twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Exclusive: 'ചിറകൊടിഞ്ഞ കിനാവുകളില്‍ ശ്രീനിവാസന്റെ ജീവിതവുമുണ്ട്'

    By അശ്വിനി ഗോവിന്ദ് പി
    |

    വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷനെ വീണ്ടും കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍. കാലത്തിന്റേതായ എല്ലാ മാറ്റങ്ങളോടും കൂടെ അംബുജാക്ഷനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച സന്തോഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥിനുമുണ്ട്. രാവിലെ വിളിച്ചപ്പോള്‍ അദ്ദേഹം തിരക്കിലായിരുന്നു. പത്ത് മിനിട്ട് കഴിഞ്ഞിട്ട് വിളിക്കാമോ, റിലീസിന്റേതായ അല്പം തിരക്കുകളുണ്ടായിരുന്നു. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഇങ്ങോട്ടൊരു കോള്‍ വന്നു, ഒരു നാല് മണിക്ക് ശേഷം വിളിക്കൂ...

    നാല് മണിക്ക് ശേഷം വിളിച്ചു, ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങോട്ട് വിളിച്ചു, മറുതലയ്ക്കലെ ശബ്ദത്തിന് എന്തെന്നില്ലാത്ത സന്തോഷമുണ്ട്. സന്തോഷത്തോടെ സന്തോഷ് വിശ്വനാഥന്‍ ഫില്‍മിബീറ്റിനോട് സംസാരിച്ചു

    ?മികച്ച പ്രതികരണങ്ങളാണല്ലോ വന്നു കൊണ്ടിരിക്കുന്നത്. എന്ത് തോന്നുന്നു

    വളരെ സന്തോഷം. പലരും വിളിച്ചു. തിരുവനന്തപുരത്തു നിന്നൊക്കെ നല്ല അഭിപ്രായങ്ങളാണ്. ഒരു പുതിയ ട്രീറ്റ് നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അത് വിജയിച്ചു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. സത്യത്തില്‍ ഇതൊരു പരീക്ഷണമായിരുന്നു. പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിക്കും എന്നറിയില്ലാത്ത പരീക്ഷണം. അത് വിജയിച്ചു എന്നറിയുന്നതിലെ സന്തോഷം. വിഷ്വലി ട്രീറ്റും കൂടെയാണിത്.

    santhosh-viswanath

    ?അഴകിയ രാവണന്‍ എന്ന ചിത്രം കണ്ട് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചിരിച്ചൊരു സംഭവത്തെ പത്തൊമ്പത് വര്‍ഷത്തിന് ശേഷം സിനിമയാക്കുന്നു. ഇങ്ങനെയൊരു സംഭവത്തെ ആദ്യ ചിത്രത്തിന് വിഷയമാക്കുന്നു
    സത്യത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനീ കഥയെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ എല്ലാ പുതുമയും വേണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യം എന്റെ സിനിമാ സുഹത്തുക്കളുമായി സംസാരിച്ചപ്പോള്‍ നല്ലൊരു തുടക്കം ഇത് തന്നെയായണെന്ന പ്രചോദനം ലഭിച്ചു.

    ?ശ്രീനിവാസന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു. മലയാളത്തിലെ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ തലതൊട്ടപ്പനാണല്ലോ. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സിനിമയ്ക്ക് എന്തെങ്കിലും കോണ്‍ട്രിബ്യൂഷന്‍
    അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒരു കഥ വന്നാല്‍ പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിക്കും എന്ന സംശയമുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് എല്ലാ പിന്തുണയും തന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കൂടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന അംബുജാക്ഷന് എല്ലാ മാറ്റങ്ങളുമുണ്ട്. ശ്രീനിവാസന്‍ അറിഞ്ഞും അറിയാതെയും അദ്ദേഹത്തിന്റെ ജീവിതം കൂടെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ?അബുജാക്ഷന്‍ കഥ പറഞ്ഞ കാലത്തുനിന്നും മലയാള സിനിമ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞു. കാലത്തിന്റേതായ മാറ്റം സിനിമയില്‍ വന്നിട്ടുമുണ്ട്. അതിനെ അംബുജാക്ഷന്‍ എങ്ങിനെ മറികടക്കുന്നു
    ഇത് അംബുജാക്ഷന്റെ ജീവിതം കൂടെയാണ്. മാറിയ കാലത്തെ കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരു ന്യൂ ജനറേഷന്‍ സിനിമ പിടിക്കാനാണ് അദ്ദേഹം ശ്രമിയ്ക്കുന്നതും. പിന്നെ അംബുജാക്ഷനപ്പുറം മറ്റൊരു ലെയര്‍ കൂടെയുണ്ട് ചിത്രത്തില്‍. അതാണ് ഹൈലൈറ്റ്. അത് സസ്‌പെന്‍സാണ്

    ?ചിത്രത്തിലെ കാസ്റ്റിങിലേക്ക് വരാം. അഴകിയ രാവണന്‍ ഇറങ്ങുന്ന സമയത്ത് അന്നത്തെ ചോക്ലേറ്റ് പയ്യനായ കുഞ്ചാക്കോ ബോബന്‍ നായകനായി തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം. ചാക്കോച്ചന്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ടെന്ന് കേട്ടു
    പല വേഷങ്ങളിലും പലരും സിനിമയിലെത്തി. തയ്യല്‍ക്കാരന്റെ വേഷം എന്ന് പറയുമ്പോള്‍ പലരുടെയും മുഖം മനസ്സില്‍ വരും. അങ്ങനെ ആര്‍ക്കും പ്രെഡിക്ട് ചെയ്യാന്‍ കഴിയാത്ത ഒരാളാവണം നായകന്‍ എന്നുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ചാക്കോ ബോബനെ കുറിച്ച് ചിന്തിച്ചത്. കുഞ്ചാക്കോ ബോബനെ അങ്ങനെ മാറ്റിയെടുത്തതിന്റെ ക്രഡിറ്റ് പൂര്‍ണമായും മാക്കപ്പ് മാന്‍ ശ്രീജിത്തിനുള്ളതാണ്. നല്ല കഴിവുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ അതിനെ വേണ്ടവിധത്തില്‍ ആരും ഉപയോഗിച്ചില്ലെന്നതാണ് സത്യം

    santhosh-viswanath-rima-chakkochan

    ?റിമ കല്ലിങ്കല്‍ വിവാഹ ശേഷം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണല്ലോ. കഥ കേട്ടപ്പോള്‍ എന്തായിരുന്നു റിമയുടെ പ്രതികരണം
    വളരെ സപ്പോര്‍ട്ടീവായിരുന്നു റിമയും. എന്തായിരുന്നു കഥാപാത്രത്തിന് വേണമെന്ന് ഞാന്‍ ആഗ്രഹിച്ചത് അത് കറക്ടായി നല്‍കുന്ന നടിയാണ് റിമ.

    ?ഇങ്ങനെ ഒരു സിനിമ ചെയ്യുന്നു എന്ന് കമലിനോട് പറഞ്ഞപ്പോള്‍ എന്തു പറഞ്ഞു.
    കേട്ടപ്പോള്‍ അദ്ദേഹം ഒരുപാട് ചിരിച്ചു. തന്റെ കഥയിലെ ഇങ്ങനെ ഒരു രംഗം സിനിമയാകുമെന്ന് ഒരിക്കലും കരുതിയതേയില്ല. ചിത്രത്തിലെ കാസ്റ്റിങ് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്ത് സഹായവും തന്നില്‍ നിന്ന് പ്രതീക്ഷിക്കാം എന്ന് പറഞ്ഞ അദ്ദേഹം നന്നായി സപ്പോര്‍ട്ട് ചെയ്തു.

    ?മമ്മൂട്ടിയോട് എന്തെങ്കിലും പറഞ്ഞോ. കഥയില്‍ എവിടെയെങ്കിലും അംബുജാക്ഷനെ കാണാന്‍ നിര്‍മാതാവും പഴയ സുഹൃത്തുമായ ശങ്കര്‍ദാസിനെ കൊണ്ടുവരുന്നുണ്ടോ
    ഷൂട്ടിങ് സെറ്റില്‍ ഒരിക്കല്‍ ജോയ് മാത്യു പറഞ്ഞിരുന്നു മമ്മൂട്ടി സിനിമയെ കുറിച്ചൊക്കെ അന്വേഷിച്ചു എന്ന്. വലിയ സന്തോഷം തോന്നി. ഒരു ഘട്ടത്തില്‍ അങ്ങനെ മമ്മൂട്ടിയെ കൊണ്ടുവരാം എന്ന് ചിന്തിച്ചിരുന്നു. പക്ഷെ അങ്ങനെ കൊണ്ടുവന്നാല്‍ അത് ഞങ്ങള്‍ ആഗ്രഹിച്ച തലത്തില്‍ നിന്നും മാറും. ഒരു പക്ഷെ അത് സിനിമയ്ക്ക് ഗുണം ചെയ്‌തേക്കം. ഒരു വാണിജ്യമാണ്. അത് വേണ്ടെന്ന് തോന്നി. പക്ഷെ കഥയറിയാതെ സിനിമയെടുക്കുന്ന നിര്‍മാതാക്കളെ കുറിച്ച് പറയുന്നുണ്ട്.

    ആദ്യ ചിത്രത്തിലൂടെ തന്നെ, മൂല്യമുള്ളതും, വ്യത്യസ്തമുള്ളതും പുതുമയുള്ളതുമായ ഒരു കഥ മലയാള സിനിമയ്ക്ക് നല്‍കിയ സന്തോഷ് വിശ്വനാഥിന് ഫില്‍മിബീറ്റ് നല്ലൊരു ഭാവി നേരുന്നു.

    English summary
    Exclusive interview with the director of Chirakodinja Kinavukal 'Santhosh Vishwanathn'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X