»   » സൃന്ദയോട് ഈഗോ പ്രശ്‌നങ്ങളും മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടായോ.. മിയ പറയുന്നു

സൃന്ദയോട് ഈഗോ പ്രശ്‌നങ്ങളും മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടായോ.. മിയ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ഒരേ മേഖലയില്‍, ഏകദേശം ഒരേ പദവിയില്‍ നില്‍ക്കുന്ന താരങ്ങള്‍ ഒരുമിച്ചൊരു സിനിമ ചെയ്യുമ്പോള്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായതായി വാര്‍ത്തകള്‍ ഒരുപാട് പുറത്ത് വന്നിട്ടുണ്ട്. ട്വിന്റി 20 എന്ന ചിത്രത്തിന്റെ സമയത്ത് സംവിധായകന്‍ ജോഷിയും നിര്‍മാതാവ് ദിലീപും വെള്ളം കുടിച്ചുപോയതാണത്രെ.

രണ്ട് വര്‍ഷം പോലും നിന്റെ ദാമ്പത്യം നിലനില്‍ക്കില്ല, തകരും എന്ന് പലരും പറഞ്ഞു, പക്രു പറയുന്നു

നായികമാര്‍ക്കിടയില്‍ സൗന്ദര്യത്തിന്റെയും കഥാപാത്രത്തിന്റെയും കാര്യത്തില്‍ ഈഗോ വരാറുണ്ട്. ഷെയര്‍ലക് ടോംസ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ സൃന്ദ അഷബുമായി ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായോ എന്ന ചോദ്യത്തോട് മിയ ജോര്‍ജ്ജ് പ്രതികരിയ്ക്കുന്നു.

ഷെര്‍ലക് ടോംസ്

ഷാഫി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഷെര്‍ലക് ടോംസ്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രത്തില്‍ വഴക്കളിയായ ഭാര്യയായിട്ടാണ് സൃന്ദ അഭിനയിച്ചത്. മിയ ജോര്‍ജ് ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയായും എത്തി. ചിത്രം വിജയകരമാി പ്രദര്‍ശനം തുടരുകയാണ്.

ഈഗോ ഉണ്ടായോ

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഈഗോ പ്രശ്‌നങ്ങളും പരസ്പരം മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടാവും എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എനിക്കിതുവരെ അത്തരം അനുഭവം ഉണ്ടായിട്ടില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഞാന്‍ അധികം ചെയ്തിട്ടില്ല.

സൃന്ദയെ നേരത്തെ അറിയാം

സൃന്ദയുമായി എനിക്കൊരു തരത്തിലുള്ള ഈഗോ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഷെര്‍ലക് ടോംസിന് മുന്‍പേ എനിക്ക് സൃന്ദയെ അറിയാമായിരുന്നു. ഷെര്‍ലക് ടോംസിലെത്തിയതോടെ സൗഹൃദം ഒന്നുകൂടെ ശക്തമാകുകയാണ് ഉണ്ടായത്.

എന്തിനാണ് ഈഗോ

അല്ലെങ്കിലും എന്തിനാണ് ഈഗോ. കഥകേട്ട്, കഥാപാത്രങ്ങളെ അറിഞ്ഞിതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. സെറ്റില്‍ എന്തിനാണ് ഈഗോ കാണിച്ച് കഴിക്കിടുന്നത് എന്നാണ് മിയ ചോദിക്കുന്നത്.

സൃന്ദയുടെ കഥാപാത്രം ഇഷ്ടമായി

ശല്യക്കാരിയായ ഭാര്യയായിട്ടാണ് സൃന്ദ ചിത്രത്തിലെത്തുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടിരുന്നു. അത്രയേറെ മനോഹരമായി സൃന്ദ ആ കഥാപാത്രത്തെ അവതരിപ്പിയ്കക്ുകയും ചെയ്തു- മിയ പറഞ്ഞു

English summary
I didn't have any ego clash with Srinda says Mia
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam