»   » പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിനും നായകന്‍ പൃഥ്വിരാജിനുമെതിരെ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ രണ്ട് പാട്ടുകള്‍ പൃഥ്വിരാജ് ഇടപെട്ട് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നും പൃഥ്വിരാജ് ധാര്‍ഷ്ട്യക്കാരനായ നടനാണ് എന്നുമൊക്കെയാണ് രമേശ് നാരായണ്‍ പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ 'ഇക്കാര്യം നിങ്ങള്‍ ആര്‍ എസ് വിമലിനോടോ രമേശ് നാരായണിനോടോ ചോദിക്കണം' എന്നായിരുന്നു നടന്റെ ആദ്യത്തെ പ്രതികരണം.

അത്യന്തികമായി സിനിമ സംവിധായകന്റെ തീരുമാനമാണ്. ഞാന്‍ സംവിധായകന്റെ നടനാണ്. എനിക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ അതിനെ ശരിയായ രീതിയില്‍ മനസ്സിലാക്കിത്തരാന്‍ എന്റെ സംവിധായകന് ഉത്തരവാദിത്വമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ആര്‍ എസ് വിമലിന് അത് സാധിച്ചു. അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ കാര്യങ്ങള്‍, തുടര്‍ന്ന് വായിക്കൂ...

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

അതില്‍ സന്തോഷമേയുള്ളൂ. സിനിമകള്‍ വിജയിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം കൂടുന്നു അതിലുപരി ഉത്തരവാദിത്വവും. വിജയം സമ്മര്‍ദ്ദമുണ്ടാക്കും, പക്ഷെ അതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കണം. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ ചിത്രത്തിന്റെ വിജയത്തെ സ്വാധീനിക്കാറില്ല. എന്നെ സംതൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യും

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

പതിനാല് വര്‍ഷത്തെ അഭിനയാനുഭവം, ഒരു വിജയ ചിത്രത്തിന്റെ ചേരുവകള്‍ ഇപ്പോള്‍ മനസ്സിലായി കാണില്ലേ എന്നായിരുന്നു ചോദ്യം; ഇല്ല. അതൊരു ട്രാപ്പാണ്. ഒരു ഹിറ്റിന് എന്തൊക്കെ വേണം എന്ന് ചിന്തിയ്ക്കുന്നടത്ത് പരാജയം സംഭവിച്ചു. കരിയറില്‍ അത്തരമൊരു ഘട്ടത്തില്‍ ഞാനെത്തിയിരുന്നു എന്നത് എനിക്ക് ജാള്യതയാണ്. ഇപ്പോള്‍ എനിക്ക് മനസ്സിലാവും, ഓരോ സിനിമയ്ക്കും ഒരു പ്രത്യേകതയുണ്ട്. അത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് വിജയം. ഇത്രയും വര്‍ഷത്തെ അനുഭവം കൊണ്ട് എനിക്ക് മനസ്സിലായത്, പേപ്പറില്‍ സിനിമ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്‌ക്രീനിലും അത് അങ്ങനെ തന്നെയായിരിക്കും

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

സമീപകാലത്ത് മാത്രമാണ് ഞാന്‍ നവാഗതര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് എന്നത് സത്യമല്ല. ജീത്തു ജോസഫ് ഒഴികെ എനിക്ക് അത്ര വലിയ സംവിധായകരുടെ വിളി അധികം വന്നില്ല എന്നതാണ് വാസ്തവം

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

സിനിമാ ലോകത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജീത്തു ജോസഫ്. ജീത്തുവിന്റെ ഭാര്യയും എന്റെ ഭാര്യയും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്ക് വീട്ടില്‍ വരും. ഞങ്ങള്‍ സിനിമയെ കുറിച്ചും അല്ലാത്തതും സംസാരിക്കും. മെമ്മറീസിന്റെ ഷൂട്ടിങ് സമയത്താണ് ജീത്തുവിനെ കാണുന്നത്. ആ സമയത്ത് തന്നെ ഊഴത്തെ കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

സംസ്ഥാന പുരസ്‌കാരം നലാഞ്ച് ആള്‍ക്കാര്‍ ഇരുന്ന് ഒരുമിച്ച് എടുക്കുന്ന തീരുമാനമാണ്. അത് തെറ്റാണെന്ന് പറഞ്ഞ് നമുക്ക് ഒരാളെ മാത്രം വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ കഴിയില്ല. ജൂറി തീരുമാനം തെറ്റാണെങ്കില്‍ വിമര്‍ശിക്കേണ്ടത് വ്യക്തികളെയോ തീരുമാനത്തെയോ അല്ല. ജൂറിയുടെ നിയമത്തെയാണ്. ഈ വര്‍ഷത്തെ പുരസ്‌കാരം സത്യസന്ധമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. എനിക്കതില്‍ ഒരു പരാതിയുമില്ല- പൃഥ്വിരാജ് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

English summary
I strongly believe that I am a director's actor says Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam