»   » ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് അഭിരാമിയെ മലയാളി പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് മലയാളത്തിലെയും തമിഴിലെയും ലക്ഷണമൊത്ത നായികമാരില്‍ ഒരാളായി അഭിരാമിയും നിന്നു. വിവാഹ ജീവിതത്തോടെ എല്ലാവരെയും പോലെ സിനിമയോട് ടാറ്റ പറഞ്ഞ് ഇടവേളയിലേക്ക് പോയി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി തിരിച്ചെത്തിയത്. പിന്നീട് അപ്പോത്തിക്കരി, 36 വയതിനിലേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

സിനിമയില്‍ വീണ്ടും സജീവമാകുകയാണോ എന്ന ചോദ്യത്തിന് ഉടനെ ഒരു മടങ്ങി പോക്ക് ലക്ഷ്യമിട്ടല്ല താന്‍ വന്നത് എന്നായിരുന്നു നടിയുടെ മറുപടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിരാമി സംസാരിക്കുന്നു.

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

സിനിമയില്‍ വരണം, നടിയാണം എന്ന ആഗ്രഹവുമായി ജീവിച്ച ആളൊന്നുമല്ല ഞാന്‍. ദൈവാനുഗ്രഹം കൊണ്ട് കുറച്ച് നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. സിനിമയില്‍ നിന്ന് വിട്ടു നിന്ന സമയത്ത് വിഷമം തോന്നി എന്നൊന്നും പറയാന്‍ സാധിക്കില്ല. പഠിത്തം, ജോലി, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് ഞാന്‍ വിദേശത്ത് പോയത്. സിനിമ ഇല്ലെങ്കിലും എന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍, നേട്ടങ്ങള്‍, ചുമതലകള്‍ ഇവയെല്ലാമായി ഞാന്‍ തിരക്കിലായിരുന്നു. പിന്നെ ഇടയ്ക്ക് നല്ലൊരു സ്വപ്‌നം കണ്ടുണര്‍ന്നതുപോലെ സിനിമാ ലോകം മിസ് ചെയ്തു. എന്നാല്‍ അപ്പോഴും തിരിച്ചു വരണം എന്ന് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

വിദേശ ജിവിതത്തിനും ജോലിയ്ക്കുമെല്ലാം ഇടയില്‍ ഒരു ബ്രേക്ക് എന്ന നിലയിലാണ് റിയാലിറ്റി ഷോയുടെ അവതാരകയായി എത്തുന്നത്. ജനങ്ങള്‍ ഇപ്പോഴും എന്നെ സ്‌നേഹിയ്ക്കുന്നുണ്ട് എന്ന് മനസ്സിലായി. പിന്നെ നല്ല അവസരം ലഭിച്ചപ്പോള്‍, സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

സിനിമയില്‍ 17 വര്‍ഷത്തെ പരിചയമുള്ള മനോജ് പാലോടന്‍ ആദ്യമായി സ്വതന്ത്ര സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രമാണ്. രഞ്ജിത്ത് - മനോജ് കൂട്ടുകെട്ടിലാണ് തിരക്കഥ. രസകരമായി മുന്നോട്ട് പോകുന്ന ഒരു സിംപിള്‍ സ്റ്റോറി. ഒരു വനിത പൊലീസ് ഓഫീസിലാണ് കഥ നടക്കുന്നത്. വളരെ സ്ട്രിക്ടായി പോകുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ കീഴില്‍ ഡ്രൈവറായി ഒരു പുരുഷ പൊലീസ് എത്തുന്നതാണ്. ഒരു ഹാസ്യ ചിത്രമാണ്. എന്നാല്‍ അതിലൊരു മെസേജുമുണ്ട്

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

ജോലിയിലും പുറത്തും വളരെ പരുക്കന്‍ സ്വഭാവം വച്ചു പുലര്‍ത്തുന്ന അരുന്ധതി വര്‍മ എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് എനിക്ക് ചിത്രത്തില്‍. താന്‍ ജീവിതത്തില്‍ വച്ചു പുലര്‍ത്തുന്ന ഡിസിപ്ലിന്‍ സഹപ്രവര്‍ത്തകരില്‍ നിന്നും അരുന്ധതി പ്രതീക്ഷിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അരുന്ധതി ഇങ്ങനെ ആയതിനുള്ള കഥ, ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ പറയും

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ ഇനിയും ധാരാളം സിനിമ ചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഞാന്‍ സിനിമയിലേക്ക് മടങ്ങിവന്നത്. നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹമുണ്ട്. ഒരു സിനിമ മാത്രം ചെയ്ത്, ഉടനെ മടങ്ങിപ്പോക്ക് ലക്ഷ്യമിട്ടല്ല ഇത്തവണ ഞാന്‍ വന്നിരിയ്ക്കുന്നത്.

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

തീര്‍ച്ചയായും, സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ ജയറാമേട്ടന്റെ കൂടെ വീണ്ടുമൊരു ചിത്രം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. അത്തരം ഒരു അവസരം ലഭിച്ചാല്‍ ആരാണ് വേണ്ടെന്ന് വയ്ക്കുക.

ഉടനെ ഒരു മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് വന്നതല്ല ഞാന്‍; അഭിരാമി പറയുന്നു

കഥാപാത്രങ്ങള്‍ എനിക്കിഷ്ടപ്പെട്ടതാവണം. കഥയില്‍ എനിക്കൊരു വിശ്വാസം വരണം. ഇല്ലെങ്കില്‍ എനിക്കാ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ സാധിക്കില്ല. തിയേറ്ററില്‍ പോയിരുന്നാല്‍ എനിക്ക് കണ്ടാസ്വദിയ്ക്കാന്‍ കഴിയുന്ന സിനിമകളേ ചെയ്യൂ. എനിക്ക് എത്ര റോള്‍ ഉണ്ട്, സ്‌ക്രീന്‍ ടൈം ഉണ്ട് എന്നതിനെക്കാള്‍ ആ കഥാപാത്രത്തിന് സിനിമയുടെ വിജയത്തിലുള്ള പങ്കെന്തായിരിക്കും എന്നാണ് ചിന്തിയ്ക്കുന്നത്. സിനിമയ്ക്ക് ജീവന്‍ നല്‍കുന്നു എങ്കില്‍, ഒരു സീനില്‍ ഒതുങ്ങുന്ന അതിഥി വേഷമാണെങ്കിലും ചെയ്യും

English summary
I want to do some good films says Abhirami
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam