»   » മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

Written By:
Subscribe to Filmibeat Malayalam

ജനത ഗരേജ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ലാലേട്ടന്‍ ഉള്ളത് കൊണ്ട് മാത്രമാണ് താന്‍ ആ ചിത്രം ഏറ്റെടുത്തത് എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. മോഹന്‍ലാല്‍ ആണത്രെ ചിത്രത്തിന് വേണ്ടി ഉണ്ണിയുടെ പേര് നിര്‍ദ്ദേശിച്ചത്.

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി വാചാലനായി. ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി എന്ന് യുവ നടന്‍ പറയുന്നു. തുടര്‍ന്ന് വായിക്കാം

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

തെലുങ്കില്‍ ജനത ഗരേജ് എന്നൊരു ചിത്രം ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് ഉണ്ണി പറയുന്നു. ലാലേട്ടനൊപ്പം ഒരു രംഗത്തിലെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം മാത്രമാണ് അതിന് പിന്നില്‍

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

ലാലേട്ടനാണ് ചിത്രത്തില്‍ എന്റെ പേര് സംവിധായകന്‍ ശിവ കൊരട്ടാലയോട് നിര്‍ദ്ദേശിച്ചത്. ഞാന്‍ അഭിനയിച്ച കെഎല്‍10 പത്ത്, വിക്രമാദിത്യന്‍, സ്റ്റൈല്‍ എന്നീ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞ ശേഷമാണ് എന്നെ കഥാപാത്രമായി തീരുമാനിച്ചത്.

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി വാചാലനായി. ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി എന്ന് ഉണ്ണി പറഞ്ഞു

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

ലാലേട്ടനൊപ്പം അഭിനയിക്കുക എന്നാല്‍, എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ ഒരു അവസരം ലഭിയ്ക്കുക എന്നതാണ് അര്‍ത്ഥം. ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണെന്ന് കരുതുന്നു. ഇനി മലയാള സിനിമയില്‍ ലാലേട്ടന്റെ വില്ലനായി അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

തെലുങ്ക് സിനിമയിലേക്ക് എന്നെ സംബന്ധിച്ച് നല്ലൊരു തുടക്കമാണിത്. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണെന്നതിനപ്പുറം വേഷത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ ഉണ്ണി തയ്യാറായില്ല

English summary
I want to be Mohanlal's villain for a Malayalam movie, says Unni Mukundan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam