For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ അവര്‍ കുടുക്കിയതാണ്, മോശം കാര്യത്തിന് പോവില്ലെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍!!!

  |

  തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് നടി ആക്രമണത്തിനിരയായത്. ഈ സംഭവത്തിന് ശേഷമാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഒന്നുകൂടി വ്യക്തമായത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്ന അവസ്ഥയെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഡബ്ലുസിസി എന്ന സംഘടന രൂപീകരമായത്. സംശയമുനകളും ആരോപണവുമൊക്കെ ഉയര്‍ന്നുവരുന്നതിനിടയില്‍ ഈ സംഭവം ദിലീപിന് നേരെ നീളുമെന്ന് പലരും കരുതിയിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.

  ദിലീപ് വിഷയത്തിലെ മൗനത്തെക്കുറിച്ച് ദുല്‍ഖര്‍, വാപ്പച്ചി മനപ്പൂര്‍വ്വം ആരെയും വേദനിപ്പിക്കാറില്ല!

  കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. മനസ്സാവാചാ അറിയാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴച്ചതെന്നായിരുന്നു താരം പറഞ്ഞത്. സിനിമാജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലാണ് വ്യക്തിജീവിതത്തില്‍ വന്‍പ്രതിസന്ധി ഉടലെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരത്തിന് പങ്കില്ലെന്നാണ് ഇന്നും താന്‍ വിശ്വസിക്കുന്നതെന്ന് നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടിയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി, കരച്ചിലും ആക്രോശവും, ബിഗ് ബോസില്‍ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്!

  ദിലീപിനെ കുടുക്കിയതാണ്

  ദിലീപിനെ കുടുക്കിയതാണ്

  ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ജൂണിലാണ് ദിലീപ് പ്രതി ചേര്‍ക്കപ്പെടുന്നത് ഇത് ശരിക്കും അയാളെ കുടുക്കുകയാണ് ചെയ്തിട്ടുള്ളത്. അയാളെക്കൊണ്ട് അങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയില്ല. നൂറ് ശതമാനവും അങ്ങനെ വിശ്വസിക്കുന്നയാളാണ് താനെന്നും സുരേഷ് കുമാര്‍ പറയുന്നു. കുടുക്കിയത് സിനിമയിലുള്ളവരാവാം പുറത്തുള്ളവരാവാം. അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

  സിനിമയില്‍ തുടങ്ങിയത്

  സിനിമയില്‍ തുടങ്ങിയത്

  തന്റെ സിനിമയിലൂടെയാണ് ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ചത്. വളരെക്കാലമായി അദ്ദേഹത്തെ തനിക്ക് നന്നായി അറിയാം. ഇതുപോലൊരു സംഭവത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. ഇങ്ങനെ മോശപ്പെട്ട കാര്യത്തിന് ദിലീപ് പോവില്ല. ഈ വിഷയത്തില്‍ സിബി ഐ അന്വേണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും ആരെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

  പ്രതിഛായയ്ക്ക് മങ്ങലേറ്റുവോ?

  പ്രതിഛായയ്ക്ക് മങ്ങലേറ്റുവോ?

  മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയമാണിത്. സംഘടനാതലത്തില്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ വിവാദമായിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്ന പോലൊരു സംഭവവുമൊക്കെ മലയാള സിനിമയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മലയാള സിനിമയില്‍ എന്നും പ്രതിസന്ധിയും പ്രശ്‌നവുമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പലതുംം മാധ്യമങ്ങളാണ് പെരുപ്പിച്ച് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  ദിലീപിനെ പുറത്താക്കിയത്

  ദിലീപിനെ പുറത്താക്കിയത്

  ദിലീപിനെ പുറത്താക്കിയെന്ന കാര്യം മമ്മൂട്ടി പറഞ്ഞുവല്ലോ, അതെങ്ങനെയാണ് പുറത്താക്കിയത്, ക്യാമറയുടെ മുന്നില്‍ വന്നാണ് പുറത്താക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനോട് വിശദീകരണം ചോദിച്ചില്ല, അദ്ദേഹത്തിന് അതിനുള്ള അവസരം നല്‍കിയല്ല. സംഘടനാപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാതെയാണ് അദ്ദേഹത്തെ പുറത്താക്കിയെന്നറിയിച്ചത്. ഈ സംഭവം പെരുപ്പിച്ച് കാണിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയല്ലേ ചെയ്തുള്ളൂ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആ വാദം അംഗീകരിക്കുകയായിരുന്നു.

  രാഷ്ട്രീയക്കാര്‍ക്ക് വേറെ നയം?

  രാഷ്ട്രീയക്കാര്‍ക്ക് വേറെ നയം?

  സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ആരോപിതനായ ഒരു മന്ത്രിയും എംഎല്‍എയും ഇവിടെയുണ്ടായിരുന്നു. ദിലീപ് താരമായിരുന്നുവെങ്കില്‍ ഇവര്‍ രാഷ്ട്രീയക്കാരാണ്. എന്നാല്‍ ഇവര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചിട്ടില്ലല്ലോയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. ഇനി അഥവാ രാജി വെച്ചാല്‍ എന്താണ് സംഭവിക്കുന്നത്? ഇത്തരമൊരു പശ്ചാത്തലത്തില്‍ എന്തിനാണ് ദിലീപിന്റെ രാജിക്കായി മുറവിളി കൂട്ടിയത്. ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല, തിരിച്ചെടുത്തിട്ടുമില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു.

  നടിയെ വിളിച്ചിരുന്നു

  നടിയെ വിളിച്ചിരുന്നു

  നടിയെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താന്‍. അവരെ വിളിച്ചിരുന്നു, ആ കുട്ടിയോട് നൂറ് ശതമാനം സങ്കടമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടുള്ളവനാണ്. പള്‍സര്‍ സുനിയെപ്പോലൊരാള്‍ ഇതും ചെയ്യും ഇതിലധികവും ചെയ്യും. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് കണ്ടെത്തേണ്ടത്. പോലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ല. ദിലീപ് സുഹൃത്ത് മാത്രമല്ല അനിയനെപ്പോലെയാണ്. അദ്ദേഹം ഇ്ത് ചെയ്തിട്ടില്ലെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  English summary
  G Suresh Kumar talking about Dileep and actress attack controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X