»   » എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ച് വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ് മഞ്ജു വാര്യരും റിമ കല്ലിങ്കലും. പുരുഷ മേധാവിത്വമുള്ള മലയാള സിനിമയില്‍ രണ്ട് നായികമാര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക എന്നത് ചെറിയ കാര്യമല്ല.

രണ്ട് സ്ത്രീകളുടെ യാത്രയാണ് റാണി പദ്മിനി എന്ന സിനിമയെന്ന് മഞ്ജുവും റിമയും പറയുന്നു. മഞ്ജുവിനെ കുറിച്ച് റിമയും, റിമയെ കുറിച്ച് മഞ്ജുവും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. എന്താണവര്‍ പറയുന്നതെന്ന് നോക്കാം...

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

മഞ്ജുചേച്ചിയുടെ സിനിമകള്‍ കണ്ട് ആരാധികയായ വ്യക്തിയാണ് ഞാന്‍. ആഷിഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, മഞ്ജുവാര്യര്‍ തിരിച്ചുവന്നില്ലായിരുന്നെങ്കില്‍ റാണി പദ്മിനി എന്ന സിനിമ യാഥാര്‍ഥ്യമാകില്ലായിരുന്നു എന്ന്. സത്യമാണ്. മഞ്ജുവാര്യര്‍ എന്ന അഭിനയത്രിയെ മുന്നില്‍ കണ്ട് എടുത്ത സിനിമയാണ് റാണി പദ്മിനി.

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ, പുതിയതലമുറ നായികമാരില്‍ എനിക്ക് മാത്രം കിട്ടിയ ഒരു ഭാഗ്യമാണ്.

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

എന്തും ചങ്കൂറ്റത്തോടെ തുറന്നുപറയുന്ന റിമയുടെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അതിന്റെ പേരില്‍ ഇഷ്ടംപോലെ ചീത്തപേരും ഉണ്ടല്ലോ എന്ന് ചിരിച്ചുകൊണ്ട് റിമയും

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

റിമയുടെ സിനിമകളൊക്കെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ്. പിന്നെ ടിവിയിലൊക്കെ ചിലരെ കാണുമ്പോഴേ നമ്മുടെ മനസ്സില്‍ ഒരു ഇഷ്ടം തോന്നുമല്ലോ, അങ്ങനെ എനിക്ക് ഇഷ്ടം തോന്നിയ വ്യക്തിയാണ് റിമ.

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

ഭാര്യയെന്നതിനേക്കാള്‍ ഉപരി ഒരു കലാകാരി എന്ന നിലിയില്‍ ആഷിഖിനെ വിലയിരുത്താനാണ് എനിക്കിഷ്ടം. ആഷിഖ് എന്ന സംവിധായകനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്നും അവരുടെതായ സ്‌പേസ് തരുന്ന സംവിധായകനാണ്. ഞാന്‍ ഒരു മെതേഡ് ആക്ടറസ്സോ ട്രെയിനിഡ് ആക്ടറസ്സോ അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുന്ന ആളാണ്. സിറ്റുവേഷന്‍ ഇതാണ് എന്നു മാത്രമേ ആഷിഖ് പറയൂ ബാക്കി എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന് വിട്ടുതരും.

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

വിവാഹത്തിന്റെ പേരില്‍ സിനിമയില്‍ നിന്നും അകലേണ്ട കാര്യം ഇല്ല. അങ്ങനെ അകലുന്നവര്‍ സിനിമയെ ഒരു ഇടത്താവളം മാത്രമായി കാണുന്നവരാണ്. പഠനത്തിന്റെയും വിവാഹത്തിന്റെയും ഇടയിലുള്ള ഗാപ്പില്‍ സിനിമചെയ്തു പോകുന്നവരാണ് മിക്കവരും. ആ ചിന്ത മാറണം. ഈ മേഖലയില്‍ എത്തിയത് ഭാഗ്യമാണെന്ന ചിന്തവരണം.

എന്തും ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന റിമയെ എനിക്കിഷ്ടമാണെന്ന് മഞ്ജു, റിമയ്‌ക്കെന്താണ് ഇഷ്ടം?

സിനിമ ഇന്നും പുരുഷമേധാവിത്വമുള്ള മേഖലയാണ്. അതിനൊരു മാറ്റം വരുത്തേണ്ടത് സ്ത്രീകളാണ്. നായകന്റെ മാത്രമല്ല, നായികയുടെ കൂടി ഉത്തരവാദിത്വമാണ് സിനിമ എന്ന് കാണിച്ചുകൊടുക്കണം. വന്നു അഭിനയിച്ചു പോയി എന്നതിനു പകരം സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം നമ്മുടെ സാന്നിധ്യവും പ്രധാനമാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്.

English summary
I like Rima's robustness says Manju Warrier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam