»   » സമ്മര്‍ദ്ദം കൂടി, എനര്‍ജ്ജി നഷ്ടപ്പെട്ടു; സീരിയല്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രവീണ

സമ്മര്‍ദ്ദം കൂടി, എനര്‍ജ്ജി നഷ്ടപ്പെട്ടു; സീരിയല്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രവീണ

Written By:
Subscribe to Filmibeat Malayalam

സിനിമയിലും സീരിയലിലും ഒരേ സമയം ഹിറ്റായ നടിയാണ് പ്രവീണ. അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ പ്രവീണ ദേവീമാഹാത്മ്യം എന്ന മെഗാപരമ്പരയിലൂടെ വീട്ടമ്മമാരുടെയും അമ്മൂമ്മമാരുടെയും പ്രിയവും പിടിച്ചു പറ്റി.

വീടും സ്വത്തും നഷ്ടമായി കമല്‍ ഹസന്റെ ആദ്യ ഭാര്യ നടുത്തെരുവില്‍, സഹായത്തിനെത്തിയ സൂപ്പര്‍താരം!!

ദേവീമാഹാത്മ്യത്തില്‍ മിന്നി നില്‍ക്കുന്ന സമയത്ത് പെട്ടന്നാണ് പ്രവീണ സീരിയല്‍ ഉപേക്ഷിച്ച് മാറി നിന്നത്. ഇടയ്ക്കിടെ സിനിമകളില്‍ വന്ന് അഭിനയിച്ചു പോയി. ഇപ്പോള്‍ കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ മടങ്ങിയെത്തുന്ന പ്രവീണ പെട്ടന്ന് സീരിയല്‍ വിടാനുണ്ടായ കാരണത്തെ കുറിച്ച് പറയുന്നു.

ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല

മെഗാസീരിയലുകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയും കുടുംബവും കൃത്യമായി ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു ദിവസം പരമാവധി സീനുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സമ്മര്‍ദ്ദമുണ്ടാവും. ഒരു ദിവസം മുഴുവന്‍ ലൈറ്റിന്റെ വെളിച്ചത്തിലാവും. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും എനര്‍ജ്ജി മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനേ സാധിച്ചില്ല. അങ്ങനെ വന്നപ്പോഴാണ് സീരിയലില്‍ നിന്നും വിട്ടു നിന്നത്

തിരിച്ചുവരാന്‍ കാരണം

കസ്തൂരിമാന്‍ എന്ന സീരിയലുമായി ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. പിന്നീട് രണ്ട് മാസം കഴിഞ്ഞ് സീരിയലിന്റെ നിര്‍മാതാവും സംവിധായകനും കാണാന്‍ വന്നു. കഥ കേട്ടപ്പോള്‍ വളരെ അധികം ഇഷ്ടപ്പെട്ടു. മാത്രമല്ല, സീരിയലിന്റെ നിര്‍മാതാവിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഈ സീരിയല്‍. അത് കേട്ടപ്പോള്‍ എനിക്ക് സിംപതിയായി.

എന്താണ് വേഷം

കസ്തൂരിമാനിലെ കഥാപാത്രം എന്റെ കരിയറില്‍ ടേണിങ് പോയിന്റാവും എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ്. സേതുലക്ഷ്മി എന്ന ഡാന്‍സ് ടീച്ചറുടെ വേഷണാണ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മ. ഭര്‍ത്താവ് നഷ്ടപ്പെട്ടിട്ടും അതിജീവിയ്ക്കുന്ന അമ്മ വേഷമാണ് സേതുലക്ഷ്മി.

ആധിപരാശക്തിയായി ഇന്നും

2008 ലാണ് ദേവീമഹാത്മ്യം എന്ന സീരിയല്‍ ചെയ്തത്. എന്നാല്‍ ഇന്നും എന്നെ ആധിപരാശക്തിയായി പ്രേക്ഷകര്‍ കാണുന്നു. അത്രയേറെ റീച്ച് ആ കഥാപാത്രത്തിന് ലഭിച്ചു. അടുത്തിടെ കണ്ടപ്പോള്‍ സീരിയലിന്റെ നിര്‍മാതാവ് കാര്‍ത്തികേയന്‍ സര്‍ പറഞ്ഞു, 'ആ ദേവിയെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു' എന്ന്. വീണ്ടുമൊരു അവസരം ലഭിച്ചാല്‍ ഇനിയും ദേവിയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

അമ്മ വേഷങ്ങളാണ് അധികവും

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം എന്നെ തേടിയെത്തുന്നത് മിക്കതും അമ്മ വേഷങ്ങളാണ്. പക്ഷെ അമ്മ വേഷം ചെയ്യാന്‍ എനിക്കിപ്പോള്‍ ഇഷ്ടമാണ്. ഒരു പതിനാറുകാരിയുടെ അമ്മയാണ് ഞാന്‍. സിനിമയിലും അത്തരം വേഷങ്ങള്‍ ലഭിയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂ. തമിഴില്‍ പ്രിയമാണവള്‍ എന്ന സീരിയലില്‍ അമ്മായി അമ്മ വേഷമാണ് ചെയ്തത്. എന്നാല്‍ അത് തീര്‍ത്തും പോസിറ്റീവായ കഥാപാത്രമാണ്- പ്രവീണ പറഞ്ഞു

English summary
I would love to play Adhiparashakthi again: Praveena

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X