twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല: ജയസൂര്യ

    By Aswathi
    |

    ജയസൂര്യ എന്ന നടന്‍ സൂപ്പര്‍ എന്ന് പറയാന്‍ മലയാളികള്‍ ശീലിച്ചു കഴിഞ്ഞു. അടുത്തിടെ ചെയ്ത 'അപ്പോത്തിക്കരി'യും 'ഇയ്യോബിന്റെ പുസ്തക'വും തന്നെ ഏറ്റവും വലിയ ഉദാഹരണം. ഓടുവില്‍ റിലീസായ 'ലാല്‍ ബഹദൂര്‍ ശാസ്ത്രി'യ്ക്കും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ജയസൂര്യ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഇപ്പോള്‍ ശ്രദ്ധകൊടുക്കാറുണ്ട്.

    അടുത്തിടെ കൗമുദി പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍ താന്‍ ചെയ്യില്ല എന്നായിരുന്നു ജയസൂര്യയുടെ മറുപടി. കോമഡി മാത്രമുള്ള കഥാപാത്രം ചെയ്യാന്‍ എനിക്ക് കഴിയില്ല. ഹ്യൂമറിന് വേണ്ടി ഹ്യൂമറുണ്ടാക്കുന്ന ഒരു സിനിമ ചെയ്യില്ല. സിനിമയിലായാലും വ്യക്തിത്വമില്ലാത്തവനെ നമ്മള്‍ ഇഷ്ടപ്പെടില്ല. അതിനാല്‍ വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രം ഞാന്‍ ചെയ്യില്ല.

    പിന്നെ ആദ്യഘട്ടത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തത് തിരിച്ചറിവിനു മുമ്പുള്ള ഘട്ടമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. അഭിമുഖത്തിനിടെ ജയസൂര്യ പറഞ്ഞ ചില കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കൂ.

    അപ്പോത്തിക്കരിയിലെ വേഷം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    അപ്പോത്തിക്കരിയിലെ എന്റെ വേഷത്തിന് പകരക്കാരനില്ല എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പക്ഷെ തീര്‍ച്ചയായും അതിന് പകരക്കാരനുണ്ടെന്നാണ് ജയസൂര്യ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി അത്രയും കഷ്ടപ്പെട്ടാല്‍ മറ്റൊരാള്‍ക്കും അതിന് സാധിക്കുമെന്നാണ് ജയസൂര്യയുടെ അഭിപ്രായം

    കഠിനാധ്വനത്തിന്റെ ഫലം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    ഞാന്‍ വലിയ നടനൊന്നുമല്ല. അഭിനയം എനിക്കിപ്പോഴും നന്നായി അറിയുമെന്ന് വിശ്വസിക്കുന്നുമില്ല. പക്ഷെ കിട്ടുന്ന വേഷങ്ങള്‍ പരമാവധി നന്നാക്കാന്‍ ശ്രമിക്കാറുണ്ട്. അധിനായി കഠിനാധ്വാനം ചെയ്യാറുണ്ട്.

    സൂപ്പര്‍സ്റ്റാര്‍ ആകേണ്ട

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    കഠിനാധ്വാനം ചെയ്ത്, നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ വേണ്ടിയൊന്നുമല്ല. സിനിമയോടുള്ള പാഷന്‍ കൊണ്ടാണത്രെ. സൂപ്പര്‍താര പദവിയെക്കാള്‍ മുകളിലാണ് എനിക്ക് തരുന്ന നല്ല കഥാപാത്രങ്ങളെ കാണുന്നത്. അതിന്റെ റിസല്‍ട്ട് എങ്ങിനെ വരുന്നു എന്നതിനെകുറിച്ചോര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല.

    വിജയപരാജയം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ വിജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കറില്ല. പക്ഷെ നടനെന്ന നിലയില്‍ പരാജയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. വര്‍ക്കിന് മുമ്പ് സക്‌സസ് വരുന്നത് നിഘണ്ടുവില്‍ മാത്രമാണെന്നും ബാക്കിയെല്ലായിടത്തും വര്‍ക്കിന് ശേഷമാണ് സക്‌സസ് വരുന്നതെന്നും വിശ്വസിക്കുന്നയാളാണ് ജയസൂര്യ.

    തെറ്റു ചെയ്യുന്നവനേ വളര്‍ച്ചയുള്ളൂ

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    ആദ്യഘട്ടത്തില്‍ വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള ജയസൂര്യയുടെ മറുപടിയായിരുന്നു ഇത്. ഒരാള്‍ തീര്‍ച്ചയായും തെറ്റുകള്‍ ചെയ്യണം. തെറ്റ് ചെയ്യുന്നവനേ വളര്‍ച്ചയുള്ളൂ. തെറ്റുകളില്‍ നിന്നുമാത്രമെ ശരിയെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ശരിയെന്ന ഒന്നില്ല, തെറ്റികള്‍ തിരിച്ചറിയുന്നതാണ് ശരി. ശരികള്‍ക്കുള്ള അന്വേഷണത്തില്‍ ഞാന്‍ തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.

    അടുത്ത ചിത്രം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    അക്കു അക്ബര്‍ സംവിധാനം ചെയ്ത 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നത്. ഈ ചിത്രത്തില്‍ വീണ്ടും തൃശ്ശൂര്‍ ഭാഷ പ്രയോഗിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ജയസൂര്യ. അത് കഴിഞ്ഞാല്‍ ഓം ശാന്തി ഓശാനയ്ക്ക് തിരക്കഥയെഴുതിയ മിഥുന്‍ സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകര ജീവിയല്ല' എന്ന ചിത്രവുമുണ്ട്.

    സിനിമാ നിര്‍മാണം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    'പുണ്യാളന്‍ അഗര്‍ബത്തീസി'ലൂടെയാണ് ജയസൂര്യ നിര്‍മാണത്തിലേക്കും തിരിഞ്ഞത്. ഒരു സാധാരണപ്രേക്ഷകന്‍ തന്റെയുള്ളിലും ഉള്ളതിനാല്‍, സാധാരണക്കാരന് ഇഷ്ടപ്പെടുന്നത് എനിക്കും ഇഷ്ടപ്പെടും. പുണ്യാളന്‍ തന്നെ തൃപ്തിപ്പെടുത്തിയതുകൊണ്ടാണ് നിര്‍മിച്ചതെന്നും, അത്തരം ചിത്രങ്ങള്‍ വന്നാല്‍ ഇനിയും നിര്‍മിക്കുമെന്നും ജയന്‍ പറഞ്ഞു.

    നന്ദിയോടെ ഓര്‍ക്കുന്നത് വിനയനെ

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    നടനെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ ജയസൂര്യ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയോടെ ഓര്‍ക്കുന്നതാരെയാണെന്ന് ചോദിച്ചാല്‍ വിനയന്റെ പേര് പറയും. 12 വര്‍ഷമായി ഏത് സിനിമ തിരഞ്ഞെടുത്താലും ആദ്യം വിളിച്ചുപറയുന്നതും തന്റെ ആദ്യ സിനിമയുടെ സംവിധയകനെ തന്നെ.

    മകന്റെ അരങ്ങേറ്റം

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    അഭിനയിക്കാന്‍ വലിയ താത്പര്യമായിരുന്നത്രെ മകനും. ഇപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യയുടെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ടാണ് അദൈ്വതിന്റെ അരങ്ങേറ്റം.

    സിനിമയും കുടുംബവും

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    കുടുംബം വളരെ സപ്പോര്‍ട്ടീവാണ്. അതില്ലെങ്കില്‍ നമ്മള്‍ തകര്‍ന്നുപോകില്ലെ എന്നാണ് ജയസൂര്യ ചോദിക്കുന്നത്. നാലഞ്ച് ദിവസം കുടുംബത്തെ പിരിഞ്ഞിരിക്കുന്നതും ജയസൂര്യയ്ക്ക് വലിയ പ്രയാസമാണത്രെ.

    സംവിധായകനാകുമോ

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    ഇല്ലന്ന് ജയസൂര്യ തീര്‍ത്ത് പറഞ്ഞു കഴിഞ്ഞു. അഭിനയത്തിനോടുള്ള നാലിലൊന്ന് പാഷന്‍ പോലും സംവിധാനത്തോടില്ലെന്നാണ് ജയസൂര്യയുടെ മറുപടി. ഇത്രയും സിനിമ ചെയ്തതിന്റെ പരിചയം കൊണ്ട് ഒരു സിനിമ സംവിധാനമൊക്കെ ചെയ്യാം. പക്ഷെ അത് തന്നെ എക്‌സൈറ്റ് ചെയ്യുന്നില്ല- ജയസൂര്യ പറഞ്ഞു.

    ഇനി പാടുമോ

    വ്യക്തിത്വമില്ലാത്ത കഥാപാത്രം ചെയ്യില്ല

    സംവിധാനം ചെയ്യില്ല, പക്ഷെ പാടും. അവസരം കിട്ടിയാല്‍ ഇനിയും പാടാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസിലെ പാട്ട് മറ്റുള്ളവര്‍ ഏറ്റുപാടുന്നത് കേള്‍ക്കുമ്പോള്‍ ജയസൂര്യയ്ക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ടത്രെ.

    English summary
    I never to do impersonal role in films said Jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X