»   » ആരാണ് ഇഷ്ടപ്പെട്ട അച്ഛന്‍? മോഹന്‍ലാലോ, കമല്‍ഹാസനോ, വെങ്കിടേഷോ? എസ്തര്‍ പറയുന്നതിങ്ങനെ...

ആരാണ് ഇഷ്ടപ്പെട്ട അച്ഛന്‍? മോഹന്‍ലാലോ, കമല്‍ഹാസനോ, വെങ്കിടേഷോ? എസ്തര്‍ പറയുന്നതിങ്ങനെ...

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയായ ബാലതാരമാണ് എസ്തര്‍. ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ എസ്തര്‍ ദൃശ്യത്തില്‍ തമിഴ്, തെലുങ്ക് പതിപ്പുകളിലും വേഷമിട്ടു. തെലുങ്ക്, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലേയും സൂപ്പര്‍ സ്റ്റാറുകളുടെ മകളായി വേഷമിടാനും എസ്തറിന് കഴിഞ്ഞു. 

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

ഇപ്പോഴിതാ നായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് എസ്തര്‍. തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറുന്നതിനൊപ്പം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നതും എസ്തറാണ്. മൂന്ന് ഭാഷകളിലും തന്റെ അച്ഛന്മാരായി അഭിനയിച്ച താരങ്ങളില്‍ ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട അച്ഛനെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ വെളിപ്പെടുത്തുകയുണ്ടായി.

മൂന്ന് താരങ്ങള്‍ക്കൊപ്പം

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ മകളായി അഭിനയിച്ചത് എസ്തര്‍ ആയിരുന്നു. ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും ഇതേ കഥാപാത്രത്തെ എസ്തര്‍ തന്നെ അവതരിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളില്‍ യഥാക്രമം മോഹന്‍ലാല്‍, കമല്‍ഹാസന്‍, വെങ്കിടേഷ് എന്നിവരായിരുന്നു അച്ഛന്‍ കഥാപാത്രമായത്.

ഇഷ്ടപ്പെട്ട അച്ഛന്‍

മൂന്ന് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് എസ്തര്‍ വേഷമിട്ടത്. ഇതില്‍ മോഹന്‍ലാലിനൊപ്പം ദൃശ്യം ഉള്‍പ്പെടെ രണ്ട് ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലും മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു അഭിനയിച്ചത്. അതുകൊണ്ടുതന്നെ എസ്തറിന് ഏറ്റവും ഇഷ്ടപ്പെട്ട അച്ഛന്‍ മോഹന്‍ലാലാണ്.

അഭിനയമാണെന്ന് തോന്നിയില്ല

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചപ്പോള്‍ എസ്തറിന് സ്‌ക്രിപ്പിറ്റ് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമാണെന്ന് തോന്നിയില്ലെന്നും എസ്തര്‍ പറയുന്നു. മോഹന്‍ലാല്‍ വളരെ ഫ്രണ്ട്‌ലിയാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും രസമാണെന്ന് എസ്തര്‍ പറയുന്നു.

അഭിനയം നോക്കിയിരുന്നുപോകും

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാലിന്റെ അഭിനയം നോക്കിയിരുന്നു പോകുമെന്നാണ് എസ്തര്‍ പറയുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ എസ്തറിന് ഇഷ്ടപ്പെട്ട നടന്‍ ഷാരുഖ് ഖാനാണ്.

കമല്‍ഹാസന്റെ കോഫി

പാപനാശത്തിന്റെ സെറ്റില്‍ എസ്തറിന് ഏറ്റവും ഇഷ്ടമുള്ള കാര്യം കമല്‍ഹാസന്റെ സ്‌പെഷ്യല്‍ കോഫി ആയിരുന്നു. ബ്ലാക്ക് ബെറിയും ഹണിയും ചേര്‍ത്ത് കമല്‍ തന്നെ ഉണ്ടാക്കി തരുന്ന കോഫി സൂപ്പറാണ്. തനിക്ക് കുടിക്കാന്‍ ഉണ്ടാക്കുന്ന കോഫി ഇടക്ക് കമല്‍ ഓരോരുത്തര്‍ക്ക് കൊടുക്കാറുണ്ട്. താന്‍ എന്നും പോയി കുടിക്കുമെന്ന് എസ്തര്‍ പറയുന്നു.

കമല്‍ഹാസന്റെ പാട്ട്

കമല്‍ഹാസന്‍ വളരെ ഫ്രണ്ട്‌ലിയാണ്. അദ്ദേഹത്തിന് അറിയാത്ത ഭാഷകളില്ല. എപ്പോഴും പാട്ട് പാടിക്കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതുമായി ബന്ധമുള്ള തമാശകള്‍ പറഞ്ഞ് അദ്ദേഹം നമ്മളെ റിലാക്‌സ്ഡ് ആക്കുമെന്നും എസ്തര്‍ പറയുന്നു.

വെങ്കിടേഷിന്റെ ഡാന്‍സ്

ഒട്ടും പ്രതീക്ഷിക്കാതെയാണ് വെങ്കിടേഷിനൊപ്പം തെലുങ്ക് പതിപ്പിനൊപ്പം അഭിനയിക്കാനുള്ള അവസരം എസ്തറിന് ലഭിക്കുന്നത്. അദ്ദേഹം എപ്പോഴും മക്കളുടെ ഫോട്ടോ കാണിക്കും. പിന്നെ വെങ്കിടേഷിന്റെ പഴയ സിനിമകളിലെ ഡാന്‍സുകള്‍ അദ്ദേഹത്തിന് മുന്നില്‍ എസ്തര്‍ കളിച്ച് കാണിക്കും. അത് കാണുമ്പോള്‍ അദ്ദേഹത്തിന് നാണം വരും, പിന്നെ ഒരുപാട് ചിരിക്കുമെന്ന് എസ്തര്‍ പറയുന്നു.

English summary
Esther Anil reveals her best father in cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam