»   » 'എനിക്ക് എന്റെ മുഖം പോലെയാണ് മറ്റ് ശരീര ഭാഗങ്ങളും, നഗ്നയായി അഭിനയിച്ചിട്ടുണ്ട്, അതെന്റെ പ്രൊഫഷന്‍'

'എനിക്ക് എന്റെ മുഖം പോലെയാണ് മറ്റ് ശരീര ഭാഗങ്ങളും, നഗ്നയായി അഭിനയിച്ചിട്ടുണ്ട്, അതെന്റെ പ്രൊഫഷന്‍'

Posted By: Rohini
Subscribe to Filmibeat Malayalam

സ്വന്തം അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും വ്യക്തത ഉള്ളവരെയാണ് നമ്മള്‍ 'ബോള്‍ഡ്' എന്ന് വിളിയ്ക്കുന്നത്. അങ്ങനെയാണെങ്കില്‍ നടി കനി കുസൃതിയും ബോള്‍ഡായ നടിയാണ്.

ഫോര്‍വേഡ് മാഗസിന് നല്‍കിയ ഒരു ഫോട്ടോ ഷൂട്ടില്‍ അര്‍ധനഗ്നയായിട്ടാണ് കനി കുസൃതി എത്തിയത്. പലരും ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചു. എന്നാല്‍ ഇത് തന്റെ സ്വാതന്ത്രമാണെന്നാണ് കനി പറയുന്നത്.

ഞാനെന്തിന് നാണിക്കണം

എനിക്ക് എന്റെ മുഖം പോലെ തന്നെയാണ് കയ്യും കാലും മറ്റ് ശരീരഭാഗങ്ങളും. അത് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിന് താന്‍ എന്തിന് മിടിക്കണം എന്നാണ് ഈ ഫോട്ടോ ഷൂട്ടിനെ വിമര്‍ശിക്കുന്നവരോട് കനി കുസൃതി ചോദിയ്ക്കുന്നത്.

വിമര്‍ശിക്കാം, പക്ഷെ...

കാണുന്നവര്‍ക്ക് അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്രം ഉണ്ട്. പക്ഷെ അതൊരിക്കലും വസ്ത്രം കുറഞ്ഞ് പോയി എന്ന രീതിയില്‍ ആയിരിക്കരുത് എന്ന് കനി പറയുന്നു. ഞാനെന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ സ്വാതന്ത്രമാണ്. ഓരോരുത്തരും അവര്‍ക്ക് കംഫര്‍ട്ടബിളായ വസ്ത്രമാണ് ധരിയ്ക്കുന്നത്.

നഗ്നയായിട്ടുണ്ട്, അതെന്റെ പ്രൊഫഷന്‍

ചില സിനിമകളില്‍ ഞാന്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്. അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തേണ്ട്തുണ്ട്. അതൊക്കെ ഒരാളുടെ വ്യക്തിപരവും തൊഴില്‍ പരവുമായ കാര്യങ്ങളാണെന്ന് മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കാത്തവര്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ല.

പ്രണയം.. വിവാഹം

രണ്ട് വര്‍ഷമായി താന്‍ സിനിമാ പ്രവര്‍ത്തകനായ ആനന്ദ് ഗാന്ധിയുമായി പ്രണയത്തിലാണെന്നും കനി വെളിപ്പെടുത്തി. പല കാര്യങ്ങളും ഒരുപോലെ ചിന്തിക്കുന്നവരാണ് ഞങ്ങള്‍. വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇതുവെ ആലോചിച്ചിട്ടില്ല. മൈത്രേയനും ചേച്ചിയും (കനിയുടെ അച്ഛനും അമ്മയും) വിവാഹം കഴിച്ചവരല്ല. അതുകൊണ്ട് അവര്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ യാത്രകളൊക്കെ ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഒരു കുട്ടിയൊക്കെ ആകുന്ന സമയത്ത് വേണം എന്ന് തോന്നിയാല്‍ അപ്പോള്‍ വിവാഹം ചെയ്യും- കനി പറഞ്ഞു.

ഫോര്‍വേഡ് മാഗസിന് വേണ്ടി

ഫോര്‍വേഡ് മാഗസിന് വേണ്ടി ജിന്‍സണ്‍ എബ്രഹാമാണ് കനിയുടെ ഫോട്ടോകള്‍ പകര്‍ത്തിയത്. ലക്ഷ്മി ബാബുവാണ് സ്റ്റൈലിഷ്. അനൂപ് അരവിന്ദ് വസ്ത്രാലങ്കാരവും ജീന മേക്കപ്പും നിര്‍വ്വഹിച്ചു. ചിത്രങ്ങള്‍ക്ക് കടപ്പാട്; ഫോര്‍വേഡ്‌ലൈഫ് ഡോട്ട് ഇന്‍

English summary
I did nude act, that's my profession says Kani Kusruti

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam