»   » അത്രത്തോളം കുബുദ്ധി തനിക്കില്ല, അത്രയ്ക്ക് സ്‌ട്രോംഗ് അല്ലെന്നും ജയസൂര്യ!

അത്രത്തോളം കുബുദ്ധി തനിക്കില്ല, അത്രയ്ക്ക് സ്‌ട്രോംഗ് അല്ലെന്നും ജയസൂര്യ!

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഭരണ വര്‍ഗത്തിനെതിരെ സാധാരാണക്കാരന്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് ജോയ് താക്കോല്‍ക്കാരന്റെ ശബ്ദമായി പുറത്ത് വരുന്നത്.

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം!!!

സാമൂഹ്യ പ്രതിബന്ധതയ്ക്ക് ജോയ് താക്കോല്‍ക്കാരന്‍ മുന്‍തൂക്കം നല്‍കുന്നു എന്നത് തന്നെയാണ് ചിത്രത്തെ ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജോയ് താക്കോല്‍ക്കാരും ജയസൂര്യയും തമ്മിലുള്ള സാമ്യത്തേക്കുറിച്ച് മംഗളം റേഡിയോയിലെ ട്വിങ്കിള്‍ സ്റ്റാര്‍സ് എന്ന പിരിപാടിയില്‍ ജയസൂര്യ പങ്കുവയ്ക്കുകയുണ്ടായി.

ജോയ് സ്‌ട്രോംഗാണ്

ജോയ് താക്കോല്‍ക്കാരന്‍ തന്നില്‍ നിന്നും ഒരുപാട് വ്യത്യസ്തനായ ആളാണെന്ന് ജയസൂര്യ പറയുന്നു. ജോയ് തന്നേക്കാള്‍ സ്‌ട്രോംഗ് ആണ്. ജീവിതത്തില്‍ എന്ത് വന്നാലും ആരോക്കെ നഷ്ടപ്പെട്ടാലും അയാള്‍ അത് പോലെ തന്നെ നില്‍ക്കും. വീണു പോയാലും പെട്ടന്ന് തന്നെ എഴുന്നേല്‍ക്കും. എന്നാല്‍ താന്‍ കുറച്ച് സമയമെടുക്കുമെന്ന് താരം പറയുന്നു.

അത്ര കുബുദ്ധിയില്ല

ജോയ് താക്കോല്‍ക്കാരന്‍ അത്യാവശ്യം കുബുദ്ധി ഒക്കെയുള്ള ആളാണ്. എന്നാല്‍ അത്ര കുബുദ്ധി തനിക്കുള്ളതായിട്ട് തോന്നിയിട്ടില്ല. ലക്ഷ്യം നേടാന്‍ വേണ്ടി പല പ്രയോഗങ്ങളും നടത്തുന്ന, വന്‍ കളികള്‍ വരെ അറിയാവുന്ന ഒരാളാണ് ജോയ് താക്കോല്‍ക്കാരനെന്ന് ജയസൂര്യ പറയുന്നു.

രണ്ടാം ഭാഗത്തെ വ്യത്യസ്തമാക്കുന്നത്

ജോയ് താക്കോല്‍ക്കാരന്‍ കുബുദ്ധി ഉപയോഗിക്കുന്നത് സ്വന്ത ലക്ഷ്യത്തിന് വേണ്ടി മാത്രമല്ല. സമൂഹത്തിന് വേണ്ടിയും അയാള്‍ തന്റെ കുബുദ്ധി ഉപയോഗിക്കുന്നു. ഇതാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമറ്റഡിനെ ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നതും സ്‌ട്രോംഗ് ആക്കുന്നതും.

രണ്ടാം ഭാഗത്തിനുള്ള കഥ

ഒരു സിനിമ വിജയമാകുമ്പോഴാണല്ലോ അതിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ചിന്തിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് വിജയമായതിന് ശേഷം പല കഥകളും ആലോചിച്ചിരുന്നെങ്കിലും ഒന്നും അങ്ങ് ഒത്ത് പോയില്ല. പിന്നീട് സു...സു... സുധി വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്യുകയായിരുന്നു.

വളരെ ഗൗരവമുള്ള കഥ

രാമന്റെ ഏദന്‍ തോട്ടത്തിന് ശേഷമാണ് ഈ കഥ രഞ്ജിത് ശങ്കര്‍ പറയുന്നത്. വളരെ ഗൗരവമുള്ള കഥയായിരുന്നു. അതേ ഗൗരവത്തില്‍ കഥ പറഞ്ഞാല്‍ ആളുകള്‍ക്ക് ബോറടിക്കും. കാരണം നെടുനീളന്‍ ഡയലോഗുകള്‍ പറയുന്ന പഴയ കാലമല്ല ഇത്. താന്‍ അങ്ങനെ സംസാരിച്ചാല്‍ ആളുകള്‍ കൂവുമെന്നും ജയസൂര്യ പറയുന്നു.

ജോയ് താക്കോല്‍ക്കാരനിലേക്ക്

ഗൗരവമേറിയ ഈ കഥയെ മറ്റൊരു പശ്ചാത്തലത്തിലേക്ക് പ്ലേസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ, സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമായിരിക്കണം അത്. അങ്ങനെയാണ് ജോയ് താക്കോല്‍ക്കാരനിലേക്ക് എത്തുന്നത്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന വ്യക്തികൂടെയാണ് ജോയ്.

ഉണ്ടായ കഥയാണ്

ഈ കഥയ്ക്ക് ജോയ് ഓകെയാണ്. അതോടെ ഒരു രണ്ടാം ഭാഗത്തിനുള്ള വകുപ്പ് ഇതിലുണ്ട് എന്ന് മനസിലാക്കുകയായിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ഒരു കഥ ഉണ്ടാക്കുകയായിരുന്നില്ല. കഥ ഉണ്ടാകുകയായിരുന്നു.

English summary
I am not at all strong and crooked like him, says Jayasurya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X