»   »  ആറ് മാസം പിന്നാലെ നടന്നു! ഒടുവിൽ അറ്റ കൈപ്രയോഗം നടത്തി!! രസകരമായ പ്രണയകഥ

ആറ് മാസം പിന്നാലെ നടന്നു! ഒടുവിൽ അറ്റ കൈപ്രയോഗം നടത്തി!! രസകരമായ പ്രണയകഥ

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിൽ ഇപ്പോൾ നിറസാന്നിധ്യമാണ് ഹരിഷ് കണാരൻ എന്ന കേഴിക്കോട് കാരൻ. അദ്ദേഹത്തിന്റെ നാടൻ ശൈലിയിലുള്ള സംസാരവും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ അഭിനയവുമാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ചെയ്ത സിനിമയിലെ എല്ലാ കഥാപാത്രങ്ങളെല്ലാം ജനങ്ങൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.

Amitabh Bachchan: ശ്വേത അച്ഛന്റെ വഴിയ്ക്കല്ല!! താരപുത്രിയുടെ ലോകം വെറെ... മകളെ കുറിച്ച് ബിഗ്ബി

2011 ൽ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് മലയാള സിനിമയിലേയ്ക്ക് കടന്നു വരുന്നത്. അതിലെ ജാലിയൻ കണാരൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും പ്രേക്ഷകർ ഓർമിച്ചു വയ്ക്കുന്നുണ്ട്. അതു പോലെ തന്നെ കുഞ്ഞിരാമയണത്തിലെ കഥാപാത്രവും ഹരീഷിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. സിനിമയിൽ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തെ പോലെ സാധരാണ ജീവിതത്തിൽ ഹരീഷ്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹം കഴിച്ചത്. വിഷു ദിനത്തിൽ മനോരമ ന്യൂസ് അവതരിപ്പിച്ച കല്ലായിക്കടവത്ത് എന്ന് പരിപാടിയാലാണ് താരം തന്റെ പ്രണയവിവാഹത്തിനെ കുറിച്ച് മനസ് തുറന്നത്. ഹരീഷിന്റെ കൂടെ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയുടെ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.

അമ്പലങ്ങളിൽ ആരാധനയ്ക്ക് പകരം അനാചാരങ്ങളാണ് വാഴുന്നതെങ്കിൽ തീ കൊടുക്കുക! മാസിഫ ഹ്രസ്വചിത്രം കാണാം

പ്രണയം തുടങ്ങിയ 10ാം ക്ലാസിൽ

ചെറുപ്പം മുതലെ അഭിനയ മോഹം തലയ്ക്ക് പിടിച്ചിരുന്നത് കൊണ്ട് എസ്എസ്എൽസിയ്ക്ക് ഭാഗീകമായി തൊറ്റു. പിന്നെ പഠിക്കാനോ പരീക്ഷ എഴുതാനോ താൽപര്യമില്ലാത്തതു കൊണ്ട് തന്നെ രണ്ടാം ശ്രമത്തിനു മുതിർന്നില്ല. പിന്നീട് ജോലിയ്ക്ക് പോകാൻ തുടങ്ങി. തന്നെ കൊണ്ട് കഴിയുന്ന എല്ലാ ജോലിയ്ക്കും താൻ പോയിട്ടുണ്ടെന്ന് ഹരീഷ് പറഞ്ഞു. ആ കാലത്ത് ടാക്കീസിൽ ഫിലിം ഓപറേഷൻസ് പഠിക്കാൻ പോകുന്നത്. ഒരു വർഷം അത് പഠിച്ചു. പിന്നീടാണ് അറിയുന്നത് പത്താം ക്ലാസ് പാസാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളുവെന്ന്. അങ്ങനെ വീണ്ടും പഠനം തുടങ്ങാനായി കോളേജിൽ പോയി. അവിടെവച്ചാണ് തന്റെ പ്രണയം തുടങ്ങിയത്.

ആറു മാസത്തോളം നടന്നു

ഒന്നു കണ്ടമാത്രയിൽ തന്നെ പെൺകുട്ടിയെ ഇഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഇഷ്ടം തുറന്നു പറഞ്ഞു. എന്നാൽ പെൺകുട്ടി അല്ലായെന്നായിരുന്നു മറുപടി നൽകിയത്. പിന്നെ ഒന്നും നോക്കിയില്ല ഇഷ്ടം തുറന്ന് പറഞ്ഞ് പിന്നാലെ നടക്കുകയായിരുന്നു. ആറു മാസത്തോളം പിറകെ നടന്നു. കൂട്ടുകാരെല്ലാം ഉപദേശിച്ചു ഹരീഷേ , ഇത് വേണ്ട, അവൽ നല്ലൊരു വീട്ടിലെ കുട്ടിയാണ് എന്നൊക്കെ എങ്കിലും ഇഷ്ടം ഉപേക്ഷിക്കാൻ തയ്യാറായിരുന്നി

അറ്റകൈ പ്രയോഗം

പിന്നലെ നടന്ന് അറു മാസം കഴിഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് ഒരു അറ്റകൈ പ്രയോഗത്തിന് മുതിർന്നത്. ഇനി പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ലെന്നും , അതു പോലെ ശല്യപ്പെടുത്താൻ വരില്ലെന്നും പറഞ്ഞു. ഈ ഡയലോഗിൽ പെൺകുട്ടി വീഴുകയായിരുന്നു. അതോടെ അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു. പിന്നീട് നീണ്ട പത്തു വർഷം പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

ലവ് ലെറ്റർ

ഇപ്പോഴത്തെ പോലെ വാട്സ് അപ്പ് പ്രണയങ്ങളൊന്നുമില്ലായിരുന്നു. പ്രണയ ലേഖനകൾ കൈമാറിയിട്ടുണ്ട്. ഇപ്പോഴും ഭാര്യ ആതൊക്കെ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. മാനഞ്ചിറ പാർക്കിലായിരുന്നു സ്ഥിരമായി പോകാറുള്ളത്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയായിരുന്നു. സ്കൂൾ ഉച്ചയ്ക്ക് വിട്ടു കഴിഞ്ഞാൽ നേരെ പാർക്കിലേയ്ക്ക് വരുമായിരുന്നു. താനും അങ്ങോട്ടേയ്ക്ക് പോകുമായിരുന്നു. വൈകുന്നേരം വരെ അവിടെ ചെലവഴിച്ചിട്ട് വീടുകളിലേയ്ക്ക് പോകുകയാണ് ചെയ്യുന്നതെന്നും താരം പറ‍ഞ്ഞു. ഹരീഷിന്റെ ലവ് സ്റ്റോറിക്ക് സുരഭി ലക്ഷ്മിയുടെ കൗണ്ടറുമുുണ്ടായിരുന്നു

English summary
harish kanaran tell his love story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X