»   » കീര്‍ത്തിക്കൊപ്പം അഭിനയിക്കുമ്പോള്‍ പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അനു ഇമ്മാനുവലിന്റെ മറുപടി

കീര്‍ത്തിക്കൊപ്പം അഭിനയിക്കുമ്പോള്‍ പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അനു ഇമ്മാനുവലിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ രണ്ട് നിര്‍മാതാക്കളുടെ മക്കള്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ്. സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷും ഇമ്മാനുവല്‍ തങ്കച്ചന്റെ മകള്‍ അനു ഇമ്മാനുവലും തെലുങ്കില്‍ അഗ്ന്യാതവാസി എന്ന ചിത്രത്തിലാണ് ഒന്നിച്ചഭിനയിക്കുന്നത്.

തീര്‍ച്ചയായും തുല്യതയില്‍ നില്‍ക്കുന്ന രണ്ടുപേര്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു അരക്ഷിതത്വമൊക്കെ തോന്നും.. കീര്‍ത്തി സുരേഷിനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെ എന്തെങ്കിലും തോന്നിയോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അനു ഇമ്മാനുവല്‍ പ്രതികരിച്ചു.. അനുവിന്റെ വാക്കുകളിലൂടെ.

സ്‌കെച്ചിട്ട്‌ വിക്രം, താനാ സേര്‍ത കൂട്ടവുമായി സൂര്യ.. ദോ ദിങ്ങ് തമിഴ്‌നാട്ടിലുമുണ്ട് വമ്പന്‍

നല്ല നിമിഷങ്ങള്‍

കീര്‍ത്തിയ്‌ക്കൊപ്പം സെറ്റിലുണ്ടായിരുന്ന നിമിഷങ്ങളൊക്കെ വളരെ മനോഹരമായിരുന്നു. ആ സൗഹൃദം സിനിമയിലും എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പേടിയില്ല..

കീര്‍ത്തിക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരു തരത്തിലുള്ള അരക്ഷിതത്വവും തോന്നിയില്ല. എന്താണ് ഈ സിനിമയില്‍ ഞാന്‍ ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. മാത്രമല്ല, സാധാരണ ഗതിയില്‍ അങ്ങനെ ഒരു അരക്ഷിതത്വും ഉള്ള ആളല്ല ഞാന്‍ - അനു പറഞ്ഞു.

പവന്‍ കല്യാണിനൊപ്പം

ചിത്രത്തിലെ നായകന്‍ പവന്‍ കല്യാണാണ്. തുടക്കത്തില്‍ തന്നെ പവന്‍ കല്യാണിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. വളരെ വ്യത്യസ്തനാണ് പവന്‍. കല്യാണ്‍ എന്ന് അനു പറയുന്നു.

സ്വയം ഡബ്ബ് ചെയ്തു

അഗ്ന്യാതവാസിയ്ക്ക് വേണ്ടി ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഒരു തെലുങ്ക് ഗ്രാമീണ പെണ്‍കുട്ടിയാണ് ചിത്രത്തില്‍ എന്റെ കഥാപാത്രം. തെലുങ്ക് എനിക്ക് ഒഴുക്കത്തോടെ വരുമോ എന്ന് സംവിധായകന്‍ ത്രിവിക്രം സാറിന് സംശയമുണ്ടായിരുന്നു. പിന്നെ ഒരു ഡയലോഗ് പറയിപ്പിച്ചു നോക്കി. ഓകെ ആയതിന് ശേഷമാണ് ഡബ്ബ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

രണ്ട് വര്‍ഷത്തെ മാറ്റം

രണ്ട് വര്‍ഷം തെലുങ്ക് സിനിമയില്‍ വന്നതോടെ ഭാഷ നന്നായി പഠിക്കാന്‍ സാധിച്ചു. ഇനിയും കുറച്ച് വര്‍ഷം കൂടെ ഇവിടെ നിന്നാല്‍, നല്ല ഒഴുക്കില്‍ തെലുങ്ക് സംസാരിക്കാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.

ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചു

സിനിമയില്‍ വന്ന ശേഷം ഉണ്ടായ ഏറ്റവും വലിയ മാറ്റം ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചു എന്നതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു.. ഒറ്റയ്ക്ക് താമസിക്കുന്നു... രണ്ട് വര്‍ഷം മുന്‍പ് വരെ എല്ലാത്തിനും വീട്ടുകാരെ ആശ്രയിച്ച ആളാണ് ഞാന്‍- അനു ഇമ്മാനുവല്‍ പറഞ്ഞു

English summary
I’m not an insecure person says Anu Emmanuel. The actor, who is awaiting the release of her upcoming film Agnyaathavaasi opposite Pawan Kalyan, opens up about her journey so far

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X