»   » നായികമാര്‍ക്ക് 'ക്യൂട്ട്‌നസ്സ്' നിര്‍ബന്ധമാണോ.. എന്തിനാണത് എന്ന് ചാക്കോച്ചന്റെ നായിക ചോദിക്കുന്നു

നായികമാര്‍ക്ക് 'ക്യൂട്ട്‌നസ്സ്' നിര്‍ബന്ധമാണോ.. എന്തിനാണത് എന്ന് ചാക്കോച്ചന്റെ നായിക ചോദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലൂടെയാണ് ജനനി അയ്യര്‍ എന്ന നായിക ശ്രദ്ധിക്കപ്പെട്ടത്. 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ജന അയ്യര്‍ പിന്നെ സെവന്‍ത് ഡേ, മോസായിലെ കുതിര മീനുകള്‍, കൂതറ, ഇത് താണ്ടാ പൊലീസ് എന്നീ ചിത്രങ്ങളിലും നായികയായെത്തി.

ഇപ്പോള്‍ തമിഴകത്താണ് ജനനി കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത്. തുടര്‍ച്ചയായി നാല് സിനിമകള്‍ കൈയ്യിലുണ്ട്. തന്റെ സിനിമകളെ കുറിച്ചും നായികാ സങ്കല്‍പങ്ങളെ കുറിച്ചും സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജനനി സംസാരിക്കുന്നു. ജനനിയുടെ വാക്കുകളിലൂടെ.

സ്ത്രീയെ മോശമായി ചിത്രീകരിച്ച തിരക്കഥ പത്മപ്രിയ തിരുത്തി, സംവിധായകനും നടനും ശരിവച്ചു!!

അയ്യര്‍ അല്ല!!

ആദ്യം തന്നെ ജനനി തന്റെ പേരിലുള്ള തെറ്റ് തിരുത്തി. ഞാന്‍ ജനനി അയ്യരല്ല, ജനനി എന്നാണ് തന്റെ പേര് എന്ന് പറഞ്ഞുകൊണ്ടാണ് നടി തുടങ്ങിയത്.

ശ്രദ്ധിച്ചത് മലയാളത്തില്‍

തുടക്കത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മലയാളം സിനിമാ ഇന്റസ്ട്രിയിലാണ്. ആ സമയത്ത് തമിഴില്‍ നിന്ന് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ലായിരുന്നു.

നല്ലത് തിരഞ്ഞെടുക്കുന്നു

നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്നതില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല. എനിക്ക് വരുന്ന കഥകളില്‍ ഇഷ്ടമുള്ളതും നല്ലതെന്ന് തോന്നുന്നതുമാണ് ചെയ്യുന്നത്.

ക്യൂട്ട് എന്തിനാ

നായികമാരെ 'ബബ്ലി' 'ക്യൂട്ട്' എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എന്നെ അങ്ങനെ ഒരു നിഷ്‌കളങ്കമുഖമായി കാണുന്നത് ഇഷ്ടമല്ല. എല്ലാ കഥാപാത്രങ്ങളെയും സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിയണം.. അതിന് ഇത്തരം വിശേഷണങ്ങള്‍ വേണ്ട എന്നാണ് തോന്നിയിട്ടുള്ളത്.

അതേ കണ്‍കള്‍

അതേ കണ്‍കള്‍ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ഒരു ജേര്‍ണലിസ്റ്റായിട്ടാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. ജീവിതത്തില്‍ എന്താവണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള പെണ്‍കുട്ടി. ഏറെ കുറേ ഞാനുമായി ആ കഥാപാത്രത്തിന് സാമ്യതകളുണ്ട്.

ബലൂണ്‍ ചെയ്യാന്‍ കാരണം

ത്രില്ലും, റൊമാന്‍സും, ഹൊററുമൊക്കെയുള്ള സിനിമകള്‍ക്കായി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ബലൂണ്‍ എന്ന ചിത്രമെത്തിയത്. അതില്‍ ഈ പറഞ്ഞതൊക്കെയുണ്ട്. അതുകൊണ്ട് ആ സിനിമ കരാറ് ചെയ്തു.

നായികയാകണം എന്ന് നിര്‍ബന്ധമില്ല

എല്ലാ സിനിമകളിലും നായികയായി തന്നെ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പ്രധാനമുള്ള കഥാപാത്രമായിരിക്കണം. ബലൂണ്‍ എന്ന ചിത്രത്തില്‍ എനിക്കധികം സീന്‍ ഒന്നുമില്ല. എന്നാല്‍ ഫഌഷ് ബാക്കില്‍ എന്റെ കഥാപാത്രമില്ലാതെ കഥ മുന്നോട്ട് പോവില്ല. അത്തരം കഥാപാത്രങ്ങളാണ് വേണ്ടത്.

വിധി മതൈ ഉള്‍ട്ട

ഒരുപാട് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്തതില്‍ നിന്നുള്ള മോചനമാണ് വിധി മതൈ ഉള്‍ട്ട. ഒരു മാറ്റം അനിവാര്യമായിരുന്നു. നല്ലൊരു കോമഡി ചിത്രമാണ് വിധി മതൈ ഉള്‍ട്ട.

വലിയ വലിയ സംവിധായകര്‍

ബല സാറിന് ശേഷം മറ്റൊരു മുതിര്‍ന്ന സംവിധായകനൊപ്പം പ്രവൃത്തിക്കാന്‍ സാധിച്ചിട്ടില്ല. അവസരങ്ങള്‍ വന്നിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നമായപ്പോള്‍ കൈയ്യില്‍ നിന്ന് പോയി. മണിരത്‌നം, ഗൗതം മേനോന്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്- ജനനി അയ്യര്‍ പറഞ്ഞു.

English summary
I don't understand why people associate cuteness with acting says Janani Iyer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X