»   » വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

Posted By:
Subscribe to Filmibeat Malayalam

പ്രിയം എന്ന ചിത്രത്തിലെ സുലുവിനെയും ഉണ്ണിച്ചേട്ടനെയും മറക്കാന്‍ കഴിയുമോ. ജഗതി ശ്രീകുമാര്‍ കനകലതയുമൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊന്ന ചിത്രം. അങ്ങനെ ഒത്തിരി ചിത്രങ്ങളില്‍ കനകലതയും ജഗതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വാഹാനാപകടത്തില്‍പ്പെട്ട് ഇപ്പോള്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയെ കാണാന്‍ ഇതുവരെ താന്‍ പോയില്ല എന്ന് കനകലത പറയുന്നു. വയ്യാതെ കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ വയ്യ എന്നതാണ് അതിന് കാരണം.

കല്‍പന പോയതിലെ ഞെട്ടലിനെ കുറിച്ചും സുകുമാരി ചേച്ചിയുടെ നഷ്ടത്തെ കുറിച്ചും കനകലത സംസാരിച്ചു. സിനികള്‍ കുറഞ്ഞതിനെ കുറിച്ചും സീരിയലുകളില്‍ സജീവമായ ഇപ്പോള്‍ വീണ്ടും തമിഴ് സിനിമയിലൂടെയും മറ്റും തിരിച്ചുവരുന്നതിനെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കനകലത സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

ഞാനെങ്ങും പോയില്ല. ഒരുപാട് വിജയചിത്രങ്ങള്‍ ഇല്ലായിരുന്നുവെന്നേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. സീരിയലില്‍ പക്ഷെ ഞാന്‍ സജീവമായിരുന്നു.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

സിനിമ എന്റെ ജീവിതമാണ്. അത് വിട്ട് ഞാനെങ്ങും പോയിട്ടില്ല. പിന്നെ പണ്ടത്തെ പോലെ അത്രയും നിറഞ്ഞു നില്‍ക്കുന്നില്ല എന്ന് മാത്രം. അതിനൊരുപാട് കാരണങ്ങളുണ്ട്. ഒന്നാമത് സിനിമ പുരുഷാധിപത്യമാണ്. അവരാണ് നിറഞ്ഞു നില്‍ക്കുന്നത്. പിന്നെ പണ്ടത്തെ പോലെ ശക്തമായ സഹനടി വേഷങ്ങള്‍, ഹാസ്യ വേഷങ്ങള്‍ അതൊന്നും ഇപ്പോഴില്ല. അതുകൊണ്ട് തന്നെ അത്തരം വേഷങ്ങള്‍ ആരെയെങ്കിലും വച്ച് ചെയ്താല്‍ മതി എന്ന നിലയിലെത്തി. ഒരുപാട് പേര്‍ സിനിമയിലെത്തി. രാഷ്ട്രീയത്തില്‍ പോലും ഇപ്പോഴൊന്ന് വന്നെത്തണമെങ്കില്‍ മാനദണ്ഡങ്ങളുണ്ട്. സിനിമയിലതൊന്നുമില്ലാതായിരിക്കുന്നു.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

വീട്ടമ്മമാരായി ഇരുന്നവര്‍ വരെ സിനിമയില്‍ ഒരു കൈ നോക്കാന്‍ എത്തിയതോടെ, അതൊരു തൊഴിലായി എടുത്ത എന്നെപ്പോലുള്ളവര്‍ പുറത്തായി. നമുക്ക് തരുന്നതിന്റെ നാലിലൊന്ന് പ്രതിഫലം കൊടുത്താല്‍ പോലും അഭിനയിക്കാന്‍ അവര്‍ തയ്യാര്‍. പിന്നെ നല്ല സ്ത്രീ വേഷങ്ങളും സ്‌ക്രിപ്റ്റും ഇപ്പോഴില്ല. സംവിധായകരായും ഇപ്പോള്‍ ഒരുപാട് പുതിയ ആളുകള്‍ വന്നു. അവര്‍ പുതിയ ആളുകളെ പരീക്ഷിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. അതിലൊന്നും പരാതിയില്ല.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

സീരിയലില്‍ നല്ല വേഷങ്ങള്‍ വന്നപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു. അപ്പോള്‍ ഡേറ്റിന്റെ പ്രശ്‌നമൊക്കെ വന്നപ്പോള്‍ ചില സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. അതൊക്കെ മികച്ച വിജയം നേടിയപ്പോള്‍ വിഷമം തോന്നി. തിളക്കത്തില്‍ കാവ്യ മാധവന്റെ അമ്മയാകാന്‍ വിളിച്ചിരുന്നു. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ഒരു വിനയന്‍ ചിത്രം, പിന്നെ തമിഴില്‍ ചില ചിത്രങ്ങള്‍. സീരിയല്‍ ഉപേക്ഷിച്ച് വരാമായിരുന്നു. പക്ഷെ നമ്മളെ പോലുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ ഉത്തരവാദിത്വമില്ലാതെ ഇറങ്ങിപ്പോരുന്നത് ശരിയല്ലെന്ന് തോന്നി.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള അഞ്ഞൂറിലധികം സീരിയലുകള്‍ ചെയ്തു. ഒരെണ്ണത്തിനു പിന്നാലെ വന്നതെല്ലാം നല്ല കഥാപാത്രങ്ങള്‍. അറന്നൂറ് ടെലിഫിലിമുകളിലും അഭിനയിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം, പ്രേയസി, പാലിയത്തച്ഛന്‍, വാവ തുടങ്ങി ഒരുപാട് നല്ല വേഷങ്ങള്‍ ലഭിച്ചു.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

സിനിമയാണ് എിക്ക് കൂടുതല്‍ കംഫര്‍ട്ടബിള്‍. ഞാന്‍ മരിച്ച് മണ്ണടിച്ച് അറുപത് കൊല്ലം കഴിഞ്ഞാലും എന്റെ സിനിമകള്‍ ചില ടെലിവിഷന്‍ ചാനലുകളിലെങ്കിലും വരും. എന്റെ ചരമവാര്‍ഷികത്തിനെങ്കിലും കാണിക്കും. പക്ഷെ എത്ര ശ്രദ്ധിക്കപ്പെട്ട സീരിയല്‍ ആണെങ്കിലും അങ്ങനെ റീ ടെലികാസ്റ്റ് ഉണ്ടാവില്ല. ഒരു സീരിയല്‍ കഴിഞ്ഞാല്‍ നമ്മളെയും കഥാപാത്രത്തെയും പ്രേക്ഷകര്‍ മറക്കും. പിന്നെ മറ്റൊരെണ്ണം. പിന്നെ സിനിമയാണെനിക്ക് ജീവിതം തന്നത്. ഒരു വീട് വയ്ക്കാന്‍ സാധിച്ചതൊക്കെ സിനിമ കാരണമാണ്

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

ഹാസ്യ വേഷങ്ങളും സഹനടി വേഷങ്ങളുമൊക്കെ ചെയ്ത് പ്രേക്ഷക ശ്രദ്ധ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് അനീസ്യ എന്ന എന്റെ മുന്നൂറാമത്തെ ചിത്രമാണ്. പക്ഷെ അതിലൊന്നും എന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ തക്ക വേഷം ലഭിച്ചിട്ടില്ല. ആ നൊമ്പരം മനസ്സിലുണ്ട്. രാജസേനന്‍, ഹരിദാസ്, പിന്നെ നാസറിന്റെ കുറേ ചിത്രങ്ങള്‍ അങ്ങനെ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ കിട്ടിയിരുന്നു. ഏത് കഥാപാത്രവും ചെയ്യാം എന്ന വിശ്വാസം എനിക്കുണ്ട്. എന്നിട്ടും നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ല. അതെന്റെ ഭാഗ്യക്കേട് മാത്രമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക, പുരസ്‌കാരങ്ങള്‍ ലഭിയ്ക്കുക അതൊക്കെ ഒരു ഭാഗ്യമാണ്. അതെനിക്ക് കിട്ടാതെ പോയി.

വയ്യാതെ കിടക്കുന്ന ജഗതിച്ചേട്ടനെ കാണാന്‍ കരുത്തില്ല, ഇതുവരെ പോയി കണ്ടില്ല: കനകലത

സുകുമാരി ചേച്ചി, ജഗതിച്ചേട്ടന്‍ ഇവരൊക്കെയായി ഒരുപാട് അടുപ്പമുണ്ടായിരുന്നു. ജഗതിച്ചേട്ടനൊപ്പം ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരുടെ അഭിനയം തനിക്കൊപ്പമെത്തിയ്ക്കാന്‍, അല്ലെങ്കില്‍ അതിനേക്കാന്‍ മേലെയെത്തിയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിയ്ക്കും. വയ്യാതെ കിടക്കുന്ന അദ്ദേഹത്തെ പോയി കണ്ടില്ല. അതിനുള്ള കരുത്തില്ല. അങ്ങനെ കിടക്കുന്നത് കാണാന്‍ വയ്യ. കല്‍പനയുമായും നല്ല അടുപ്പമായിരുന്നു. ആ മരണത്തിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.

English summary
I didn't go and see Jagathy Chettan says Kanakalatha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam