»   » ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

Written By:
Subscribe to Filmibeat Malayalam

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് കിങ് ലയര്‍. നുണകളുടെ രാജാവായി ചിത്രത്തിലെത്തുന്നത് ജനപ്രിയ നായകന്‍ ദിലീപാണ്. സിനിമയില്‍ നുണകളുടെ രാജാവാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ നുണകളെ ഒരുപാട് ഭയപ്പെടുന്ന ആളാണ് താനെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു

ഒരു നുണയന്റെ പ്രേമവും അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയും പ്രമേയമാകുന്ന ചിത്രമാണ് കിംഗ് ലയര്‍. തീര്‍ച്ചയായും ഇതൊരു കോമഡി ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരം സംഭവങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല. സിനിമയെ കുറിച്ചും മറ്റും വിശേഷങ്ങളും ദിലീപ് പങ്കുവയ്ക്കുന്നു


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

ഇതൊരു വ്യത്യസ്തമായ സിദ്ധിഖ് ലാല്‍ ചിത്രമാണ്. സ്ഥിരം അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ ചിത്രം. നമ്മള്‍ പലപ്പോഴും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ചിത്രം കാണുമ്പോള്‍ തോന്നും.


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്ന ആളാണ് ഞാന്‍. മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നുണ പറയാറില്ല. ഇവിടെ സോഷ്യല്‍ മീഡിയ ഉണ്ട്, ചാനലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ കള്ളം പറഞ്ഞാല്‍ പിടിക്കപ്പെടും.


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

ആകാശത്തിന് താഴെയുള്ള എല്ലാ വിഷയത്തിലും നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. നമ്മുടെ വാക്കുകളെ ബഹുമാനിക്കുന്ന ആള്‍ക്കാരുണ്ട്. അപ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം. പലപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരു ഗൗരവമായ വിഷയത്തില്‍ ഇടപെടുമ്പോള്‍, അത് എനിക്കും കൂടെ വിശ്വസിക്കാന്‍ കഴിയുന്നതാണെന്ന് ഉറപ്പുവരുത്തും.


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

കാലമിത്ര കഴിഞ്ഞെങ്കിലും സിനിമയെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഇപ്പോഴും ഞാന്‍. സിനിമയെ സംബന്ധിച്ചിടത്തോളം ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു ചുവട് പിറകോട്ട് വയ്ക്കാനോ, ഒന്നു റിലാക്‌സ് ചെയ്യാനോ സാധിക്കില്ല. പുതിയ ട്രന്‍ഡുകളും പുതിയ താരങ്ങളും വരും അത് ഒഴിവാക്കാനാവാത്തതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലത്തിനൊത്ത ചിത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

മണി പോയത് എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. കണ്ടുമുട്ടിയ അന്ന് മുതല്‍ ഞങ്ങള്‍ നല്ല അടുത്ത സഹൃത്തുക്കളാണ്. അവനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടുണ്ട് ഞാന്‍. അവന്റെ മടിയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ഞാനുണര്‍ന്നാലോ എന്ന് ഭയന്ന് കാലുകള്‍ ഒന്നിളക്കുക പോലും ചെയ്യാതെ മണി ഇരിക്കും. ചില മോശം കൂട്ടുകെട്ടുകളാണ് മണിയെ നശിപ്പിച്ചത്. ചിലരുമായുള്ള സൗഹൃദം എതിര്‍ത്തെങ്കിലും കേള്‍ക്കാന്‍ പോലും മണി തയ്യാറായില്ല. ചാലക്കുടിയിലുള്ള ജനങ്ങളെ മണി സ്‌നേഹിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്


ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്നു, മറ്റൊരാളെ ബാധിയ്ക്കുന്ന നുണ പറയില്ല: ദിലീപ്

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടതൊന്നുമല്ല. എന്റെ കണ്ണിന് മുന്നില്‍ കാണുന്ന ചിലരെ, ചിലതിനെ എന്നെ കൊണ്ട് ആകുന്ന രീതിയില്‍ സഹായിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ദൈവം തിരഞ്ഞെടുത്ത ആളാണ് ഞാനെന്നാണ് എന്റെ വിശ്വാസം. അത് ഞാന്‍ ആസ്വദിയ്ക്കുന്നു.


English summary
I am scared to lie these days: Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam