»   » തന്റെ ലിപ് ലോക്ക് കച്ചവടം ചെയ്തപ്പോള്‍ വിഷമം തോന്നി എന്ന് ഹണി റോസ്

തന്റെ ലിപ് ലോക്ക് കച്ചവടം ചെയ്തപ്പോള്‍ വിഷമം തോന്നി എന്ന് ഹണി റോസ്

Posted By: Rohini
Subscribe to Filmibeat Malayalam

കഥയും കഥാപാത്രവും ആവശ്യപ്പെട്ടാല്‍ ഏത് വേഷത്തിനും ഒരു നടി എന്ന നിലയില്‍ താന്‍ തയ്യാറാണ് എന്ന് ഹണി റോസ് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയാണ് വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചത്.

കാമുകന്‍ ആരാണെന്ന് കൂടെ പറഞ്ഞാല്‍ കൊള്ളാമായിരുന്നു, വരനെ തേടേണ്ടതില്ലല്ലോ എന്ന് ഹണി റോസ്

എന്നാല്‍ ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതില്‍ പിന്നീട് വിഷമം തോന്നി എന്ന അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുകയുണ്ടായി. എന്റെ ലിപ് ലോക്ക് രംഗം അവര്‍ കച്ചവടം ചെയ്യുകയായിരുന്നു എന്നാണ് നടി പറയുന്നത്.

ടെന്‍ഷനുണ്ടായിരുന്നു

വണ്‍ ബൈ ടുവിലെ ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കണമോ എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിരുന്നു. കഥയും സന്ദര്‍ഭവും മനസ്സിലായപ്പോള്‍ അഭിനയിക്കാതെ വയ്യ. പക്ഷെ എങ്ങനെ അഭിനയിക്കും എന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. ഒടുവില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചു.

വീട്ടുകാര്‍ സമ്മതിച്ചോ

ലിപ് ലോക്ക് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്നും അച്ഛനും അമ്മയ്ക്കും സമ്മതം ഉണ്ടായിരുന്നില്ല. പിന്നീട് സംവിധായകനും എഴുത്തുകാരനും ലിപ് ലോക്കിന്റെ സാഹചര്യം വിശദീകരിച്ചപ്പോഴാണ് അവര്‍ സമ്മതിച്ചത്.

സംസാരമായത് ലിപ് ലോക്ക്

ആ സിനിമയില്‍ എന്റെ അഭിനയം മികച്ചതായിരുന്നു. പക്ഷെ സംസാരമായത് സെക്കന്റുകള്‍ മാത്രമുള്ള ആ ലിപ് ലോക്ക് രംഗമാണ്. സിനിമയുടെ പ്രമോഷനില്‍ പോലും ആ ചുംബന രംഗത്തിന്റെ ഇക്കിളിപ്പെടുത്തുന്ന കാഴ്ച ഫ്രീസ് ചെയ്ത് കാണിച്ചു.

വിഷമം തോന്നി

കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് സത്യസന്ധമായി ആ രംഗം അഭിനയിക്കാന്‍ ഞാന്‍ തയ്യാറായത്. എന്നാല്‍ പിന്നീട് ആ രംഗം സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചപ്പോള്‍ വിഷമം തോന്നി. ചിത്രത്തിന്റെ പോസ്റ്ററില്‍ ഹണി റോസിന്റെ ലിപ് ലോക്കും മറ്റുപലതും എന്ന രീതിയില്‍ വന്നിരുന്നു. ഞാന്‍ വളരെ വൈകാരികമായി ചെയ്ത രംഗം കച്ചവടം എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതില്‍ വേദന തോന്നി.

അത് സിനിമയെ ബാധിച്ചു

സിനിമയുടെ ബിസിനസ് എന്ന രീതിയിലായിരിക്കാം ആ ലിപ് ലോക്ക് രംഗം പ്രമോഷന് വേണ്ടി ഉപയോഗിച്ചത്. പക്ഷെ അത് സംവിധായകന്റെ ഭാഗത്തു നിന്നും വന്ന പ്രമോഷനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്തായാലും അങ്ങനെ ഒരു പ്രമോഷന്‍ നടത്തിയത് സിനിമയെ ബാധിച്ചു. കുടുംബ പ്രേക്ഷകരെ ആ പ്രമോഷന്‍ അകറ്റി നിര്‍ത്തി- ഹണി റോസ് പറഞ്ഞു.

ഹണി റോസിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
I feel bad when my lip lock used for commercial promotion says Honey Rose

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam