ്ചന മാല മൊയ്തീന്‍ പ്രണയത്തെ കുറിച്ചറിഞ്ഞ് 2006 ലാണ് തിരുവനന്തപുരത്തുനിന്നും മുക്കത്തേക്ക് യാത്ര തിരിക്കുന്നത്. മൊയ്തീന്റെ സഹോദരന്‍ റഷീദാണ് ആ പ്രണയത്തെ കുറിച്ച് ആദ്യം വിവരിച്ച് പറഞ്ഞു തന്നത്. തന്റെ പ്രണയത്തെ കുറിച്ച് കാഞ്ചനമാലയും വാതോരാതെ സംസാരിച്ചു. ഈ 73 ആം വയസ്സിലും ഇരവഴിഞ്ഞി പുഴയുടെ തീരത്തൂടെ കരഞ്ഞും ചിരിച്ചും മൊയ്തീനെ ഓര്‍ത്ത് അഭിമാനിച്ചും അവരെന്നോട് സംസാരിച്ചു. മൊയ്തീനെ കുറിച്ച് മാത്രം ചിന്തിച്ച്. മൊയ്തീനെ മാത്രം പ്രേമിച്ച് ഇക്കാലമത്രെയും ജീവിയ്ക്കുന്ന സ്ത്രീ. ഇവര്‍ക്ക് പിന്നില്‍ വലിയൊരു അനുഭവമുണ്ടാവാം. അത് അന്വേഷിക്കുന്നതിനൊപ്പം ഡോക്യുമെന്ററി കൂടെ നിര്‍മിയ്ക്കുന്നതിലായി എന്റെ നീക്കം. അങ്ങനെ റഷീദിന്റെ സഹായത്തോടെ ജലം കൊണ്ട് മുറിവേറ്റവല്‍ എന്ന ഡോക്യുമെന്ററി ഉണ്ടാക്കി


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

ഡോക്യമെന്ററി പൂര്‍ത്തിയാക്കിയതുമുതല്‍ അത് സിനിമയാക്കാന്‍ ആഗ്രഹമായിരുന്നു. അതിന് വേണ്ടി മാധ്യമസ്ഥാപനത്തിലുണ്ടായിരുന്ന ജോലി രാജിവച്ചു. ചിത്രത്തിന് വേണ്ടി ഞാനൊരു തിരക്കഥയെഴുതി. എന്നാല്‍ നിര്‍മാതാവിനെ സപീപിച്ചപ്പോള്‍ അദ്ദേഹത്തിനതില്‍ വിശ്വാസമില്ല. പരിചയമുള്ള ആരെങ്കിലും തിരക്കഥയെഴുതണമെന്നായിരുന്നു. അങ്ങനെ എനിക്കു പരിചയമുള്ള രണ്ട് പേരെ സമീപിച്ചു. അവര്‍ക്കും കാഞ്ചനമാല -മൊയ്തീന്‍ പ്രണയം ഒരു കൗതുകമായി തോന്നി. പക്ഷെ ഞാനറിഞ്ഞ പ്രണയത്തിന്റെ തീവ്രത അവരുടെ തിരക്കഥയില്‍ അനുഭവിയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞാനെഴുതിവച്ച തിരക്കഥ പുറത്തെടുത്തു. ഈ സിനിമയ്ക്ക് വേണ്ടി അലഞ്ഞത് ഞാനല്ലേ, അതിന് വേണ്ടി മുക്കത്ത് പോയി താമസിച്ചതും ഞാനല്ലേ, കാഞ്ചനയുടെ സ്വന്തം അനുഭവം പകര്‍ന്നു കിട്ടിയതും എനിക്കല്ലേ...അങ്ങനെ ഞാന്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. എഴുതി


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

സിനിമയെ കുറിച്ച് ആദ്യം ആലോചിച്ചപ്പോള്‍ നായകനായി കണ്ടത് മറ്റൊരാളെയായിരുന്നു. പക്ഷെ ഞാന്‍ ഈ ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന അറിഞ്ഞ പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്താണ് പൃഥ്വിയുടെ പേര് പറഞ്ഞത്. കാഞ്ചനമാലയ്ക്കും പൃഥ്വിയെ നായകനാക്കുന്നതിലായിരുന്നു താത്പര്യം. തിരക്കഥയുമായി പൃഥ്വിരാജിനെ സമീപിച്ചപ്പോള്‍ ആദ്യം രാജിന് അതിനോട് മതിപ്പുണ്ടായില്ല. പിന്നീട് 2010 ല്‍ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച കാഞ്ചനമാല-മൊയ്തീന്‍ പ്രണയവാര്‍ത്ത കാണിച്ചു. പിന്നെ ഒരു ദിവസം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയും. അതോടെ മൊയ്തീനാകാന്‍ പൃഥ്വി പൂര്‍ണമായും സജ്ജമായിരുന്നു. പിന്നീട് തിരക്കഥ തയ്യാറാക്കാനായിരുന്നു സമയം. എത്രയോ തവണ മാറ്റി മാറ്റി എഴുതി. അങ്ങനെ പൂര്‍ത്തിയാക്കിയ തിരക്കഥ ആദ്യം വായിച്ചു നോക്കിയത് പൃഥ്വി തന്നെയാണ്.


