»   » തോളില്‍ തട്ടി പുച്ഛിച്ചു, അത് മമ്മൂട്ടിയുടെ നിര്‍ബന്ധം കൂടിയായിരുന്നുവെന്ന് ഐഎം വിജയന്‍!

തോളില്‍ തട്ടി പുച്ഛിച്ചു, അത് മമ്മൂട്ടിയുടെ നിര്‍ബന്ധം കൂടിയായിരുന്നുവെന്ന് ഐഎം വിജയന്‍!

Posted By:
Subscribe to Filmibeat Malayalam

തോപ്പില്‍ ജോപ്പന് ശേഷം മമ്മമൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജും സംഘവും നിര്‍മിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. ചിത്രത്തില്‍ ഐഎം വിജയനും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലാണ് വിജയന്‍ പ്രത്യക്ഷപ്പെടുന്നത്.

ആന്റോ എന്നാണ് വിജയന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ വിജയന്‍ മമ്മൂട്ടിക്കൊപ്പം ഇത് ആദ്യമായാണ്. ഒട്ടേറെ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അവതരിപ്പിച്ച വിജയന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ചെറിയ പേടി തോന്നിയിരുന്നുവത്രേ. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഐഎം വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വായിക്കൂ..

ചിത്രീകരണം

തൃശ്ശൂരിലും മട്ടാഞ്ചേരിയിലുമാണ് മമ്മൂട്ടിയും ഐഎം വിജയനും തമ്മിലുള്ള വിജയനും തമ്മിലുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചത്. രണ്ടാഴ്ച നീണ്ട ചിത്രീകരണമായിരുന്നു ഇവിടെ.

ഇത് ആദ്യമായാണ്

ഇത് ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. അതുക്കൊണ്ട് തന്നെ നല്ല പേടി തോന്നിയിരുന്നുവെന്ന് ഐഎം വിജയന്‍ പറയുന്നു.

പല തവണ ഷൂട്ട് ചെയ്തു

മമ്മൂട്ടിയുടെ തോളില്‍ തട്ടി പുച്ഛിച്ചുകൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്. പക്ഷേ എത്ര ചെയ്തിട്ടും ശരിയാകുന്നില്ലായിരുന്നുവെന്ന് ഐഎം വിജയന്‍.

ആ സീന്‍ മാറ്റണം

ആ സീന്‍ മാറ്റമോ എന്ന് സംവിധായകനോട് ചോദിച്ചു. പക്ഷേ മമ്മൂക്ക അത് സമ്മതിച്ചില്ല. അങ്ങനെ തന്നെ വേണമെന്ന് മമ്മൂക്ക തന്നെ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് ഐഎം വിജയന്‍ പറയുന്നു.

നായിക

സ്‌നേഹയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രമാണിയ്ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആര്യ, മാളവിക, മിയ, ബേബി അനിഘ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

English summary
IM Vijayan about The Great Father Malayalam Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam