For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  By Aswini
  |

  അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ ഭാവന. സിനിമാ തിരക്കുകള്‍ ആ വേദനയെ മാറ്റാന്‍ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്. സെപ്റ്റംബര്‍ 24 നായിരുന്നു അച്ഛന്റെ മരണം. ഇപ്പോഴും വീട്ടിലേക്ക് തിരികെ ചെല്ലുമ്പോള്‍ തന്നെ കാത്ത് അച്ഛനവിടെ ഉണ്ടാവും എന്ന വിശ്വാസമാണ് തനിക്കെന്ന് ഭാവന പറയുന്നു.

  ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ എന്റെ കൈ പിടിച്ച് മറ്റൊരാളെ എല്‍പിക്കേണ്ട അച്ഛന്റെ വേര്‍പാട് വല്ലാതെ തളര്‍ത്തിയെന്നും ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

  അച്ഛന്റെ വേര്‍പാടിനെ കുറിച്ചും പുതിയ സിനിമയെ കുറിച്ചും സിനിമകള്‍ കുറയുന്നതിനെ കുറിച്ചും വിവഹത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ ഭാവന സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

  അച്ഛന്റെ വേര്‍പാടിന് ശേഷമുള്ള തിരിച്ചുവരവ്

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  അച്ഛന്‍ പോയത് സെപ്റ്റംബര്‍ 24നാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഹലോ നമസ്‌തേയുടെ ഷൂട്ടിങ് തുടങ്ങാനിരുന്നത് ഒക്ടോബര്‍ ഒന്നിനും. അപ്രതീക്ഷിതമായ അച്ഛന്റെ വേര്‍പാട് ഒരുപാട് തളര്‍ത്തി. പെട്ടന്ന് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥ. അച്ഛനില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഹലോ നമസ്‌തേയുടെ ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് വേണ്ടി രണ്ട് ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. അവരെന്ന ഷൂട്ടിങ് തിരക്കിലേക്ക് കൊണ്ടുവന്നു, അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വിഷയം മാറ്റി. ഇപ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്നെയും കാത്ത് അച്ഛനവിടെ ഉണ്ടാകും എന്ന വിശ്വാസമുണ്ട്

  ഹലോ നമസ്‌തേയുടെ ടീം

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  സെറ്റിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അച്ഛനെയും എല്ലാവര്‍ക്കും അറിയാം. അച്ഛനുമായും നല്ല കൂട്ടാണ്. അങ്ങനെ ഒരു ടീമിനൊപ്പമുള്ള തിരിച്ചുവരവ് തന്നെ വളരെ ആശ്വാസം നല്‍കുന്നു. ഡോ. ലവ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതു മുതല്‍ മിയയുമായി നല്ല കൂട്ടാണ്. ആ സൗഹൃദം ഇപ്പോഴുമുണ്ട്. സഞ്ജു ശിവറാം, വിനയ് ഫോര്‍ട്ട് എന്നീ സുഹൃത്തുക്കളെ കൂടെ ഇപ്പോള്‍ കിട്ടി. ഷൂട്ടിങ് വളരെ പെട്ടന്ന് തീര്‍ന്നു പോയതിലുള്ള വിഷമം മാത്രമേ ഇപ്പോഴുള്ളൂ

  സിനിമയിലെ സൗഹൃദങ്ങള്‍

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  ഹൊ, ആ ലിസ്റ്റ് വളരെ വലുതാണ്. വളരെ കുറച്ച് പേര്‍ മാത്രമേ ഇന്റസ്ട്രിയില്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാതെയുള്ളൂ. അവരാരൊക്കെയാണെന്ന് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കും. പക്ഷെ ആരൊക്കെയാണ് സുഹൃത്തുക്കളെന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്. സിനിമയിലെ എന്റെ സൗഹൃദങ്ങളെല്ലാം തന്നെ വളരെ സ്‌ട്രോങാണ്. ഓരോ ദിവസവും സ്‌കൂളില്‍ പോയി പുതിയ കുട്ടികളെ പരിചയപ്പെടുന്നതുപോലെ ഒരു അനുഭവമാണത്. ഏത് നട്ടപാതിരായ്ക്ക് വിളിച്ചാലും എന്ത് സഹായവും ചെയ്തു തരുന്ന എന്റെ സൗഹൃദ ബന്ധത്തില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു

  കല്യാണക്കാര്യം എങ്ങനയാ?

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  അടുത്ത വര്‍ഷം വിവാഹം ചെയ്യാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷെ അച്ഛന്റെ പെട്ടന്നുള്ള മരണം കാരണം ഇപ്പോള്‍ ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ കൈ പിടിച്ച് മറ്റൊരാളെ ഏല്‍പ്പിക്കേണ്ട ആള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അത് ഉള്‍ക്കൊണ്ട് ഞാനും എന്റെ കുടുംബവും ഒരു തീരുമാനം എടുക്കണം. അതിന് സമയം വേണം

  സിനിമകള്‍ കുറയുന്നതിന് കാരണം

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  കേള്‍ക്കുന്ന തിരക്കഥകളില്‍ നിന്ന് വളരെ സെലക്ട് ചെയ്തിട്ടാണ് തിരഞ്ഞെടുക്കുന്നത്. 2010 മുതലുള്ള എന്റെ കരിയര്‍ നോക്കിയാല്‍ നിങ്ങള്‍ക്കത് കാണാം. ആ വര്‍ഷം ഹാപ്പി ഹസ്ബന്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ആ സമയത്ത് തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. മലയാളത്തില്‍ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല.

  ഒഴിഞ്ഞുമാറാന്‍ തുടങ്ങി

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  ഒരു സബ്ജക്ടുമായി ആളുകള്‍ വിളിക്കുമ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു പതിവ്. 2002 മുതല്‍ 2008 വരെ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രയായിരുന്നു. പക്ഷെ, ഇപ്പോള്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ആ തിരക്ക് എനിക്ക് വേണ്ട. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണം, എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തണം. കരിയറിന്റെ തുടക്കത്തിലൊക്കെ മാക്‌സിമം ചിത്രങ്ങളെല്ലാം വാരിവലിച്ച് ചെയ്യുന്നത് ഒരു ത്രില്ലായിരുന്നു.

  ഡ്രീം റോള്‍

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  നമ്മള്‍ എന്ന ചിത്രത്തിന് ശേഷം ഡ്രീം റോളിനെ കുറിച്ച് ചോദിച്ചാല്‍, ഒരു ആണ്‍ വേഷം ചെയ്യണമെന്ന് പറയുമായിരുന്നു. അത് നടക്കുമെന്ന് ഞാനിപ്പോള്‍ കരുതുന്നില്ല. ഇപ്പോള്‍ ചെയ്യുന്ന റോളുകള്‍ ഭംഗിയാക്കുക എന്ന ആഗ്രഹം മാത്രമേയുള്ളൂ. പിന്നെ, ഞാനെന്റെ സ്വപ്‌നത്തിലാണ് ഇപ്പോഴും ജീവിയ്ക്കുന്നത്. ഒരു നടിയാകണം എന്നായിരുന്നു ചെറുപ്പത്തില്‍ എന്റെ ആഗ്രഹം. ദൈവം സഹായിച്ച് ഇന്ന് ഞാനൊരു നടിയാണ്

  പുതിയ സിനിമകള്‍

  അച്ഛന്റെ മരണം, വിവാഹം, സിനിമകള്‍ കുറച്ചത്; എല്ലാം ഭാവന പറയുന്നു

  ആസിഫ് അലിയ്‌ക്കൊപ്പമുള്ള അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇനി ചെയ്യാനുള്ളത്. മൈസൂരിലാണ് ചിത്രീകരണം. അതിന് ശേഷം വികെ പ്രകാശിന്റെ മുന്തിരിത്തോപ്പിലെ അത്തിക്കിളികള്‍ എന്ന ചിത്രം ചെയ്യും. അനൂപ് മേനോനാണ് നായകന്‍.

  English summary
  Known for her effervescence and vivaciousness, actress Bhavana has had a tough time after the unexpected demise of her father. While returning to work has slowly got her back to her groove, the mention of her father still leaves her teary-eyed.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X