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

നായികയായി പ്രശസ്തയായ മറ്റൊരു നടിയെയായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീടാണ് പാര്‍വ്വതിയില്‍ എത്തിയത്. അത് ശരിയായ തീരുമാണെന്ന് പിന്നീട് ബോധ്യമായി. നല്ല തയ്യാറെടുപ്പോടെയാണ് പാര്‍വ്വതി ഓരോ ഷോട്ടും അഭിനയിച്ചത്. ശരിക്കും കാഞ്ചനയെ ഉള്‍ക്കൊള്ളാന്‍ പാര്‍വ്വതി ആത്മാര്‍ത്ഥമായി ശ്രമിച്ചു.


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

സിനിമയ്‌ക്കെതിരെ കാഞ്ചനമാല വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ശരിക്കും ഞെട്ടി. അവര്‍ സ്വമേധയാ അങ്ങനെ ചെയ്യില്ല എന്നെനിക്കുറച്ച വിശ്വാസമുണ്ടായിരുന്നു. ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. മകനെ പോലെ കണ്ട ഞാന്‍ അവരെ പറ്റിച്ചു എന്നായിരുന്നു വാര്‍ത്ത. ഞാന്‍ തകര്‍ന്നുപോയി. ഞാന്‍ എന്റെ അമ്മയെ അമ്മ അമ്മ എന്ന് വിളിച്ചതിനെക്കാള്‍ ഏറെ ഞാനവരെ അമ്മ അമ്മ എന്ന് വിളിച്ചു, ഈ സിനിമയെ കുറിച്ച് ആദ്യം തന്നെ സംസാരിച്ചു..എന്നിട്ടും...അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. എനിക്ക് കോടതിയില്‍ പോയി നില്‍ക്കേണ്ടി വന്നു. ഈ സംഭവം തുടര്‍ വാര്‍ത്തയാക്കാന്‍ പലരും വിളിച്ചിരുന്നു. എനിക്കതിനോട് താത്പര്യമില്ലായിരുന്നു. എന്റെ സിനിമ കൊണ്ട് മറുപടി പറയണമെന്നായിരുന്നു. എന്റെ കണ്ണീരിന്റെ വിലയാണ് ഈ സിനിമയ്ക്ക് കിട്ടിയ പ്രേക്ഷകാംഗീകാരം


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

ഈ ഇടെ റിലീസ് ആയ പ്രേമം എന്ന സിനിമയുമായി എന്റെ സിനിമയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു. വാസ്തവത്തില്‍ അങ്ങനെ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല. ഈ പ്രണയം അനശ്വര പ്രണയമാണ്. മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത പ്രണയം. കാഞ്ചനയും മൊയ്തീനും 25 വര്‍ഷം പ്രണയിച്ചു. അതില്‍ പത്ത് വര്‍ഷം അവര്‍ പരസ്പരം കണ്ടിട്ടു പോലുമില്ല. ഇന്നത്തെ പോലെ അന്ന് ഫോണും വാട്‌സ്ആപ്പും ഫേസ്ബുക്കുമൊന്നുമില്ല. കത്തുകള്‍ പിടിക്കപ്പെട്ടപ്പോള്‍ സ്വന്തമായി ഒരു ലിപിയുണ്ടാക്കി പ്രണയം മുന്നോട്ട് കൊണ്ടു പോയി. അതല്ലേ അനശ്വര പ്രണയം


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

വൈവിധ്യമുള്ള സംഗീതത്തിന് വേണ്ടിയാണ. മൂന്ന് സംഗീത സംവിധായകരെ സമീപിച്ചത്. എം ജയചന്ദ്രന്‍, രമേശ് നാരായണന്‍, ഗോപീ സുന്ദര്‍ ഇവരൊരുക്കിയ ഗാനങ്ങളൊക്കെ മനോഹരമായിരുന്നു.


പ്രേമത്തെയും കാഞ്ചനയുടെ പ്രണയത്തെയും താരതമ്യം ചെയ്യരുത്: ആര്‍എസ് വിമല്‍

എന്ന് നിന്റെ മൊയ്തീനിലെ കത്തുകളാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. മൊയ്തീന്‍ കാഞ്ചനയ്ക്കയച്ചതും തിരിച്ചയച്ചതുമായി സിനിമയില്‍ കാണിച്ച കത്തുകളെല്ലാം ഒറിജിനലുകളാണ്. സാക്ഷാല്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കത്തുകളാണ് സിനിമയില്‍ ഉപയോഗിച്ചത്- വിമല്‍ പറഞ്ഞു.


English summary
Don't compare my film with Premam says the Director of Ennu Ninte Moideen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam