»   » ആറ് ടേക്ക് എടുത്ത ആ സീന്‍ നന്നായില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി; ജീത്തു ജോസഫ്

ആറ് ടേക്ക് എടുത്ത ആ സീന്‍ നന്നായില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി; ജീത്തു ജോസഫ്

Posted By: Rohini
Subscribe to Filmibeat Malayalam

മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ നല്‍കുന്ന ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും പ്രേക്ഷകര്‍ക്ക് അമിതമായ പ്രതീക്ഷയുണ്ടായിരുന്നു.

എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍


എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് സാധിച്ചില്ല. സിനിമയെ കുറിച്ച് പലരും മോശം പറഞ്ഞു. അതൊന്നും തന്നെ വേദനിപ്പിച്ചില്ല, പക്ഷെ വളരെ വിശ്വാസത്തോടെ ചെയ്ത ഒരു രംഗം നന്നായില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നി എന്ന് ജീത്തു ജോസഫ് പറയുന്നു...


ഏതായിരുന്നു ആ രംഗം

ഇന്റര്‍വെല്ലിന് മുന്‍പുള്ള ഒരു രംഗമായിരുന്നു അത്. ജോസൂട്ടി കല്യാണം കഴിഞ്ഞ് വിദേശത്തേക്ക് പോവുമ്പോള്‍, അച്ഛന്‍ സങ്കടം മറച്ച് വച്ച് തമാശയോടെ 'വണ്ടയില്‍ പെട്രോളൊക്കെ ഉണ്ടല്ലോ' എന്ന് ചോദിയ്ക്കുന്ന രംഗമായിരുന്നു അത്.


വന്ന വിമര്‍ശനങ്ങള്‍

എന്നാല്‍ പലരും ആ രംഗം വളരെ ആര്‍ട്ടിഫിഷലാണെന്ന് പറഞ്ഞു. ആ രംഗത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാത്തവരാണ് അങ്ങനെ പറഞ്ഞത്. വളരെ വികാരമപരമായ രംഗമാണത്, അത് മനസ്സിലാക്കിയവരുടെ കണ്ണ് നനഞ്ഞതും ഞാന്‍ കണ്ടിട്ടുണ്ട്.


ആ രംഗത്തിന്റെ പ്രത്യേകത

അധികം സംസാരിക്കകയോ തമാശകള്‍ പറയുകയോ ചെയ്യുന്ന അച്ഛനല്ല ജോസൂട്ടിയുടേത്. വിദേശത്ത് പോകുമ്പോള്‍ അതൊന്നും സാരമില്ല എന്ന് പറയുമ്പോഴും അയാള്‍ക്ക് നല്ല വിഷമമുണ്ട്. മകന്‍ പോവാനിറങ്ങുമ്പോള്‍ അച്ഛന്റെ ചങ്ക് പൊട്ടുന്നു. പക്ഷെ അയാള്‍ക്ക് കരയാനോ പറയാനോ കഴിയില്ല. എനിക്ക് വിഷമമില്ല എന്ന് കാണിക്കാനാണ് അങ്ങനെ ഒരു തമാശ പറയാന്‍ നോക്കിയത്. തമാശ പറയാത്ത ഒരാള്‍ തമാശ പറയുമ്പോള്‍ ആര്‍ട്ടിഫിഷലാകും. ആ രംഗം ഞങ്ങള്‍ അങ്ങനെ ആര്‍ട്ടിഫിഷലായി തന്നെ ചിത്രീകരിച്ചതാണ്.


വല്ലാത്ത വിഷമം തോന്നി

ആറ് ടേക്ക് എടുത്തിട്ടാണ് ആ രംഗം ചെയ്തത്. അത് ജീവിതത്തിലെ ഒരു റിയാലിറ്റിയാണ്. ഒരുപാട് പേര്‍ വളരെ നന്നായി എന്നും, ചിലര്‍ മോശമായി എന്നും പറഞ്ഞ പ്രകടനമാണ് അത്. ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് എനിക്കേറ്റവും വിഷമം തോന്നിയ ഫീഡ്ബാക്ക് അത് മാത്രമേയുള്ളൂ. ബാക്കി കുറേ പേര്‍ സിനിമ ഇഷ്ടപ്പെട്ടില്ല എന്നൊക്കെ പറഞ്ഞതൊന്നും എനിക്ക് കുഴപ്പമായിരുന്നില്ല - ജീത്തു ജോസഫ് പറഞ്ഞു.English summary
Felt sad to hear the comment on the scene which shot six time; Jeethu Joseph

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X