»   » 'എനിക്ക് പതിയെ പോയാല്‍ മതി'

'എനിക്ക് പതിയെ പോയാല്‍ മതി'

Posted By:
Subscribe to Filmibeat Malayalam

കമല്‍ ഹസന്റെയും ഗൗതമിയുടെയും മകളായി പാപനാശം എന്ന ചിത്രത്തില്‍ അഭിനയിച്ച സന്തോഷത്തിലാണ് നിവേദ തോമസ്. ജില്ല എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിക്കാന്‍ സാധിച്ചെങ്കിലും, ദൃശ്യത്തിന് വേണ്ടി ജീത്തു ജോസഫ് വിളിച്ചപ്പോള്‍ പരീക്ഷ തിരക്കുകള്‍ കാരണം അതിന് കഴിഞ്ഞില്ല. എന്നിരുന്നാലും പാപനാശം ചെയ്തതുകൊണ്ട് തൃപ്തിപ്പെടുന്നു.

കമല്‍ ഹസനൊപ്പമുള്ള അഭിനായനുഭവം തന്റെ ജീവിത്തതിലെ ഏറ്റവും പ്രധാനപ്പെട്ടതും മറക്കാനാകാത്തുമായ എപ്പിസോഡ് ആണെന്നാണ് നിവേദ പറഞ്ഞത്. അഭിനയിച്ചു വന്നപ്പോള്‍ തന്റെ അച്ഛന്‍ തന്നെയാണെന്ന് തോന്നിപ്പോയെന്നും നടി പറയുന്നു. ഗൗതമിയും ആദ്യ ദിവസം മുതല്‍ നല്ല കൂട്ടായിരുന്നത്രെ.

niveda

പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെ കുറിച്ച് ചോദിച്ചാല്‍ നിവേദ പറയും, തനിക്കിപ്പോള്‍ ഒരു തിരക്കുമില്ലെന്ന്. താനിപ്പോഴും പാപനാശത്തിന്റെ ഹാങ്ഓവറിലാണ്. മാത്രമല്ല, പഠനം കഴിഞ്ഞിട്ടേ സിനിമയുള്ളൂ എന്നാണ് നിവേദ തോമസിന്റെ മറുപടി.

ഞാനിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിന്റെ ഒരു ശല്യവുമില്ലാതെ എനിക്ക് അഭിനയിക്കണം. എനിക്ക് പതിയെ പോയാല്‍ മതി. പാപനാശത്തിലെ എന്റെ കഥാപാത്രത്തെ പോലെ ഒന്നിനു വേണ്ടിയും സമ്മര്‍ദ്ദം ചെലുത്തില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. അതിന് ഭാഷയോ മറ്റോ തടസ്സമല്ല. ഏത് തരം ചിത്രങ്ങളും തിരഞ്ഞെടുക്കും- നിവേദ പറഞ്ഞു.

English summary
I want to take things slowly and don't want to force myself says Niveda

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam