twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ സുരേഷ് ഗോപി ചിത്രമാണ് 'കാവൽ', പ്രതീക്ഷ പങ്കുവെച്ച് നിതിൻ രഞ്ജി പണിക്കർ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന കാവൽ. നവംബർ 25 ന് ആണ് ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പുറത്ത് വന്ന ടീസറും ട്രെയിലറും സുരേഷ് ഗോപി ആരാധകർക്ക് വാനോളം പ്രതീക്ഷ നൽകുന്നുണ്ട്.

    പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍

    ഇപ്പോഴിത കാവലിനെ കുറിച്ചുളള വിശേഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. കാവൽ സുരേഷ് ഗോപി ആരാധകരേയും ഒപ്പം വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടായിരിക്കും ചിത്രം എത്തുക എന്നാണ് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ പറയുന്നത്. ഫിൽമീ ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ചെമ്പൻ വിനോദിന്റെ ചിത്രത്തിൽ ഭാര്യ മറിയവും, പുതിയ സന്തോഷം പങ്കുവെച്ച് നടൻചെമ്പൻ വിനോദിന്റെ ചിത്രത്തിൽ ഭാര്യ മറിയവും, പുതിയ സന്തോഷം പങ്കുവെച്ച് നടൻ

    സുരേഷ് ഗോപിയുടെ തിരിച്ചുവരവ് മാത്രമല്ല, മാസ് ക്ലാസ് ചിത്രമായിരിക്കും, കാവലിനെ കുറിച്ച് നിതിന്‍സുരേഷ് ഗോപിയുടെ തിരിച്ചുവരവ് മാത്രമല്ല, മാസ് ക്ലാസ് ചിത്രമായിരിക്കും, കാവലിനെ കുറിച്ച് നിതിന്‍

     സുരേഷ് ഗോപി  ചിത്രത്തിലേയ്ക്ക്  വന്നത്

    സുരേഷ് ഗോപി ചിത്രത്തിലേയ്ക്ക് വന്നത്

    കസബയ്ക്ക് ശേഷം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് ലേലം രണ്ടാം ഭാഗമാണ്. എന്നാല്‍ ആ സിനിമ ഒന്ന് വൈകുമെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനെ വെച്ച് തന്നെ മറ്റൊരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തെ മനസ്സിൽ കണ്ട് എഴുതിയ ചിത്രമാണ് കാവൽ. കഥ കേട്ടപ്പോൾ തന്നെ സുരേഷ് ഗോപിയ്ക്ക് ഇഷ്ടപ്പെടുകയായിരുന്നു. സിനിമ ചെയ്യാമെന്ന് പറയുകയും ചെയ്തു. അങ്ങനെ സിനിമയുടെ മറ്റ് ജോലികളിലേയ്ക്ക് കടക്കുകയായിരുന്നു. അദ്ദേഹത്തിന് പെർഫോം ചെയ്യാൻ സാധിക്കുന്ന നല്ല മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്.

     വെല്ലുവിളികൾ

    വെല്ലുവിളികൾ

    ഓരോ സിനിമയ്ക്കും അതിന്റേതായ ഒരുപാട് വെല്ലുവിളികളുണ്ടാവും. അത് വലിയ താരങ്ങളാണെങ്കിലും ചെറിയ താരങ്ങളാണെങ്കിലുമൊക്കെ. കാവലിന് ഈ പറഞ്ഞത് പോലെ വെല്ലുവിളി എന്നതിനപ്പുറത്ത് സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടുന്ന ആൾക്കാരേയും മലയാള സിനിമ ഇഷ്ടപ്പെടുന്ന ആൾക്കാരേയും തൃപ്തിപ്പെടുത്തി കൊണ്ടുള്ള നല്ലൊരു സിനിമയായിരിക്കും ബാക്കിയെല്ലാം തിയേറ്ററിൽ പോയി സിനിമ കണ്ടതിന് ശേഷം പ്രേക്ഷകരാണ് പറയാനുള്ളത്.

    കാവൽ   നൽകുന്ന   പ്രതീക്ഷ

    കാവൽ നൽകുന്ന പ്രതീക്ഷ

    കാവൽ ഒരു മെയിൻ സ്ട്രീം എന്റർടെയ്മെന്റ് സിനിമ ആയിരിക്കും. തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരെ എല്ലാ അർഥത്തിലും തൃപ്തിപ്പെടുത്തി കൊണ്ടായിരിക്കും ചിത്രം വരുന്നത്. വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ ചിത്രമായിരിക്കുമെന്നും സംവിധായകൻ നിതിന്‌ രഞ്ജി പണിക്കർ പറയുന്നു.

    അച്ഛനോടൊപ്പമുള്ള  സിനിമ

    അച്ഛനോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ എക്സൈറ്റ്മെന്റായ സംഭവമായിരുന്നു. തുടക്കം മുതൽ സിനിമയെ കുറിച്ച് അച്ഛന് അറിയാമായിരുന്നു. കാവലിന്റെ തിരക്കഥ ഞാൻ എഴുതി ഫൈനൽ ഡ്രാഫ്റ്റ് ആകുന്ന കാലം മുതലെ അതിന്റെ ഓരോ വെർഷൻസും കൃത്യമായി അറിയാമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും മറ്റും സിനിമയിൽ ഉണ്ട്. ഇത് മാത്രമല്ല ഞാൻ എഴുതുന്ന എല്ലാ സിനിമയിലും അത് ഉണ്ടാകും. കാരണം എഴുതി പൂർത്തീകരിച്ച തിരക്കഥ ആദ്യം വായിക്കുന്നത് അച്ഛനാണ്. അതുകൊണ്ട് തന്നെ അത്രയും വർഷത്തെ എക്സ്പീരിയൻസുള്ള ഒരാളുടെ അഭിപ്രായം മാനിച്ചാണ് ഓരോ സിനിമയും എഴുതി പൂർത്തിയാക്കുന്നത്.

    അച്ഛന്റെ സ്വാധീനം

    അച്ഛന്റെ സ്വാധീനം

    കുട്ടിക്കാലം മുതലെ സിനിമയുമായി ബന്ധപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് ഞങ്ങൾ ജീവിച്ചത്. ഞങ്ങൾ ജനിച്ചു വളർന്ന ചുറ്റുവട്ടത്തൊക്കെ സിനിമയുമായി ബന്ധപ്പെട്ട ആളുകളായിരുന്നു കൂടുതലും. അപ്പോൾ സ്വഭാവികമായിട്ടും സിനിമ താൽപര്യം വരുകയായിരുന്നു. അങ്ങനെ ഒരു പ്രൊഫഷനായിട്ട് സിനിമയെ സ്വീകരിക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടേയും ജോലി മക്കളെ സ്വാധീനിക്കുന്നത് പോലെ, തന്നേയും സിനിമ സ്വാധീനിക്കുകയായിരുന്നു.

     ഒ.ടി.ടി

    ഒ.ടി.ടി

    കാവലിന് ഒ.ടി.ടിയിൽ നിന്ന് വലിയ പ്രതിഫലത്തിന്റെ ഓഫറുകൾ വന്നിരുന്നു. എന്നാൽ തിയേറ്ററിൽ തന്നെ സിനിമ വരട്ടെ എന്ന് നിർമ്മാതാവ് തന്നെ എടുത്ത തീരുമാനമായിരുന്നു. കാരണം തിയേറ്ററിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. സിനിമ തിയേറ്ററുകളിൽ വിജയിക്കുമ്പോഴാണ് ആ മേഖല വളരു. അതൊക്കെ കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തതിന്റെ പിന്നിലെന്നും നിതിൻ രഞ്ജി പണിക്കർ പറയുന്നു. കൂടാതെ ഒ.ടി.ടിയെ പാടെ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. കാരണം താനൊരു പുതുമുഖ സംവിധായകനാണ്. തന്റെ രണ്ടാമത്തെ സിനിമയാണിത്. രണ്ട് സിനിമയും ഒ.ടി.ടിയിൽ റിലീസ് ചെയ്തില്ല എന്നേയുള്ളൂ. ഇനിയുള്ള കാലത്ത് ഒരു പാരലൽ സംവിധാനമായി ഒ.ടി.ടി എന്നും ഉണ്ടാകും. ഒ.ടിടിയക്ക് പറ്റിയ അല്ലെങ്കിൽ അവർക്ക് താൽപര്യമുള്ള സിനിമകൾ ചെയ്താ ചിലപ്പോൾ അവർക്ക് പോകുമായിരിക്കാം. എന്നാൽ ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയ്ക്ക് തിയേറ്ററുകളിൽ സിനിമ റിലീസ് ആകുന്നതാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും നിതിൻ പറയുന്നു.

    Recommended Video

    Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam
     ലേലം 2

    ലേലം 2

    ലേലം 2 നെ കുറിച്ച് ഇപ്പോൾ അധികമൊന്നും പറയാൻ സാധിക്കില്ല. കാരണം അത് അച്ഛൻ എഴുതുന്ന സിനിമയാണ്. അദ്ദേഹം അഭിനയത്തിൽ നിന്ന് ഒക്കെ ഫ്രീ ആയാൽ മാത്രമേ എഴുത്ത് തുടങ്ങുകയും അത് പൂർത്തിയാക്കാനും സാധിക്കുകയുള്ളൂവെന്നും നിതിൻ രഞ്ജി പണിക്കർ പറയുന്നു.

    English summary
    Exclusive Interview: Nithin Renji Panicker Revealed Kaaval Is Suresh Gopi's Mass And Class Entertainer,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X