»   » അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാള സിനമയില്‍ മറ്റൊരു താര പുത്രന്‍ കൂടെ എത്തിക്കഴിഞ്ഞു. ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി. അച്ഛന്റെ മകനായി വരുമ്പോള്‍ തനിക്കത് വലിയൊരു ഉത്തരവാദിത്വമാണ് നല്‍കുന്നതെന്ന് ഗോകുല്‍ പറയുന്നു.

  അഭിനയത്തിലേക്ക് കടക്കുമ്പോള്‍ അച്ഛനൊരു ഉപദേശവും പറഞ്ഞു തന്നിട്ടില്ല. എല്ലാം സ്വന്തം അനുഭവത്തിലൂടെ പഠിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ- പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ പറയുന്നു.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  കുട്ടിക്കാലം മുതല്‍ ആരാധനയോടെ കണ്ട അച്ഛനുള്‍പ്പടെയുള്ള പ്രമുഖ താരങ്ങളുള്ള സിനിമയില്‍ ഒരു എളിയ അംഗമാകാന്‍ കഴിഞ്ഞപ്പോള്‍ തനിക്ക് പ്രാര്‍ത്ഥനകള്‍ മാത്രമേ ഉള്ളൂ എന്ന് ഗോകുല്‍ പറയുന്നു. വളരെ എക്‌സൈറ്റഡുമാണ്. അനിശ്ചിതാവസ്ഥ എപ്പോഴുമുണ്ടെങ്കിലും പ്രതീക്ഷയുള്ള മേഖലയാണ് സിനിമയെന്നും താരപുത്രന്‍ പറഞ്ഞു.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  എല്ലാവരും സന്തോഷത്തിലാണ്. പ്രത്യേകിച്ച് അനുജന്‍ മാധവും സഹോദരിമാരായ ഭാഗ്യയും ഭാവാനിയും.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  അച്ഛന്‍ ഒരു നിര്‍ദേശവും തന്നിട്ടില്ല. ഏതുകാര്യത്തിലും സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്തു വളരണം എന്ന അഭിപ്രായമാണ് അച്ഛന്. അച്ഛന്റെ മകന്‍ എന്ന നിലയിലാണ് എന്നെ ആളുകള്‍ പ്രതീക്ഷിക്കുക. അതൊരു വലിയ ഉത്തരവാദിത്തമാണ്. അതു കൃത്യമായി നിര്‍വഹിക്കണമെന്നുണ്ട്.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  െ്രെഫഡേ ഫിലിം ഹൗസ് ഇതിനു മുന്‍പേ ഒരു പ്രോജക്ടിലേക്കു വിളിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. മുത്തുഗൗവിന്റെ സംവിധായകന്‍ വിപിന്‍ ദാസ് അച്ഛനെയാണ് ആദ്യം കഥ കേള്‍പ്പിച്ചത്. ഇഷ്ടപ്പെട്ടപ്പോള്‍ അച്ഛന്‍ എന്നെ വിളിച്ചറിയിച്ചു. ഒരു കഥ വന്നിട്ടുണ്ട്, കേള്‍ക്കുന്നോ എന്നായിരുന്നു ചോദ്യം. ഇക്കഴിഞ്ഞ അവധിക്കാലത്തു കഥ കേട്ടു. തീരുമാനിച്ചു.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  മിമിക്രി ഇഷ്ടമാണ്. നടന്‍ ജനാര്‍ദ്ദന്‍ സാറിന്റെയും ഉമ്മറിന്റെയും ശബ്ദം അനുകരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ മൂക്ക് കൊണ്ട് സംസാരിക്കുന്നതു പോലെയുള്ള അച്ഛന്‍ ശബ്ദം അനുകരിക്കാറുണ്ട്. മിമിക്ര അച്ഛനും വലിയ ഇഷ്ടമാണ്


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലായിരുന്നു ആറു വരെ. പിന്നെ കോട്ടയം പള്ളിക്കൂടം സ്‌കൂളില്‍. പ്ലസ് ടു വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയയില്‍. ഇപ്പോള്‍ ബാംഗ്ലൂരില്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിബിഎ ടൂറിസം അവസാന സെമസ്റ്റര്‍ ആണ്. യാത്രകള്‍ വലിയ ഇഷ്ടമായതുകൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്നും ഗോകുല്‍ വ്യക്തമാക്കി


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  അച്ഛന്‍ വലിയ നടനാണ്. കളിയാട്ടത്തിലെ അഭിനയം ഗംഭീരമല്ലേ. അച്ഛനെ ഒരു മാസ് ആക്ടറാക്കി വളര്‍ത്തിയതില്‍ കമ്മിഷണര്‍ എന്ന ചിത്രത്തെ പോലെ തന്നെ ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുമുണ്ട് സ്വാധീനം. അച്ചായന്‍ വേഷങ്ങളില്‍ അച്ഛന്‍ തകര്‍ത്തഭിനയിച്ചു. ക്രിസ്തീയ വിശ്വാസത്തോട് വലിയ മതിപ്പാണെനിക്ക്. അതുകൊണ്ടു തന്നെ അച്ഛന്റെ അച്ചായന്‍ വേഷങ്ങളോട് കടുത്ത ആരാധനയും.


  അച്ഛന്റെ മകന്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്

  അച്ഛന്റെ മനസ് വളരെ ലോലമാണ്. പെട്ടെന്നു ദേഷ്യം വരും. പൊട്ടിത്തെറിക്കും. പിന്നെ അതോര്‍ത്തു സങ്കടപ്പെടുകയും ചെയ്യും. ഒന്നും മനസ്സിലിട്ടു കൊണ്ടു നടക്കാറില്ല അച്ഛന്‍. സ്‌കൂള്‍ കാലത്തു ഞാന്‍ വലിയ വികൃതിയായിരുന്നു. സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ അച്ഛനു വലിയ വിഷമം തോന്നിയിരിക്കണം. അതിലുള്ള സങ്കടം തീര്‍ക്കാനും അച്ഛനെ സങ്കടപ്പെടുത്താതിരിക്കാനും ഞാനിപ്പോള്‍ വലിയ ഒതുക്കക്കാരനാണ്- ഗോകുല്‍ പറഞ്ഞു.


  English summary
  Star kids of M Town have geared themselves up to make a mark in the industry. In a recent interview, Gokul Suresh Gopi says that his father Suresh Gopi did not give any advice to him regarding the film. He says that his father had always wanted them to learn things through their own experiences.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more