»   » കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

Posted By:
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്ത് ഒരേ മുഖഛായയുള്ള പല താരങ്ങളെയും കണ്ടിട്ടുണ്ട്. ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ വീണ നായരോട് പലരും പറഞ്ഞിട്ടുണ്ടത്രെ നടിയ്ക്ക് കാവ്യ മാധവന്റെ ഛായയുണ്ടെന്ന്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നാറുള്ളതെന്ന് വീണ പറയുന്നു.

also read: മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാള സിനിമയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള സൗന്ദര്യം കാവ്യ മാധവന്റെയും ശ്രീവിദ്യാമ്മയുടേയുമാണ്. അവരുടെ നാടന്‍ ഭംഗി. കാവ്യയെ പോലെ ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഇനി കാവ്യയ്ക്ക് പ്രശ്‌നമുണ്ടെങ്കിലേയുള്ളൂ- വീണ നായര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

സ്‌കൂള്‍ ഫെസ്റ്റിവലിലെ കലാതിലകമായിരുന്നു. അങ്ങനെ പത്രത്തില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ് സീരിയലിലേക്ക് ക്ഷണം ലഭിച്ചത്. 2006 ല്‍ അഭിനയ രംഗത്തെത്തി. കൂടുതലും സീരിയലുകളാണ് ചെയ്തത്

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

വെള്ളിമൂങ്ങയാണ് എന്റെ ആദ്യത്തെ ചിത്രം. പിന്നീട് ഒരു സെക്കന്റ്ക്ലാസ് യാത്ര, തിലോത്തമ, ഷി ടാക്‌സി, മറിയം മുക്ക്, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ജയറാമേട്ടന്‍ നായകനാകുന്ന ആടുപുലിയാട്ടമാണ് പുതിയ ചിത്രം. മറ്റ് രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

സ്‌ക്രീനില്‍ എന്ന പോലെ ജീവിതത്തിലും എനിക്ക് ചിരിക്കാനാണ് ഇഷ്ടം. കരയാനിഷ്ടമല്ല. കലപില സംസാരിച്ചുകൊണ്ടിരിയ്ക്കും. ആരെങ്കിലും നിര്‍ത്താന്‍ പറഞ്ഞാലേ നിര്‍ത്തൂ. എല്ലാവരും പറയും കീ കൊടുത്ത വണ്ടി പോലെയാണ് ഞാനെന്ന്. മിണ്ടാതിരിക്കാന്‍ എനിക്കറിയില്ല

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

സങ്കടമാണ്. സത്യത്തില്‍ തടി കുറയ്ക്കാന്‍ എനിക്ക് പത്ത് ദിവസം മാത്രം ഒന്ന് ശ്രമിച്ചാല്‍ മതി. പക്ഷെ അതിന് മിനക്കെടാറില്ല. ഭക്ഷണം കുറച്ചാല്‍ കാറ്റ് പോലെ മെലിയുന്ന ആളാണ് ഞാന്‍. പക്ഷെ ഡയറ്റിങിന്റെ സമയത്തായാലും ഇഷ്ടമുള്ള ഭക്ഷണം കണ്ടാല്‍ രുചിച്ചുനോക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വര്‍ഷം തടി കുറക്കാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഡയറ്റിങ് ആരംഭിച്ചു. ജിമ്മില്‍ പോകുന്നുണ്ട്.

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

തട്ടീം മുട്ടീം എന്ന സീരിയലിന്റെ വിശേഷം പറഞ്ഞാല്‍ തീരില്ല. എനിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത് തന്നെ ഈ സീരിയലാണ്. അതിലെ കോകില എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിജു ജേക്കബിന്റെ ഭാര്യ എന്റെ പേര് നിര്‍ദ്ദേശിച്ചത്. പിന്നെ കെപിഎസി ലളിതച്ചേച്ചിയും മഞ്ജു ചേച്ചിയുമൊക്കെ അഭിനയത്തിന്റെ സ്‌കൂളാണ്. അവരില്‍ നിന്ന് ഓരോ ദിവസവും അഭിനയം പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് ഞാന്‍

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

രണ്ടിനോടും ഒരു പോലെ ഇഷ്ടമുണ്ട്. ആളുകള്‍ തിച്ചറിഞ്ഞത് സീരിയലിലൂടെയാണ്. അപ്പോള്‍ ആ ഇഷ്ടം എന്നുമുണ്ടാവും. ഇപ്പോള്‍ സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ ഇനിയും ഒത്തിരി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അഭിനയം പാഷനായിട്ടുള്ള എല്ലാവരുടെയും അത്യന്തമായ ലക്ഷ്യം സിനിമ തന്നെയായിരിക്കും. സിനിമയില്‍ തന്നെ കുറച്ച് നല്ല വേഷങ്ങള്‍ ചെയ്തു പിടിച്ചു നില്‍ക്കാന്‍ സാധിച്ചാല്‍ സന്തോഷം

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

വിവാഹ ശേഷമാണ് ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ അഭിനയിച്ചത്. അതിനിടയില്‍ കുറേ സീരിയലുകളും ചെയ്തു. കുടുംബ ജീവിതത്തിന് മോശം വരാത്ത രീതിയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പേയുള്ളൂ. എന്റെ ഭര്‍ത്താവും കുടുംബവും കലാതാത്പര്യമുള്ളതിനൊപ്പം കുറച്ച് ഫോര്‍വേഡായി ചിന്തിക്കുന്നവരുമാണ്. എന്നും അഭിനയിച്ചുകൊണ്ടിരിക്കാന്‍ തന്നെയാണ് ആഗ്രഹം. പിന്നെ കുടുംബ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ വിട്ടു നിന്നേക്കം. അപ്പോഴും ഒരു ഇടവേള കഴിഞ്ഞ് തിരിച്ചുവരണം എന്ന് തന്നെയാണ് ആഗ്രഹം

കാവ്യയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം;കാവ്യയ്‌ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ആവോ...?

കാവ്യ മാധവനെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. എനിക്ക് സിനിമയില്‍ ഏറ്റവും സുന്ദരികളായി തോന്നിയിട്ടുള്ളത് ശ്രീവിദ്യാമ്മയും കാവ്യ മാധവനുമാണ്. അവരുടെ നാടന്‍ സൗന്ദര്യം. അനന്തഭദ്രത്തിലൊക്കെ കാവ്യ എത്ര സുന്ദരിയാണ്. കാവ്യയെ പോലുണ്ടെന്ന് പറയുമ്പോള്‍ സന്തോഷമേയുള്ളൂ. ഇനി കാവ്യയ്ക്ക് പ്രശ്‌നമുണ്ടെങ്കിലേയുള്ളൂ. അടുത്തിടെ കാവ്യയുടെ ലക്ഷ്യയില്‍ പോയിരുന്നു. അപ്പോള്‍ കാവ്യയുടെ സഹോദരന്റെ ഭാര്യയും പറഞ്ഞു, എന്നെ ടിവിയില്‍ കാണുമ്പോള്‍ അവര്‍ക്കും സാമ്യം തോന്നാറുണ്ടെന്ന്

English summary
Everyone says that i am looking alike Kavya Madhavan: Veena Nair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam