Just In
- 8 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 14 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 18 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 25 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- News
സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്; ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കും
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്'
അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പല മലയാള സിനിമകളും മുങ്ങിപ്പോയിട്ടുണ്ട്. ഈ ഓണക്കാലത്തും മലയാള സിനിമകളെ മുക്കി റിലീസിനൊരുങ്ങുന്ന ഒത്തിരി അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഇതാ നവാഗതനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ബോബി എന്ന ചിത്രവും.
വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!
വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ബോബിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. എന്നാല്‍ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതിനാല്‍ ബോബി തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റുകയാണത്രെ. ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത വേദനിക്കുന്ന കാഴ്ച താന്‍ കണ്ടു എന്ന് ഷെബി പറയുന്നു.

എന്റെ സിനിമ എടുത്ത് മാറ്റുന്നു
സിനിമ ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ എന്റെ സിനിമയ്ക്ക് തിയേറ്ററില്‍ അധികം ആയുസില്ല എന്ന് അറിയുന്നത് സങ്കടമാണ്. ഈ മാസം 24 ന് തമിഴ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. ആ സിനിമകള്‍ക്ക് വേണ്ടി എന്റെ സിനിമ തിയേറ്ററുകളില്‍ നിന്നും മാറ്റും. അതല്ലാതെ വേറെ നിവൃത്തിയില്ല എന്നാണ് അവര്‍ പറയുന്നത്.

വേദനിപ്പിച്ച ആ കാഴ്ച
ഒരു യാത്രയില്‍ എന്റെ പോസ്റ്ററിന് പുറത്ത് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കുന്നത് കണ്ടു. ഒരു സംവിധായകനെ സംബന്ധിച്ച് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്നു കാഴ്ചയാണത്.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ
സിനിമ പ്രേക്ഷക ശ്രദ്ധ നേടിയില്ല, ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എങ്കില്‍ എനിക്ക് വിഷമമില്ലായിരുന്നു. ഇത് പക്ഷെ സിനിമ കണ്ട പത്തില്‍ എട്ട് പേര്‍ക്കും ഇഷ്ടമായി. പലരും അഭിപ്രായം കേട്ട് സിനിമ കാണാന്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ നഷ്ടപ്പെടുന്നത്- ഷെബി പറഞ്ഞു.

എന്താണ് ബോബി
പ്രായത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന ചെറുപ്പക്കാരന്റെ കഥയാണ് ബോബി. മിയയും മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ബോബി. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ജീവിതത്തിലെ ഒരു അംശത്തില്‍ നിന്നാണ് ബോബിയുടെ തിരക്കഥ തയ്യാറാക്കിയത്.

മിയ ആദ്യം എതിര്‍ത്തു
പ്രായത്തില്‍ ചെറിയ ആളുമായുള്ള പ്രണയ വിവാഹമാണ് കഥ എന്ന് കേട്ടപ്പോള്‍ മിയ ആദ്യം താത്പര്യം കാണിച്ചിരുന്നില്ല. പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടപ്പോള്‍ ചെയ്യാമെന്നേറ്റു. ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിന് ശേഷം ഒരു തിരിച്ചുവരവ് കാത്തിരിയ്ക്കുകയായിരുന്നു നിരഞ്ജന്. കഥ വായിച്ചിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാം എന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ വിളിച്ച് ഓകെ പറഞ്ഞുവത്രെ.