»   » അഭിനയം അത്ര വഴങ്ങുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, അതെനിക്കും നന്നായി അറിയാമെന്ന് വിനീത് ശ്രീനിവാസന്‍

അഭിനയം അത്ര വഴങ്ങുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, അതെനിക്കും നന്നായി അറിയാമെന്ന് വിനീത് ശ്രീനിവാസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ പിന്നണി ഗായകനായി എത്തിയതാണ് വിനീത് ശ്രീനിവാസന്‍. ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും തിരക്കഥാകൃത്തായും നടനായും കഴിവ് തെളിയിച്ചു. ആദ്യമായി നിര്‍മിച്ച ആനന്ദം എന്ന ചിത്രവും ഗംഭീര വിജയം നേടി.

വിനോദ് അയ്ഷയെ പ്രപ്പോസ് ചെയ്യുന്ന ആ രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനീത്

ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ വേഷങ്ങള്‍ വിനീതിന് നന്നായി ചേരുന്നുണ്ടെങ്കിലും, നടന്‍ എന്ന നിലയില്‍ ഇപ്പോഴും അത്ര പോര എന്നാണ് ചിലരുടെ അഭിപ്രായം. ഒരു അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം നന്നായി എനിക്കും അറിയാം എന്നായിരുന്നു വിനീതിന്റെ മറുപടി.

എനിക്കറിയാം

വിനീത് എന്ന സംവിധായകനോളം ഇല്ലല്ലോ വിനീട് എന്ന നടന്‍. എന്നിട്ടും ധാരാളം സിനിമകള്‍ തിരഞ്ഞെടുക്കുന്നല്ലോ എന്ന് ചോദിച്ചപ്പോഴായിരുന്നു താരപുത്രന്റെ ആ പ്രതികരണം, അഭിനയം എനിക്ക് വരുന്നില്ല എന്ന് നന്നായി അറിയാം എന്ന് വിനീട് പറഞ്ഞു.

എന്നിട്ടും എന്തിന്

ഓരോ പ്രാവശ്യവും അഭിനയം കൂടുതല്‍ നന്നാക്കിയെടുക്കാന്‍ വേണ്ടിയാണ് വീണ്ടും വീണ്ടും സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നത് എന്ന് വിനീത് പറയുന്നു. സിനിമയെ ഒരുപാട് സ്‌നേഹിച്ച് ഈ രംഗത്ത് എത്തിയ ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ മേഘലകളും എനിക്കിഷ്ടമാണ്.

പുതിയ ചിത്രം എബി

ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കഥ വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് എബി ചെയ്യാന്‍ തീരുമാനിച്ചത് എന്നും എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ കഥാപാത്രമാണെന്നും വിനീത് പറഞ്ഞു.

ഇനിയെപ്പോള്‍ സംവിധാനം

ഈ വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള സാധ്യതയില്ല. അഭിനയിക്കാന്‍ വേണ്ടി ഒന്ന് രണ്ട് ചിത്രങ്ങള്‍ കരാറൊപ്പിട്ടിട്ടുണ്ട്. അതിന്റെ തിരക്കുകളിലാണ്. ആ സിനിമകള്‍ പൂര്‍ത്തിയാക്കണം. ഒരു സമയം ഒരു കാര്യത്തില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയൂ..

അഭിനയിക്കുന്ന സിനിമകളില്‍ അഭിപ്രായം പറയുമോ?

ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകരുടെയും എഴുത്തുകാരുടെയും ജോലിയില്‍ തലയിടാറില്ല എന്ന് വിനീത് വ്യക്തമാക്കി. എന്റെ സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുകയാണ് ചെയ്യാറുള്ളത്. അഭിനയത്തില്‍ എന്തെങ്കിലും പരീക്ഷിക്കണം എന്നുണ്ടെങ്കില്‍ സംവിധായകന്റെ അഭിപ്രായം അറിഞ്ഞ ശേഷം അത് ശ്രമിച്ചു നോക്കും. ഒരു തിരക്കഥ ഇഷ്ടപ്പെട്ട ശേഷമല്ലേ നമ്മളാ സിനിമ എടുക്കുന്നത്, പിന്നെ ആ തിരക്കഥയില്‍ ഞാനായിട്ട് എന്ത് മാറ്റം വരുത്താനാണ് എന്നാണ് വിനീത് ചോദിയ്ക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങളെ കുറിച്ച്

സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം പുറത്ത് വന്നപ്പോള്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഡിക്യു പതിപ്പ് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആശയത്തില്‍ ചെറിയ സാമ്യതകള്‍ ഉണ്ടെന്നതല്ലാതെ ഇരു ചിത്രങ്ങളും വ്യത്യസ്തമാണ്. ജോമോന്റെ സുവിശേഷങ്ങള്‍ കാണുമ്പോള്‍ എനിക്കൊരു സാമ്യവും അനുഭവപ്പെട്ടിട്ടില്ല. മറിച്ച് ചിത്രം വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു ദുല്‍ഖര്‍ - മുകേഷേട്ടന്‍ കോമ്പിനേഷന്‍. അച്ഛന്‍ - മകന്‍ കഥകള്‍ എനിക്ക് വളരെ അധികം ഇഷ്ടമാണ്- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

English summary
I am well aware that I am not a good actor, but I keep taking up more projects hoping to be one eventually: Vineeth Sreenivasan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam