»   » മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വിനു മോഹന്‍ എന്ന നടന്‍ വരുന്നത്. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ നല്ലൊരു തുടക്കം കിട്ടി. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പാകപ്പിഴകൊണ്ട് പല അവസരങ്ങളും കൈവിട്ടു പോകുകയും എടുത്ത ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് വിനു. നേരത്തെ ലാലിന്റെ അനുജനായി മാടമ്പി എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം അത് നടന്നില്ല. അച്ഛന്റെ വാക്ക് അനുസരിക്കാതെ മറ്റൊരു ചിത്രം ചെയ്തതില്‍ പിന്നീട് വിഷമം തോന്നി എന്ന് വിനു പറയുന്നു

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

'മാടമ്പി' യില്‍ 'അജ്മല്‍' അഭിനയിച്ച കഥാപാത്രം ചെയ്യാന്‍ എന്നെ ക്ഷണിച്ചതാണ്. 'സുല്‍ത്താന്‍' എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാല്‍ 'മാടമ്പി'യിലെ അവസരം നഷ്ടപ്പെടുത്തേണ്ടിവന്നു- വിനു പറയുന്നു

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

അന്ന് അച്ഛനോട് അഭിപ്രായം ചോദിച്ചപ്പോള്‍ 'മാടമ്പി'യില്‍ അഭിനയിക്കുന്നതായിരുന്നു അദ്ദേഹത്തിന് താല്പര്യം.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

എന്നാല്‍ കൊടുത്തവാക്ക് പാലിക്കണം എന്നതിന്റെ പേരില്‍ ഞാന്‍ സൂല്‍ത്താനില്‍ അഭിനയിച്ചു. ആ സിനിമ ഫ്‌ളോപ്പ് ആയി. മാടമ്പി വിജയിക്കുകയും ചെയ്തു. ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനമായിരുന്നു അത്.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

അച്ഛന്‍ പറഞ്ഞത് കേട്ടിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നി. അച്ഛനെ ഫെയ്‌സ് ചെയ്യാന്‍ പോലും ധൈര്യമില്ലാതായി. എന്റെ വിഷമം മനസിലാക്കിയ അച്ഛന്‍ 'പോട്ടെ, സാരമില്ല... ഇനിയെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതി'യെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പാടാണ് സിനിമയില്‍ നിന്നും കുറച്ചുകാലത്തേക്ക് മാറിനില്‍ക്കാന്‍ കാരണം. എനിക്ക് ഏതു കാര്യത്തിനും അച്ഛന്റെ സഹായവും പിന്‍തുണയും ആവശ്യമായിരുന്നു. എന്റെ ശക്തിയും ബലവുമെല്ലാം അച്ഛനായിരുന്നു. ആ തണല്‍ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോള്‍ പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു. ആയിടക്ക് ധാരാളം ഓഫറുകള്‍ ലഭിച്ചെങ്കിലും ഒന്നിനും ഡേറ്റ് നല്‍കിയില്ല.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

മലയാളത്തിലെ ബാഹുബലിയെന്ന് പുലിമുരുകനെ വിശേഷിപ്പിക്കാം. ഇതിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് ബാഹുബലി ടീമാണ്. കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. സിനിമയുടെ കുറച്ചുഭാഗങ്ങള്‍കൂടി ചിത്രീകരിക്കാനുണ്ട്. പുലിമുരുകനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നിനും മറുപടി കൊടുത്തിട്ടില്ല. എനിക്ക് ലാലേട്ടന്റെ അനിയന്റെ വേഷമാണ്. മണിക്കുട്ടന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

'ഞാനെന്ന ഭാവമില്ലാതെ' സിനിമയിലെത്തുന്ന യുവതാരങ്ങള്‍ക്ക് അവരെക്കൊണ്ടാവും വിധം സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളാണ് മമ്മൂക്കയും ലാലേട്ടനും.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

ഞാന്‍ ചെയ്ത പല സിനിമകളും പരാജയപ്പെട്ടിരുന്നു. അത് ആരുടെയും കുറ്റമല്ല. ഏതു പുതിയ സംവിധായകന്‍ വന്ന് ചോദിച്ചാലും ഞാന്‍ യെസ് പറയും. കാരണം സിനിമയില്‍ ഒരവസരത്തിനായി ഞാനും കാത്തിരുന്നിട്ടുണ്ട്. പലപ്പോഴും കിട്ടുന്ന കാശിന്റെ കണക്കുപോലും നോക്കാറില്ല. അവരെത്ര രൂപ തരുന്നോ അത് വാങ്ങും. ഞാനായിട്ട് ആരെയും വേദനിപ്പിക്കരുത് എന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ്- വിനു മോഹന്‍ പറഞ്ഞു

English summary
I was the frist choise for Ajmal's role Madambi says Vinu Mohan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam