»   » 'ഞാന്‍ ബേബി അല്ല, ആ വിളി മാറണം... 'മമ്മൂട്ടിയുടെ മകള്‍ പറയുന്നു

'ഞാന്‍ ബേബി അല്ല, ആ വിളി മാറണം... 'മമ്മൂട്ടിയുടെ മകള്‍ പറയുന്നു

Posted By: Aswini P
Subscribe to Filmibeat Malayalam

മമ്മൂട്ടി, തല അജിത്ത്, നയന്‍താര തുടങ്ങിയവരുടെ മകളായി അഭിനയിച്ച്, സൂപ്പര്‍താരങ്ങളെക്കാള്‍ കൈയ്യടി നേടിയ ബാല താരമാണ് അനിഖ... ബേബി അനിഖ എന്ന് പറഞ്ഞാല്‍ കുറച്ചുകൂടെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി.

പ്രിയയുടെ കണ്ണടിക്കലില്‍ അല്ലു അര്‍ജ്ജുന്‍ വീണു, ആ എക്‌സ്പ്രഷനെ കുറിച്ച് അല്ലു പറഞ്ഞത്

എന്നാല്‍ തന്നെ ഇനി ബേബി എന്ന് വിളിക്കേണ്ടതില്ല എന്ന് അനിഖ പറയുന്നു. ഞാനിപ്പോള്‍ ബേബി അല്ല. ആ ടാഗ് മാറണം. അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് കണ്ട് പലരും 'ബേബി' എന്ന ലേബല്‍ എടുത്തു മാറ്റി എന്നാണ് അറിയുന്നത്- ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനിഘ പറഞ്ഞു.

അനിഘയുടെ തുടക്കം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്.

അഞ്ച് സുന്ദരികള്‍

കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു. പക്ഷെ അഞ്ച് സുന്ദരികളിലെ അനിഖയുടെ അഭിനയം ഇന്നും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.

തമിഴിലെത്തി

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.

മമ്മൂട്ടിയുടെ മകള്‍

മലയാളത്തിലിപ്പോള്‍ മമ്മൂട്ടിയുടെ മകള്‍ എന്ന ലേബലിലാണ് അനിഖ അറിയപ്പെടുന്നത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച് മത്സരിക്കുകയായിരുന്നു അനിഖ.

മാ എന്ന ചിത്രം

ഏറ്റവുമൊടുവില്‍ മാ എന്ന തമിഴ് ഹ്രസ്വ ചിത്രത്തിലാണ് അനിഖ അഭിനയിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്ന കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ അമ്മു എന്ന കേന്ദ്ര കഥാപാത്രമായി അനിഖ എത്തി.

English summary
I'm not a baby anymore : Baby Anikha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam