»   » അടങ്ങി സീറ്റിലിരിക്കാന്‍ വാപ്പ എത്ര പറഞ്ഞാലും ഞാന്‍ അനുസരിക്കുമായിരുന്നില്ല, ദുല്‍ഖര്‍ സല്‍മാന്‍

അടങ്ങി സീറ്റിലിരിക്കാന്‍ വാപ്പ എത്ര പറഞ്ഞാലും ഞാന്‍ അനുസരിക്കുമായിരുന്നില്ല, ദുല്‍ഖര്‍ സല്‍മാന്‍

Written By:
Subscribe to Filmibeat Malayalam

വാഹനങ്ങളോട് വാപ്പച്ചിയ്ക്കും മകനുമുള്ള പ്രിയം ആരാധകര്‍ക്കൊക്കെ അറിയാവുന്നതാണ്. തന്നെ മടിയിരുത്തി വാപ്പ വണ്ടി ഓടിക്കുന്നതാണത്രെ ദുല്‍ഖറിന്റെ മനസ്സില്‍ വണ്ടിയെ കുറിച്ചുള്ള ആദ്യ ഓര്‍മ്മ. മടിയിലിരിക്കുന്ന പ്രായം കഴിഞ്ഞതോടെ വാപ്പയ്ക്കും ഉമ്മയ്ക്കും നടുക്ക് ഇരുന്ന് പുറത്തേക്ക് എത്തിനോക്കി കാഴ്ചകള്‍ കാണുന്നതായിരുന്നു ഏറെ ഇഷ്ടം. വാപ്പ പെട്ടന്ന ബ്രേക്ക് ഇടുമ്പോള്‍ പല തവണ ഞാന്‍ താഴെ വീണിട്ടുണ്ട്. അടങ്ങി സീറ്റിലിരിക്കാന്‍ എത്ര പറഞ്ഞാലും ഞാന്‍ അനുസരിക്കില്ലായിരുന്നു- ദുല്‍ഖര്‍ പറയുന്നു.

ഉമ്മയുടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസരങ്ങളില്‍, കാറിന്റെ പടം വരച്ചു നല്‍കിയായിരുന്നത്രെ ദുല്‍ഖറിനെ ആശ്വസിപ്പിക്കാറ്. പെന്‍സില്‍ കൈയ്യില്‍ പിടിക്കാന്‍ പഠിച്ചപ്പോള്‍ ആദ്യം വരച്ചത് കാറിന്റെ പടമായിരുന്നു എന്നും നടന്‍ ഓര്‍ക്കുന്നു. ഇപ്പോഴും കാറുകളും ഡ്രൈവുകളും ട്രിപ്പുക്കളും എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഷൂട്ടിങ് എത്ര സ്ട്രസ്സ് ഉണ്ടായാലും ഒരു ഡ്രൈവിന് പോയാലോ കാറുകളെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചാലോ എന്റെ സ്ട്രസ്സ് മാറും

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. കാറിനോടുള്ള ഭ്രമം മാത്രമല്ല സിനിമാ വിശേഷങ്ങളും നടന്‍ പങ്കുവച്ചു. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ

English summary
Dulquar Salman about his love on vehicle

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam