twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്ര ലാളന എന്തുകൊണ്ടാണെന്നറിയാമോ?

    |

    സംവിധായകരില്‍ എല്ലാവര്‍ക്കും ഒരേ കാഴ്ചപാടുകളായിരിക്കില്ല. അത് അവരുടെ ജീവിതസാഹചര്യങ്ങളുമായി വ്യത്യാസപ്പെട്ടിരിക്കും. വിനയന്‍ എന്ന സംവിധായകന്റെ സിനിമകള്‍ കൂടുതലും ഫാന്റസി വിഭാഗത്തില്‍ പെടുന്നവയല്ലേ? അതുപോലെ ഒരോ സംവിധായകനും ഈ ലോകത്തെ കുറിച്ചുള്ള കാഴ്ചപാടുകള്‍ വ്യത്യസ്തമായിരിക്കും. അത് അവരുടെ സിനിമയിലെ കഥയിലും കഥപാത്രങ്ങളിലും കാണാം.

    ലാല്‍ ജോസ് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന 22 സിനിമകള്‍, അതില്‍ പിറന്ന ഓരോ കഥാപാത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതായി തോന്നാറില്ലേ? ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ ലാളിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സ്വാധീനമാണ്. തുടര്‍ന്ന് വായിക്കുക.

    നാഗരീക സ്വഭാവത്തിലേക്ക് ലാല്‍ ജോസിന്റെ സിനിമകള്‍ മാറുന്നുണ്ടോ?

    ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്ര ലാളന എന്തുകൊണ്ടാണെന്നറിയാമോ?

    ഈ അടുത്ത് പുറത്തിറങ്ങിയ നീന, മുമ്പ് ഇറങ്ങിയ ഏഴ് സുന്ദരരാത്രികള്‍ തുടങ്ങിയ ലാല്‍ ജോസ് സിനിമകളില്‍ കൂടുതല്‍ നാഗരീക സ്വഭാവം കാണുന്നതായി തോന്നാറില്ലേ? ഗ്രാമീണതയുമായി ചേര്‍ന്നു നില്‍ക്കുന്ന, ഒരു സാധരണ പ്രേക്ഷകന്റെ കൈയില്‍ ഒതുങ്ങുന്ന സിനമകള്‍ ചെയിതിരുന്ന ലാല്‍ ജോസ് നഗരങ്ങളെ സിനിമയാക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ കൂടുതല്‍ സ്വാധീനിക്കുന്നത് നഗരം തന്നെയാണ്. സിനിമയിലേക്ക് എത്തിയപ്പോള്‍ ഞാന്‍ സാധരണ നാട്ടിന്‍ പുറത്തുകാരനായിരുന്നു. ഇപ്പോള്‍ എന്റെ ജീവിതം ഒരുപാട് മാറി. അതിനനുസരിച്ച് എന്റെ സിനിമാ സങ്കല്പത്തിലും മാറ്റം വരുന്നു.-ലാല്‍ ജോസ്.

    തീവ്ര സ്വഭാവമുള്ള സ്ത്രീ കഥാപാത്രങ്ങള്‍?

    ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്ര ലാളന എന്തുകൊണ്ടാണെന്നറിയാമോ?

    വ്യത്യസ്തമായ സ്ത്രീ കഥപാത്രങ്ങളെയാണ് ഞാന്‍ സിനിമയില്‍ കൊണ്ടുവരാറുള്ളത്. അതിന് എന്റെ നീന എന്ന സിനിമ വലിയ ഉദാഹരണമാണ്. സ്ത്രീകഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ പേരും. എന്റെ ജീവിത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ഒരു സ്വാധീനമുണ്ടായിട്ടുണ്ട്. കുട്ടിക്കാലത്തും,അത് പോലെ ഞാന്‍ ഒരു അച്ഛനാണ് അപ്പോഴും. ഒരുപക്ഷേ ഇത് തന്നെയാകാം അതിനുള്ള കാരണം. ലാല്‍ ജോസ് പറയുന്നു.

    യുവജനങ്ങളില്‍ ഒരു നെഗറ്റീവ് ട്രെന്റ് ഉണ്ടാക്കുന്ന സിനിമകള്‍ ചെയ്യില്ല

    ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്ര ലാളന എന്തുകൊണ്ടാണെന്നറിയാമോ?

    ഓരോ സിനിമയും ആ സംവിധായകന്റെ കാഴ്ചപാടില്‍ പിറക്കുന്നതാണല്ലോ. സിനിമയുടെ വിജയം എപ്പോഴും ഒരു പ്രത്യേക ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തിയാകും ഒരുക്കുന്നത്. അപ്പോഴാണ് അത് വിജയത്തിലെത്തുന്നത്. യൂത്തിനെ ലക്ഷ്യം വച്ച് സിനിമ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ യുവജനങ്ങള്‍ക്ക് നെഗറ്റീവ് ട്രെന്റ് ഉണ്ടാക്കുന്ന സിനിമ ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. ലാല്‍ ജോസ് പറയുന്നു.

     മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ

    ലാല്‍ ജോസിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്ര ലാളന എന്തുകൊണ്ടാണെന്നറിയാമോ?


    മമ്മൂട്ടി പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളെ നായകനാക്കി ഞാന്‍ സിനിമയെടുത്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി എന്റെ സംവിധാനത്തില്‍ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നേയുള്ളൂ. സഹസംവിധായകനായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. പക്ഷേ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ജനപ്രീതിയ്ക്ക് പറ്റിയ സ്‌ക്രിപ്റ്റ് കിട്ടിയിട്ടില്ല. അതുക്കൊണ്ട് മാത്രമാണ്. പക്ഷേ ഉടന്‍ തന്നെ ഒരു ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. ലാല്‍ ജോസ് പറയുന്നു.

    English summary
    I would say that I am someone who has been pampered by women at all ages. Women have influenced me in different phases of my life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X