»   » ആ ചെറിയ പ്രകാശം വലിയ വെളിച്ചമായി! ഒറ്റമുറി വെളിച്ചത്തിനു പറയാനുണ്ട് ചില പച്ചയായ ജീവിതങ്ങളെ കുറിച്ച്

ആ ചെറിയ പ്രകാശം വലിയ വെളിച്ചമായി! ഒറ്റമുറി വെളിച്ചത്തിനു പറയാനുണ്ട് ചില പച്ചയായ ജീവിതങ്ങളെ കുറിച്ച്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരു സിനിമയ്ക്ക് പിന്നിൽ ഒരുപാട് പേരുടെ ത്യാഗത്തിന്റേയും കഠിനാധ്വാനത്തിന്റെയും കഥകൾ പറയാനുണ്ടാകും. ജീവിതത്തിൽ വിലപ്പെട്ടത് പലതും നഷ്ടപ്പെടുത്തി കൊണ്ടാകും സിനിമയിലേയ്ക്ക് വരുക. ഇവിടെയും ഒരു കഠിനാധ്വാനത്തിന്റെ കഥ തന്നെയാണ് പറയാനുള്ളത്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ സൂര്യന് താഴെയുള്ളതിനെയെല്ലാം അടക്കിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ.

  നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!

  ഐടി മേഖലയിലെ ഉയർന്ന ജോലിയും മികച്ച  ശമ്പളവും ഉപേക്ഷിച്ച്  സിനിമയ്ക്ക് വേണ്ടി ഇറങ്ങി തിരിച്ചിരുന്നു. ആദ്യമൊക്കെ  നുണഞ്ഞത് പരാജയത്തിന്റെ കയ്പ്പ് നീരായിരുന്നു. എന്നാൽ അതൊന്നും ഈ ചെറുപ്പക്കാരനെ തളർത്തിയില്ല. പറയത്തക്ക സിനിമ പശ്ചാത്തലമോ സിനിമയിലെ ബന്ധങ്ങളോ ഇദ്ദേഹത്തിനു ഉണ്ടായിരുന്നുമില്ല.  സിനിമയെന്നൊരു സ്വപ്നം മാത്രമായിരുന്നു  ഈ ചെറുപ്പക്കാരന്റെ ആകെയുള്ള കൈമുതൽ. എന്നാൽ വർഷങ്ങൾക്കിപ്പുറം സംസ്ഥാന അവാർഡ് ഉൾപ്പെടെ നാല് അവാർഡുകളാണ് ഈ ചെറുപ്പക്കാരനെ തേടി എത്തിയിരിക്കുന്നത്. വലിയൊരു അതിജീവനത്തിന്റെ  കഥ പറയാനുണ്ട്  ഇദ്ദേഹത്തിന്. തന്റെ സിനിമ യാത്രയിലെ അനുഭവങ്ങൾ രാഹുൽ ഫില്‍മിബീറ്റിനോട് പങ്കുവെയ്ക്കുന്നു.

  പെണ്ണിന്റെ ഒറ്റമുറിയുടെ ഇരുട്ടുകളും വെളിച്ചങ്ങളും.. (ഇതുതന്നെ മികച്ച ചിത്രം) ശൈലന്റെ റിവ്യൂ!

  ഒറ്റമുറി വെളിച്ചം

  ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു വ്യത്യസ്തമായ പ്രമേയമാണ് ഒറ്റമുറി വെളിച്ചം കൈകാര്യം ചെയ്യുന്നത് . അപരിചിതനായ വ്യക്തിയെ വിവാഹം കഴിച്ചു വരുന്ന സുധ എന്ന സ്ത്രീയുടെ കഥയാണിത് . അവർ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെളിച്ചം പോസിറ്റീവിന്റെ പ്രതീകമാണ്. എന്നാൽ ആ പ്രകാശം ആ സ്ത്രീയ്ക്ക് നെഗറ്റീവാകുന്നു. അടച്ചുറപ്പില്ലാത്ത മുറിയിൽ കത്തി നിർക്കുന്ന വെളിച്ചത്തെ സാക്ഷിയായി ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇവർ. ഈ പീഡനങ്ങളിൽ നിന്നുള്ള സുധയുടെ അതിജീവന ശ്രമമാണ് ചിത്രത്തിന്റെ പ്രമേയം. നമുക്ക് നിസംശയം പറയാം ഒറ്റ മുറി വെളിച്ചം ഒരു പക്ക വുമൻ പൊളിറ്റിക്സ് ചിത്രമാണ്.

  വെല്ലുവിളികൾ

  എല്ലാ സിനിമകളുടെ പിറവിയ്ക്ക് പിന്നിലും വെല്ലുവിളികൾ ഉണ്ട്. അതു പോലെ ഒറ്റമുറിവെളിച്ചത്തിലും വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്ന് സംവിധായകൻ രാഹുൽ പറയുന്നുണ്ട്. രാഹുൽ നിർമ്മാതാവിന്റെ കുപ്പായം അണിയുന്നതിനു മുൻപ് ചിത്രം നിർമ്മിക്കാൻ പലരേയും സമീപിച്ചിരുന്നു. എന്നാൽ എല്ലാവർക്കും സിനിമ വിജയിക്കുമോ എന്നായിരുന്നു ആശങ്ക . അതിനാൽ തന്നെ പലരും കൈ ഒഴിഞ്ഞു. സിനിമയെന്ന സ്വപ്നം മനസിൽ കിടന്ന് കത്തി ജ്വലിക്കുന്നതു കൊണ്ട് രാഹുൽ തന്നെ നിർമ്മാതാവിന്റെ കുപ്പായവും ധരിക്കുകയായിരുന്നു. പിന്നെ സുഹൃത്തുക്കളുടെ സഹായത്താൽ ബുദ്ധിമുട്ടില്ലാതെ പറഞ്ഞ സമയത്തിനു തന്നെ ചിത്രം പൂർത്തിയാക്കാൻ സാധിച്ചുവെന്നും രാഹുൽ ഫിൽമി ബീറ്റിനോട് പറഞ്ഞു.

  ഐഎഫ്എഫ്കെ തള്ളി

  ഹ്രസ്വ ചിത്രങ്ങളിലൂടെ തന്റെ കഴിവ് പല തവണ തെളിയിച്ച സംവിധായകനാണ് രാഹുൽ. അതിനാൽ തന്നെ ഒരോ സിനിമയ്ക്ക് വേണ്ടി തയ്യാറാകുമ്പോഴും മനസിൽ ഫെസ്റ്റിവലുകളായിരിക്കും പ്രധാന ലക്ഷ്യം. എന്നാൽ ഒറ്റമുറി വെളിച്ചത്തിനു സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതല്ല ഏറെ രസകരമായ കാര്യം. മികച്ച ചിത്രമായി ഒറ്റ മുറിവെളിച്ചത്തെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തുവെങ്കിലും ചിത്രത്തിന് ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുത്തിരുന്നില്ല. അതിന്റെ കാരണം എന്താണെന്നു ഇപ്പോഴും അവ്യക്തമാണ്.

  നീതി പുലർത്തിയൊ?

  അവിചാരിതമായിട്ടാണ് ഈ വിഷയം സിനിമയിൽ എത്തിയത്. ഈ വിഷയത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്നാൽ കഥ എഴുതി വന്നപ്പോൾ ഈ ഒരു പ്രമേയത്തിലെത്തി ചേരുകയായിരുന്നെന്നു രാഹുൽ പറഞ്ഞു. പ്രകാശം എങ്ങനെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നെഗറ്റീവായി മാറുന്നു എന്നതാണ് സിനിമയുടെ വൺ ലൈൻ സ്റ്റോറി. അതിനെ മനോഹരമായിട്ടു തന്നെ ചിത്രത്തിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളും ഉയർന്നു വരാൻ സാധ്യതയുള്ള വിഷയമായിരുന്നതു കൊണ്ട് തന്നെ ആദ്യം മുതലെ വ്യക്തമായ ചിത്രത്തോടു കൂടിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  നിരവധി സുധമാർ ഇപ്പോഴും ഉണ്ട്.

  സമൂഹത്തിൽ ഇപ്പോഴും ഒരുപാട് സുധമാർ ജീവിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ എല്ലാവരും അതീവ രഹസ്യമായിട്ടാണ് കൊണ്ടു നടക്കാറുള്ളത്. അതിനാൽ തന്നെ ചിത്രത്തിനെ തേടി വിമർശനങ്ങൾ എത്തിയിരുന്നില്ല. വളരെ ചെറിയ ശതമാനം ഓഡിയൻസ് മാത്രമാണ് ചിത്രം കണ്ടത്. കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് അറിയിച്ചിട്ടുള്ളത്. പ്രേക്ഷകരെ മടുപ്പിക്കുന്ന രീതിയിലുള്ളതോ അല്ലെങ്കിൽ മറ്റു വൾഗാരിറ്റികളോ കൊണ്ടുവരാതിരിക്കാനും തങ്ങൾ ശ്രമിച്ചിരുന്നു. അത് വിജയിക്കുകയും ചെയ്തുവെന്ന് രാഹുൽ പറഞ്ഞു. ഒരുപാട് റിസർച്ച് നടത്തിയതിനു ശേഷമാണ് ഒറ്റമുറി വെളിച്ചം എന്ന ചിത്രം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

  വിനീത

  ഒറ്റമുറി വെളിച്ചത്തെ കുറിച്ചു സംസാരിക്കുമ്പോൾ ഏറ്റവും എടുത്തു പറയാനുള്ള ഒരു പേര് വിനീത കോശിയുടേതാണ്. വിനീതയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒറ്റ മുറിവെളിച്ചം. അതിനാൽ തന്നെ ഏറ്റവും ഏടുത്തു പുറയേണ്ട പേര് വിനീതയുടേതാണ്. ഒരിക്കലും വിനീതയെ കണ്ട് എഴുതിയ ചിത്രമല്ല ഒറ്റ മുറിവെളിച്ചം. വളരെ അവിചാരിതമായിട്ടാണ് വിനീത ചിത്രത്തിൽ എത്തിപ്പെട്ടത്. ചിത്രത്തിൽ നായികയെ തേടി ഒഡീഷൻ സംഘടിപ്പിച്ചിരുന്നു. നിരവധി പേർ പങ്കെടുത്തിരുന്നു. സുധയെ അവതരിപ്പിക്കാൻ പറ്റിയെ ആരേയും അതിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിനീതയെ ഇതിനു മുൻപ് തന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു. അവരുടെ ആക്ടിങ് കപ്പാസിറ്റിയെ കുറിച്ചും അവരുടെ അഭിനയ മികവിനെ കുറിച്ചു നല്ല ധാരണയുണ്ടായിരുന്നു. അങ്ങനെയാണ് ചിത്രത്തിനെ കുറിച്ച് വിനീതയോട് പറയുന്നത്. ഒന്നു രണ്ട് സീനുകൾ ചെയ്തു നോക്കി. അപ്പോൾ തന്നെ സുധ വിനീതയാണെന്നു ഉറപ്പിക്കുകയായിരുന്നു. ഒരുപാട് തിരക്കുകൾ മാറ്റിവെച്ചിട്ടാണ് വിനീത ചിത്രത്തിലെത്തിയത്

  കോമഡി ചിത്രം

  ഇനി വരാൻ പോകുന്നത് ഒരു കോമഡി ചിത്രമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. ഒരു ടൈപ്പ് ചിത്രങ്ങളോട് താൽപര്യമില്ല. വ്യത്യസ്ത പ്രമേയങ്ങളുള്ള ചിത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. അതിനാൽ തന്നെ ഇനി വരാൻ പോകുന്നത് കോമഡി ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനെ കുറിച്ചുളള ചർച്ചകൾ നടന്നു വരുകയായാണ്. ഉടൻ തന്നെ ബാക്കി നടപടികൾ പൂർത്തിയാകുമെനന്നും അദ്ദേഹം പറയുന്നു.

  English summary
  exclusive interview with ottamuri velicham director rahul riji nair

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more